ഷാരൂഖ് ഖാനുമായി വഴക്ക് പതിവ്, മേലാല്‍ സൂപ്പര്‍ താര സിനിമ ചെയ്യില്ല; സെറ്റില്‍ നടന്നതിനെപ്പറ്റി ഹിറ്റ്‌മേക്കര്‍
ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ ആണ് സുഭാഷ് ഗായ്. പര്‍ദേസ്, രാം ലഖന്‍, ഹീറോ, താല്‍, ഖല്‍ നായക് തുടങ്ങിയ നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സംവിധാനത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സുഭാഷ് ഗായ്. ഇപ്പോഴിതാ അനില്‍ കപൂര്‍, ഷാരൂഖ് ഖാന്‍, ജാക്കി ഷ്രോഫ് തുടങ്ങിയവര്‍ക്കൊപ്പം സിനിമകള്‍ ചെയ്തതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സുഭാഷ് ഗായ്.
അര്‍ബാസ് ഖാന്റെ ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു സുഭാഷ് ഗായ്. പരിപാടിയുടെ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. അനില്‍ കപൂര്‍ നടനും ജാക്കി ഷ്രോഫ് മോശം നടനുമാണെന്നാണ് സുഭാഷ് ഗായ് പറയുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് അമിതാത്മവിശ്വാസമാണെന്നും അദ്ദേഹം എപ്പോഴും വൈകിയാണ് എത്തിയിരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

''അഞ്ച് തരത്തിലുള്ള അഭിനേതാക്കളുണ്ട്. ഒന്ന് നോണ്‍ ആക്ടറാണ്. അടുത്തത് മോശം ആക്ടര്‍ ആണ്. ജാക്കി ഷ്രോഫ് മോശം നടനാണ്. അനില്‍ കപൂര്‍ നടനാണ്. ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ആത്മവിശ്വാസമാണ്. ഒരിക്കലും സമയത്ത് എത്തില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം'' എന്നാണ് സുഭാഷ് ഗായ് പറയുന്നത്.
പര്‍ദേസിന്റെ ചിത്രീകരണത്തിനിടെ താനും ഷാരൂഖ് ഖാനും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഷാരൂഖ് ഖാനുമായി തനിക്ക് സ്ഥിരമായി അഭിപ്രായ ഭിന്നതയുണ്ടാകുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കര്‍സിന്റെ വിജയത്തിന് ശേഷം സമകാലികരായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നത് താന്‍ നിര്‍ത്തിയെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ സിനിമകളിന്മേലുള്ള ക്രീയേറ്റീവ് കണ്‍ട്രോള്‍ നിലനിര്‍ത്താനായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്.
''പര്‍ദേസിനിടെ ഞാനും ഷാരൂഖും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. കര്‍സിന് ശേഷം ഞാന്‍ സമകാലികരായ താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് നിര്‍ത്തി. നല്ല സിനിമ ചെയ്യണമെങ്കില്‍ അങ്ങനെ ചെയ്യണമെന്ന് തോന്നി'' എന്നാണ് അദ്ദേഹം പറയുന്നത്. അതിനായി താന്‍ ബോധപൂര്‍വ്വം തന്നെ അക്കാര്യം ചെയ്തു വരികയായിരുന്നു എന്നാണ് ഗായ് പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ എന്നാണ് സുഭാഷ് ഗായ് അറിയപ്പെടുന്നത്.
എന്നാല്‍ തന്നെ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലെന്നാമ് സുഭാഷ് ഗായ് പറയുന്നത്. കാലിചരണ്‍, വിശ്വനാഥ്, കര്‍സ്, ഹീറോ, വിധാത, മേരി ജംഗ്, രാം ലഖന്‍, സൗദാഗര്‍, ഖല്‍ നായക്, പര്‍ദേസ്, താല്‍ തുടങ്ങി ഇന്നും ആരാധകരുള്ള നിരവധി ഐക്കോണിക് സിനിമകള്‍ സുഭാഷ് ഗായുടെ കരിയറിലുണ്ട്.

നേരത്തെ തന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഖല്‍ നായകില്‍ സഞ്ജയ് ദത്ത് അവതരിപ്പിച്ച ഹിറ്റ് കഥാപാത്രം അവതരിപ്പിക്കാന്‍ തയ്യാറായി അനില്‍ കപൂര്‍ വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.''ഖല്‍ നായക് ചെയ്യാന്‍ തയ്യാറായി വന്നത് അഞ്ചോ ആറോ നായക നടനമാരാണ്. അനില്‍ കപൂര്‍ മൊട്ടയടിക്കാന്‍ വരെ തയ്യാറായാണ് വന്നത്. പക്ഷെ കഥാപാത്രത്തിന് ചേരുന്ന ആളെ ആകും തിരഞ്ഞെടുക്കുക എന്ന് ഞാന്‍ പറഞ്ഞു. അതിന് പറ്റുന്ന ഒരേയൊരാള്‍ സഞ്ജയ് ദത്ത് ആയിരുന്നു'' അദ്ദേഹം പറയുന്നു.


Click it and Unblock the Notifications