വിവാഹമായോ? കാത്തിരുന്ന ദിവസം ഇതോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സുബി
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ പിന്നീട് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ താരമാണ് സുബി. അഭിനേത്രിയെന്ന നിലയിലും അവതാരക എന്ന നിലയിലുമെല്ലാം സുബി കയ്യടി നേടിയിട്ടുണ്ട്. അവിവാഹിതയാണ് സുബി. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുബിയുടെ വിവാഹം ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം
സുബി പങ്കുവച്ച ചില ചിത്രങ്ങളാണ് ഇതിന് കാരണം.
വിവാഹ വേഷത്തിലുള്ള തന്റെ ചിത്രങ്ങളാണ് സുബി പങ്കുവച്ചത് ഒരു പുരുഷന്റെ തോളില്‍ കൈവച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് സുബി പങ്കുവച്ചിരുന്നത്. ആ ദിവസത്തിനായി കാത്തു നില്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സുബി കുറിച്ചിരിക്കുന്നത്. ഇതോടെ താരം വിവാഹിതയാകാന്‍ ഒരുങ്ങുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുകയായിരുന്നു.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയത്. താരത്തിനൊപ്പം ചിത്രങ്ങളില്‍ ഉള്ളത് ആരെന്ന് അറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ ക്കുണ്ട്. കമന്റുകള്‍ക്ക് സുബി നന്ദി പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുബി. ട്വന്റിഫോര്‍ ന്യൂഡ് ഡോട്ട് കോമിനോടായിരുന്നു സുബിയുടെ പ്രതികരണം.
അത് വിവാഹ ചിത്രങ്ങളെല്ലെന്നും ഒരു ബ്യൂട്ടി പാര്‍ലറിന്റെ പ്രോഷന് വേണ്ടിയുള്ള ചിത്രങ്ങളാണെന്നുമാണ് സുബി വ്യക്തമാക്കുന്നത്.
'വിവാഹമായാല്‍ ഞാന്‍ മറച്ചുവയ്ക്കില്ല. എന്തായാലും തുറന്ന് പറയും. എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവരാണ് എന്റെ വീട്ടുകാര്‍. അതുകൊണ്ട് അത്തരം പേടികളൊന്നും ഇല്ലെന്നും സുബി പറയുന്നുണ്ട്. ഇതോടെ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ചുള്ള സുബിയുടെ വാക്കുകള്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. പത്ത് ദിവസത്തോളം തനിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നുവെന്നായിരുന്നു സുബി അറിയിച്ചത്. സമയത്ത് ഭക്ഷണം കഴിക്കാത്തതും മരുന്നുകള്‍ കഴിക്കാത്തതും മൂലം ആരോഗ്യം മോശമാവുകയും പത്ത് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരികയുമായിരുന്നു സുബിയ്ക്ക്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് താരം വിശദമാക്കുന്നുണ്ട്.
ഭക്ഷണം കഴിക്കാതിരിക്കുന്ന ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞുവെന്നാണ് താരം പറയുന്നത്. അതുകാരണം സുബി പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നവെന്നാണ് സുബി പറഞ്ഞത്.


Click it and Unblock the Notifications