'പോ തള്ളേ രാവിലെ തന്നെ വെറുപ്പീര്'; കമന്റിട്ട 'സഹോ'യുടെ നമ്പര്‍ തേടി സുബി, അതേ നാണയത്തില്‍ മറുപടിയും
സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന ആര്‍ക്കും അറിയാവുന്നതാണ് പലപ്പോഴും സോഷ്യല്‍ മീഡിയ എത്രമാത്രം ടോക്‌സിക്ക് ആയി മാറാറുണ്ടെന്നത്. താരങ്ങളെ സംബന്ധിച്ചും സ്ഥിതി വ്യത്യസ്തമല്ല. മിക്ക താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും പിന്തുണകള്‍ക്കുമൊപ്പം വിമര്‍ശനങ്ങളും പരിഹാസഹങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരാറുണ്ട്. നടിമാരാണെങ്കില്‍ പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ല.
ബിക്കിനിയണിഞ്ഞ് എത്തി മോഡല്‍ അഥിതി മിസ്ത്രി; ചിത്രങ്ങള്‍
സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങളു പരിഹാസങ്ങളും പല നടിമാര്‍ക്കും വലിയ തലവേദനയായി മാറാറുണ്ട്. ഇത്തരം അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ ആദ്യമൊന്നും അധികമാരും പ്രതികരിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ മിക്ക താരങ്ങളും ചുട്ടമറുപടി നല്‍കി വായടപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഇതിന് നല്ല പിന്തുണയും സോഷ്യല്‍ മീഡിയയുടെ ഭാഗത്തു നിന്നും ലഭിക്കാറുണ്ട്. അത്തരത്തിലൊരു മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് സുബി സുരേഷ്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്തെ മിമിക്രി ലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്ത സുബി വര്‍ഷങ്ങളായി മലയാളികളുടെ മുന്നിലുണ്ട്. നടിയായും അവതാരകയായുമെല്ലാം സുബി കൈയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സുബി സജീവമാണ്്. ഇപ്പോഴിതാ തനിക്ക് നേരെയുണ്ടായ അധിക്ഷേപത്തിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സുബി.

നീ കോപ്പാണ്, പോ തള്ളേ രാവിലെ തന്നെ വെറുപ്പീര് എന്നായിരുന്നു സുബി പങ്കുവച്ചൊരു ചിത്രത്തിന് ഒരാള്‍ നല്‍കിയ മറുപടി. ഇതിന് ചുട്ടമറുപടി അപ്പോള്‍ തന്നെ സുബി നല്‍കി. നിന്റെ തള്ളയോട് പോയി പറ കെട്ടോ പൊന്നു മോനേ എന്നായിരുന്നു സുബിയുടെ മറുപടി. ഇതോടെ ഇയാള്‍ തന്റെ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു. എന്നാല്‍ കമന്റിന്റേയും തന്റെ മറുപടിയുടേയും സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ട് സുബി വീണ്ടുമെത്തുകയായിരുന്നു.

ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ള നമ്മുടെ ഒരു ഫോട്ടോയ്ക്ക് കീഴെ ഒരാവശ്യവുമില്ലാതെ മോശം കമന്റുമായി ഒരു സഹോദരന്‍. ആ രീതിയില്‍ തന്നെ (വേറെ മാര്‍ഗ്ഗമില്ലാത്തതു കൊണ്ടാ...) മറുപടി ഞാന്‍ കൊടുത്തപ്പോള്‍ കമന്റും ഡിലീറ്റ് ചെയ്ത് നമ്മുടെ സഹോ പോയി. ഈ സഹോയുടെ നമ്പര്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ ഒന്ന് അയച്ചു തരണം. ഒന്ന് വിളിച്ചു പരിചയപ്പെടാനാണ്. ചൊറിയാം, പക്ഷേ മാന്തരുത്. എന്നായിരുന്നു സുബിയുടെ പോസ്റ്റ്.
Recommended Video

പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തി. ചിലര്‍ സുബിയുടെ മറുപടിയെ വിമര്‍ശിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. മുമ്പും സമാനമായ രീതിയില്‍ പരിഹസിക്കാന്‍ ശ്രമിച്ചവര്‍ക്ക് സുബി മറുപടി നല്‍കിയിരുന്നു. അതേസമയം ഇത്തരക്കാരെ ഗൗനിക്കരുതെന്നും വിട്ടു കളയണമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ എത്രയാണെന്ന് കരുതിയാണ് ഒരാള്‍ ക്ഷമിക്കുക എന്നാണ് ഇത്തരം ചോദ്യങ്ങളോട് സോഷ്യല്‍ മീഡിയ തിരിച്ചു ചോദിക്കുന്നത്.
ഞങ്ങള്‍ക്ക് പറയാനുള്ളത്
സോഷ്യല്‍ മീഡിയയിലൂടേയും മറ്റേത് മീഡിയയിലൂടേയും ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ല.


Click it and Unblock the Notifications