ആരാണ് വെച്ചു കെട്ടാത്തത്, ഹണിക്ക് ഉള്ളതല്ലേ കൊണ്ടു നടക്കാൻ പറ്റൂ; പൈസക്കല്ലേ പോകുന്നത്: പ്രതികരിച്ച് കാളി
മലയാളത്തിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്ററാണ് കാളി. ചെറുപ്പം മുതൽ തനിക്ക് മുന്നിൽ മലപോലെ ഉയർന്നുനിന്ന ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് കാളി വേറിട്ട ജീവിതവഴിയിൽ മുന്നേറുന്നത്. സ്റ്റണ്ടിലേക്ക് വരാൻ കാരണം വിശപ്പാണ്. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട ഭീകരത വിശപ്പാണ്. ആ വിശപ്പ് എന്റെ മക്കൾ അനുഭവിക്കേണ്ടി വരാതിരിക്കാനാണ് ഞാൻ ഏത് റിസ്കും ഏറ്റെടുക്കുന്നതെന്ന് കാളി ഒരിക്കൽ പറഞ്ഞിരുന്നു.
"പൈസ തന്നാൽ ശരീരം കാണിച്ചു കൊണ്ടുള്ള സീൻ ആണെങ്കിലും ഞാൻ അഭിനയിക്കും. ഞാൻ അത്രയും പ്രശ്നത്തിലൂടെ കടന്ന് പോകുന്ന ആളാണ്. അപ്പോൾ എന്റെ ഏതെങ്കിലും ശരീര ഭാഗം കാണിച്ചെന്നോർത്ത് ആരും എന്നോട് ചോദിക്കാൻ വരില്ല. കാരണം അവരാരും എന്നെ സഹായിക്കുന്നില്ല." ഇതാണ് കാളിയുടെ ജീവിതം. ഭക്ഷണത്തിനു വേണ്ടിയുള്ള നെട്ടോട്ടമാണ്. മാസ്റ്റർ ബിൻ എന്ന ചാനലിലൂടെ കാളി സംസാരിക്കുന്നു.

ഡ്യൂപ്പിടുന്ന ആളുകളെ വില കുറച്ച് കാണുന്ന ഒരു സമൂഹം ഇന്നും നിലനിൽക്കുന്നുണ്ട്. "അത്തരത്തിൽ തനിക്കും ഒരു തവണ അനുഭവമുണ്ടായിട്ടുണ്ടെന്ന് കാളി പറഞ്ഞു. ഒരു തവണ വിധി എന്ന ചിത്രത്തിൽ അങ്ങനെ ഒരു അനുഭവം ഉണ്ടായി. അന്ന് അവർ എന്നെ അപമാനിച്ചു. ഒരു സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡ്യൂപ്പ്. ഒരു നായകനോ നായികക്കോ ഡ്യൂപ്പില്ലാതെ എന്തെങ്കിലും പരിക്ക് സംഭവിച്ചാൽ ആ സിനിമയുടെ ഷൂട്ടിംഗ് തന്നെ നിർത്തേണ്ട അവസ്ഥയാവും. അപ്പോൾ നിങ്ങൾക്ക് ഡ്യൂപ്പിന്റെ വില മനസിലാവും. എനിക്കൊരു മര്യാദ തന്നിട്ടുള്ളത് ധ്യാനും ദുർഗയുമാണ്."
"കുട്ടിമാമ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ദുർഗ എനിക്ക് നന്ദി പറഞ്ഞു. കാരണം സ്വന്തം ശരീരം പോലും ശ്രദ്ധിക്കാതെ ജോലി ചെയ്യുന്നവരാണ് ഡ്യൂപ്പുകൾ. അപ്പോൾ ആ ഒരു മര്യാദ ഞങ്ങൾ പ്രതീക്ഷിക്കുന്നു." പൊതുവേ ആളുകൾ തിരിച്ചറിയാത്ത അല്ലെങ്കിൽ അറിയുമെങ്കിലും പരിചയം ഭാവിക്കാത്ത മേഖലയാണ് ഡ്യൂപ്പ് ചെയ്യുന്ന അളുകൾ . "ഒരിക്കൽ ഹണി റോസ് എന്നെ കണ്ടിട്ട് കാളിയല്ലേ.. എനിക്കറിയാം എന്ന് പറഞ്ഞു. സത്യത്തിൽ സന്തോഷമായി. എനിക്കവരെ അറിയാം. ആളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങോട്ട് വന്ന് സംസാരിക്കുമെന്ന് കരുതിയില്ല."

പൊതുവേ ഹണി തന്റെ ശരീരം എക്സ്പോസ് ചെയ്യുന്നതായിട്ടാണ് കാണുന്നത്. അത്തരത്തിലുള്ള കമൻ്റുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ. എന്നാൽ ഇതിനെതിരെ കാളിയുടെ പ്രതികരണം ഇങ്ങനെ. "അതിന് ഹണി ബോഡി എക്സിബിഷൻ ചെയ്യുന്നില്ലല്ലോ. ഹണിക്ക് ഉള്ളതല്ലേ കൊണ്ടു നടക്കാൻ പറ്റൂ. എല്ലാം വെച്ചു കെട്ടുകയാണെന്നൊക്കെ പറയുന്നു, സത്യത്തിൽ ആരാ വെച്ചു കെട്ടാത്തത്. പിന്നെ ഈ ഉദ്ഘാടനത്തിന് പോകുന്നത് പൈസക്കല്ലെ. ഹണിക്ക് പൈസ വേണം. അപ്പോൾ പിന്നെ അങ്ങനെ പോകുന്നത് കൊണ്ട് എന്താ തെറ്റ്."
തൻ്റെ സ്വഭാവം വെച്ച് എല്ലാവരും കിലുക്കം എന്നാണ് വിളിക്കാറ്. യഥാർത്ഥ പേര് ധന്യ എന്നാണ്. മാഫിയ ശശിയുടെ അസിസ്റ്റന്റായിട്ടാണ് സിനിമയിലെത്തുന്നത്. എന്നാൽ ആർക്കും ഫൈറ്റ് ചെയ്യുന്ന സ്ത്രീകളെ ആവശ്യമില്ല എന്നും മാഫിയ ശശി മാത്രമാണ് തന്നെ ഇന്നും ഒപ്പം ചേർക്കുന്നതെന്നും കാളി പറഞ്ഞിട്ടുണ്ട്. ഫൈറ്റ് മാത്രമല്ല ഡ്യൂപ്പും ചെയ്യാറുണ്ട് കാളി എന്ന ധന്യ.


Click it and Unblock the Notifications