For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും വേണ്ട, എല്ലാം നിര്‍ത്താമെന്ന് കരുതി, പക്ഷെ മകന് വേണ്ടിയാണ് തിരിച്ചുവരുന്നത്: മേഘ്‌ന രാജ്

  |

  ആരാധകരുടെ പ്രിയങ്കരിയാണ് മേഘ്‌ന രാജ്. ഭര്‍ത്താവ് ചീരഞ്ജിവി സര്‍ജയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും മേഘ്‌ന തിരികെ വരികയാണ്. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചും മാനസികമായി കരുത്ത് ആര്‍ജിച്ചതിനെക്കുറിച്ചും മേഘ്‌ന മനസ് തുറന്നിരിക്കുകയാണ്. ദ ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

  കൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നു

  എനിക്ക് എല്ലാത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ തോന്നിയപ്പോള്‍, ആരേയും കാണണ്ട എന്ന് തോന്നിയ സമയത്തായിരുന്നു എല്ലാവരും എനിക്ക് ചുറ്റും നില്‍ക്കാന്‍ ആഗ്രഹിച്ചത്. അതായിരുന്നു എനിക്കേറ്റവും ബുദ്ധിമുട്ടുണ്ടായിരുന്ന സമയം. ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആ നിമിഷം കരുതലോടെ ആളുകള്‍ വരുമായിരുന്നു. എനിക്ക് നല്ലതെന്ന് കരുതിയായിരുന്നു അവര്‍ സംസാരിച്ചത്. പക്ഷെ അതെന്നെ കൂടുതല്‍ വിഷമത്തിലാക്കുകയായിരുന്നു ചെയ്തത്. മറ്റൊരു ചോയ്‌സ് ഇല്ലാത്തതിനാല്‍ അതിനെ നേരിടുക തന്നെ ചെയ്യണമെന്ന് ഞാന്‍ സ്വയം പറഞ്ഞു. ദുഖത്തെ നേരിടുക എന്നത് സെലിബ്രിറ്റികളെ സമ്മതിച്ച് പത്തിരട്ടി ബുദ്ധിമുട്ടാണ്. മേഘന പ്രചോദനമാണെന്നും അവള്‍ ഇങ്ങനെയാണെന്നുമൊക്കെ ആളുകള്‍ പറയും. അത് തന്നെ ഒരു സമ്മര്‍ദ്ദമാണ്. ഞാന്‍ എന്നും പോസിറ്റീവ് വശമാണ് നോക്കിയത്.

  Meghana Raj

  എന്തെങ്കിലും ചെയ്താല്‍ അത് തെറ്റാകുമോ ആളുകള്‍ എങ്ങനെ അതെടുക്കുമെന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. ഞാന്‍ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ ആദ്യം മനസിലേക്ക് വരിക ആളുകള്‍ എന്ത് ചിന്തിക്കുമെന്നായിരുന്നു. അതാണ് ശരിക്കും തകര്‍ക്കുന്നത്. ഞാന്‍ ഇങ്ങനെയായിരുന്നില്ലെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഞാന്‍ പറയുകയും ചെയ്യുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്ക് എന്നും നല്ലതായിരുന്നു തോന്നിയിരുന്നത്.

  എനിക്ക് വികാരങ്ങളുണ്ടെന്ന് വരെ ഞാന്‍ മറന്നു. ആളുകള്‍ എന്നോട് നന്നായി പെരുമാറുന്നതിനാല്‍ ഒരു പ്രത്യേക തരത്തില്‍ മാത്രമേ പെരുമാറാവൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്. അതെന്നെ അലട്ടാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയായിരിക്കുന്നത് ഓക്കെയാണെന്ന് ഞാന്‍ സ്വയം പറഞ്ഞു. ഒരു സംഭവത്തിന് ആളുകള്‍ നിങ്ങളെ ഒരു തരത്തില്‍ കാണുന്നുണ്ടെന്ന് കരുതി സ്വന്തം വികാരങ്ങള്‍ മൂടി വെക്കേണ്ടതില്ല.

  എന്നെ ഞാനായിരിക്കാന്‍ എന്റെ സുഹൃത്തുക്കള്‍ അനുവദിച്ചു. എന്റെ അമ്മ, അവരുടെ കാര്യം പറയാതിരിക്കാനാകില്ല. എന്റെ ഏറ്റവും മോശം അവസ്ഥയും ഏറ്റവും മികച്ച അവസ്ഥയും കണ്ട രണ്ടു പേരെയുള്ളൂ. അത് ചീരുവും എന്റെ അമ്മയുമാണ്. ഈ അവസ്ഥയില്‍ എന്റെ എല്ലാം, അടിത്തറയും തൂണുമെല്ലാം എന്റെ അമ്മയാണ്. കണ്ണടയ്ക്കുമ്പോള്‍ ഞാന്‍ ഓക്കെയല്ലെങ്കില്‍ എല്ലാം ശരിയാക്കുന്ന ഒരാളുണ്ടെന്ന ബോധം എനിക്കുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ എങ്ങനെയാണ് തന്നെ ബാധിക്കുന്നതെന്നും താരം മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം.

  സോഷ്യല്‍ മീഡിയ ടോക്‌സിക് ആണ്. പക്ഷെ നിങ്ങളെ ബാധിക്കാന്‍ അനുവദിക്കുമ്പോള്‍ മാത്രമാണ്. സോഷ്യല്‍ മീഡിയ എന്നെ ബാധിച്ചിരുന്നില്ല. എല്ലാവര്‍ക്കും യൂട്യൂബ് ആക്‌സസ് ഉണ്ടാകുന്നത് വരെ. ആര്‍ക്കും ഒരു ചാനല്‍ തുടങ്ങി വ്യൂസ് കിട്ടാന്‍ എന്ത് തമ്പ് നെയിലും കൊടുക്കാം. അതുവരെ എല്ലാം ഓക്കെയായിരുന്നു. പക്ഷെ, നിങ്ങളെക്കുറിച്ച് കഥകള്‍ ഉണ്ടാക്കി വ്യൂസ് ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ അത് ബാധിക്കാന്‍ തുടങ്ങി. എനിക്ക് സോഷ്യല്‍ മീഡിയ എന്താണെന്ന് മനസിലാകും. പക്ഷെ എന്റെ മാതാപിതാക്കളുടെ തലമുറയ്ക്ക് യൂട്യൂബോ ഇന്‍സ്റ്റഗ്രാമോ മനസിലാകില്ല. എന്തെങ്കിലും കണ്ടാല്‍ ഇത് ശരിയാണോ എന്നവര്‍ ചോദിക്കും.

  അവര്‍ക്കൊപ്പമിരുന്ന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടി വരും. അപ്പോഴും അവര്‍ ചോദിക്കും പിന്നെന്തിനാണ് അവര്‍ അങ്ങനെ പറയുന്നതെന്ന്. എന്തെങ്കിലും കാണാതിരിക്കില്ല എന്ന്. തുറന്ന് നോക്ക് കാണാം എന്ന്. അത് ചെയ്യേണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ കാണുന്നത് വിശ്വസിക്കരുതെന്നും അവരോട് പറയേണ്ടി വരും. താന്‍ എങ്ങനെയാണ് കരുത്താര്‍ജിച്ചതെന്നും ജീവിതം മുന്നോട്ട് നയിക്കാനുള്ള ഉര്‍ജ്ജം കരസ്ഥമാക്കുന്നതെന്നും മേഘ്‌ന പറയുന്നുണ്ട്.

  ഞാന്‍ ഭാവിയില്‍ നിന്നുമാണ് കരുത്ത് കണ്ടെത്തുന്നത്. ഒരു ഘട്ടത്തില്‍ എല്ലാം നിര്‍ത്തണമെന്ന് എനിക്ക് തോന്നിയിരുന്നു. എല്ലാം നിര്‍ത്തി വെറുതെ ഇരിക്കുക എനിക്ക് എളുപ്പമാണ്. എന്റെ കുടുംത്തെ നോക്കാന്‍ എനിക്ക് ജോലിയ്ക്ക് പോകേണ്ടതില്ല. എന്നേക്കാള്‍ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളുണ്ട്. വീട്ടിലിരുന്നത് ദുഖിക്കുക എനിക്ക് എളുപ്പമായിരുന്നു. പക്ഷെ ഞാന്‍ ഭാവിയിലേക്ക് നോക്കുമ്പോള്‍, എന്റെ മകന്‍, അതില്‍ നിന്നും ഞാന്‍ കരുത്ത് കണ്ടെത്തും. മകന്‍ അടുത്തുള്ളപ്പോള്‍ എനിക്ക് സങ്കടമില്ല. അടുത്തത് എന്താണെന്നാകും ഞാന്‍ ചിന്തിക്കുക.

  Also Read: 'കുപ്പി വിവാഹിതനാകുന്നു', വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിശാഖ്

  അവന് വേണ്ടി എന്തൊക്കെ ചെയ്യണം, അവനെ എവിടെയെക്കെ കൊണ്ടു പോകണം എന്നൊക്കെ ചിന്തിക്കും. ചീരുവുണ്ടായിരുന്നുവെങ്കില്‍ എന്തൊക്കെയാകും അവന് വേണ്ടി വേണമെന്ന് ആഗ്രഹിക്കുക? ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഞങ്ങള്‍. രണ്ടു പേരേയും പരസ്പരം നന്നായി അറിയാം. അതേസമയം തീര്‍ത്തും വ്യത്യസ്തരുമാണ് ഞങ്ങള്‍. ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനാണ് എനിക്കാഗ്രഹം. എന്നാണ് താരം പറയുന്നത്.

  Recommended Video

  Watch Video: Meghana Raj reveals Jr Chiru’s name in a special video on Instagram

  കുട്ടിയുണ്ടായ ശേഷം ഇനി ഇതാണ് നിന്റെ ലോകമെന്ന് പറഞ്ഞവരുണ്ട്. ഡെലിവറി കഴിഞ്ഞ് മൂന്ന് മാസമായി, ശരീരം പഴയത് പോലെ ആക്കുന്നത് എപ്പോഴാണെന്ന് ചോദിക്കുന്നവരുമുണ്ട്. ഞാനൊരു നടിയായത് കൊണ്ട് തന്നെ അത് വേഗം നടക്കണമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. മുമ്പ് പലരും അത് ചെയ്യുന്നത് അവര്‍ കണ്ടിട്ടുണ്ട്. അവരുടെ ധാരണ എല്ലാം വളരെ എളുപ്പമാണെന്നാണ്. എനിക്ക് തോന്നുന്നത് അതിനൊന്നും ചെവി കൊടുക്കരുതെന്നാണ്. നമുക്ക് തോന്നുന്നത് ചെയ്യുകയാണ് വേണ്ടത്. ഈ സമ്മര്‍ദ്ദങ്ങള്‍ കാരണം തിരിച്ചുവരണ്ടെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ ഞാന്‍ ഒടുവില്‍ എന്നോട് തന്നെ പറഞ്ഞു, ലോകം പറയുന്നത് കേള്‍ക്കാതിരിക്കുക, നിനക്ക് വേണ്ടത് ചെയ്യുക എന്ന്. എന്നും മേഘ്‌ന കൂട്ടിച്ചേര്‍ക്കുന്നു. ഇടവേളയ്ക്ക് ശേഷം അഭിനയത്തില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ തയ്യാറെടുക്കുകയാണ് മേഘ്‌ന. കന്നഡ നടിയായ മേഘ്‌ന യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

  Read more about: meghana raj
  English summary
  Stop Listening To The World Says Meghana Raj About Her Comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X