For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ രാത്രിയില്‍ പാല് കുടിക്കുന്നത് എന്തിന്? മഞ്ജുവിനോട് സുബി; മഞ്ജുവിന്റെ കലക്കന്‍ മറുപടി!

  |

  വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ചെത്തിയ ചിത്രമാണ് ലളിതം സുന്ദരം. മഞ്ജുവിന്റെ സഹോദരന്‍ കൂടിയായ നടന്‍ മധു വാര്യര്‍ സംവിധായകനായി അരങ്ങേറിയ സിനിമയാണ് ലളിതം സുന്ദരം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് മഞ്ജു വും ടീമും. ഇതിനിടെ ഇപ്പോഴിതാ ലളിതം സുന്ദരത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സുബി സുരേഷുമായി നടത്തിയ താരങ്ങളുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  മാധ്യമ പ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു; വിവാദത്തില്‍ പ്രതികരണവുമായി വിനായകന്‍

  കൈരളി ചാനലിന് വേണ്ടി സുബി സുരേഷ് ആണ് അഭിമുഖം നടത്തുന്നത്. ഷോയില്‍ ഉടനീളം തമാശ നിറഞ്ഞ തരത്തിലാണ് സുബിയുടെ അഭിമുഖം. പലതരത്തിലുള്ള കുസൃതി ചോദ്യങ്ങള്‍ക്ക് ഇടയില്‍ സുബി തന്റെ ഒരു സംശയവുമായി എത്തുകയായിരുന്നു. ആദ്യ രാത്രിയില്‍ പാല് കൊടുക്കുന്നത് എന്തിനാണെന്നായിരുന്നു സുബിയുടെ സംശയം. 'കല്യാണ രംഗങ്ങളൊക്കെ കാണിക്കുമ്പോള്‍ തോന്നാറുള്ള സംശയമാണ്. ചേച്ചിയോടാകുമ്പോള്‍ സത്യസന്ധമായി ഉത്തരം പറയുമല്ലോ. ഈ കല്യാണ രാത്രി, ആദ്യരാത്രി എന്തിനാണ് പാല് കൊടുക്കുന്നത്. ശരിക്കുമുള്ള സംശയമാണ്' എന്നായിരുന്നു സുബി ചോദിച്ചത്. സുബിയുടെ ചോദ്യം കേട്ടതും മഞ്ജുവും അഭിമുഖത്തില്‍ കൂടെയുണ്ടായിരുന്ന സൈജു കുറുപ്പും ദീപ്തി സതിയുമെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.

  ആരാണ് ഈ ആചാരം കണ്ട് പിടിച്ചതെന്നായിരുന്നു സുബിയുടെ ചോദ്യത്തോടുള്ള മഞ്ജുവിന്റെ പ്രതികരണം. അതെ, ആരാണ് ഈ ആചാരമൊക്കെയുണ്ടാക്കിയത്. എത്ര പേരുണ്ട് ഞാന്‍ ചായ കുടിക്കില്ല, പാല് കുടിക്കില്ല. എന്നാല്‍ ഒരു ഒന്നര പെഗ്ഗ് ഒഴിച്ച് തന്നാല്‍ കുടിക്കില്ലേ. ഓരോരുത്തരുടേയും ആവശ്യം അറിഞ്ഞ് വേണ്ടെ കാര്യങ്ങള്‍ ചെയ്യാന്‍. മംമ്ത മോഹന്‍ദാസിന്റെ ഒരു സിനിമയില്‍ കണ്ടിരുന്നില്ലേ ദിലീപേട്ടനൊപ്പം. ആ കൊച്ച് പാല് കൊണ്ട് വന്ന് വെച്ചപ്പോള്‍ പാല് കുടിച്ചോ, ആ കൊച്ചിന് നല്ല സാമര്‍ത്ഥ്യമുണ്ടായിരുന്നു. ആ കൊച്ച് അന്നേരം ഒരു ലിറ്റര്‍ എടുത്ത് ഒഴിച്ചില്ലേ എന്നും സുബി പറയുന്നുണ്ട്. സിനിമയുടെ പേര് സുബിയ്ക്ക് ഓര്‍മ്മ വരാതെ വന്നപ്പോള്‍ ടു കണ്‍ട്രീസ് ആണെന്നും താന്‍ കണ്ടിട്ടുണ്ടെന്നും മഞ്ജു ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

  അതൊക്കെ ഓരോ ആചാരങ്ങള്‍ ആണെന്നും നമ്മള്‍ക്ക് സൗകര്യമുള്ളത് പാലിച്ചാല്‍ മതിയെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. രസകരമായ നിമിഷങ്ങളാണ് അഭിമുഖത്തില്‍ അരങ്ങേറിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നേറുകയാണ് ലളിതം സുന്ദരം.മഞ്ജുവും ബിജു മേനോനും സഹോദരിമാരായിട്ടാണ് സിനിമയിലെത്തുന്നത്. ക്രിസ്തുമസ് കാലത്ത് നാട്ടിലേക്ക് മടങ്ങിയെത്തുന്ന മൂന്ന് സഹോദരങ്ങള്‍ക്കിടയിലെ ഇണക്കത്തിന്റേയും പിണക്കത്തിന്റേയും കഥയാണ് സിനിമയില്‍ പറയുന്നത്. ബിജു മേനോന്‍, മഞ്ജു വാര്യര്‍, അനു മോഹന്‍ എന്നിവരാണ് സഹോദരങ്ങളായി എത്തുന്നത്. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുധീഷ്, സൈജു കുറുപ്പ്, ദീപ്തി സതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ബിജു മേനോന്റേയും മഞ്ജുവിന്റേയും കെമിസ്ട്രി കയ്യടി നേടുന്നുണ്ട്. സംവിധായകനായുള്ള അരങ്ങേറ്റം മധു വാര്യര്‍ മോശമാക്കിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

  Recommended Video

  നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam

  നകോമഡി ഷോകളിലൂടേയും പരമ്പരകളിലൂടേയും സിനിമയിലൂടേയെല്ലാം മലയാളികള്‍ക്ക് സുപരിചിതരായ താരമാണ് സുബി സുരേഷ്. മിമിക്രി വേദികളിലൂടേയും കോമഡി ഷോകളിലൂടെയുമാണ് സുബി ശ്രദ്ധ നേടിയത്. മിമിക്രിയില്‍ സ്ത്രീകള്‍ സജീവമല്ലാതിരുന്ന കാലത്ത് തന്നെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത താരമാണ് സുബി. നിരവധി ഷോകളില്‍ അവതാരകയായും എത്തിയിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലും കയ്യടി നേടിയിട്ടുണ്ട് സുബി.

  Read more about: manju warrier
  English summary
  Subhi Suresh Hilarious Question To Manju Warrier About First Night, Here Is How Actress Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X