For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിക്കാനുള്ള മൂഡ് വന്നിട്ടില്ല; രണ്ട് പെൺകുട്ടികൾ ഒരേസമയം എന്റെ പുറകെ നടന്നിട്ടുണ്ട്: സുബി സുരേഷ്

  |

  മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് സുബി സുരേഷ്. കോമഡി ഷോകളിലൂടെ താരമായി മാറി പിന്നീട് നടിയായും അവതാരകയായുമെല്ലാം കയ്യടി നേടിയ സുബിയെ വീട്ടിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് സുബി. തന്റേതായ ശൈലിയില്‍ തമാശകളിലൂടെയാണ് സുബി പ്രേക്ഷകരെ കയ്യിലെടുക്കാറുള്ളത്.

  വളരെ കാലമായി മിനി സ്ക്രീനിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന സുബി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നടിയുടെ വിവാഹം സംബന്ധിച്ച് പലപ്പോഴും പല അഭ്യൂഹങ്ങളും ഉയരാറുണ്ട്. അഭിമുഖങ്ങളിൽ വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ നടി നിരന്തരം നേരിടാറുമുണ്ട്. കൗമുദി മൂവീസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലും സുബിയോട് ഈ ചോദ്യം ആവർത്തിച്ചിരുന്നു. അതിന് വിവാഹം കഴിക്കാൻ മൂഡ് വന്നിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

  Also Read: 'ചന്ദ്രോത്സവം ഉപേക്ഷിക്കാനൊരുങ്ങിയ സിനിമ; ഒരുമാസം എഴുതാനിരുന്നിട്ടും വെള്ളമടി അല്ലാതെ ഒന്നും നടന്നില്ല'

  'എന്റെ വിവാഹം എപ്പോഴാണെന്ന് എനിക്ക് അറിയില്ല. എനിക്ക് ഇതുവരെ അതിന് മൂഡ് വന്നിട്ടില്ല. രണ്ടു മൂന്ന് പ്രണയം ഒക്കെ ഉണ്ടായിരുന്നു. നല്ല രീതിയിൽ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ പരസ്‌പരം തീരുമാനിച്ച് വേണ്ടെന്ന് വെക്കുകയായിരുന്നു. എനിക്ക് എന്റെ ഫാമിലി ആണ് വലുത്. എന്റെ ജീവിതത്തിലേക്ക് വരുന്ന ആൾ എന്നെക്കാൾ ഏറെ എന്റെ കുടുംബത്തെ സ്നേഹിക്കുന്നയാൾ ആവണം എന്നാണ് എനിക്ക്. അതിനാണ് ഞാൻ ഏറ്റവും മുൻഗണന കൊടുക്കുന്നത്,'

  'അമ്മയ്ക്ക് എന്റെ സ്വഭാവം നന്നായിട്ട് അറിയാം. അതുകൊണ്ട് എന്നെ നിർബന്ധിച്ചു പിടിച്ചു കെട്ടിക്കില്ലെന്ന ഉറപ്പ് എനിക്കുണ്ട്. എന്നാൽ വിവാഹത്തെ കുറിച്ച് പറയറൊക്കെ ഉണ്ട്. അടുത്തിടെ യുഎസിൽ നിന്നൊക്കെ ഒരു ആലോചന വന്നിരുന്നു. അതൊന്നും എനിക്ക് പറ്റിയില്ല. വിവാഹം കഴിച്ച എന്നെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല. നമ്മൾ പ്രോഗ്രാമും ഷൂട്ടോക്കെ ആയി നടക്കുകയാണല്ലോ, ആ ഒരു ഫ്രീഡം തരുന്ന ഒരാളെ കണ്ടെത്താൻ പറ്റിയിട്ടില്ല,' സുബി പറഞ്ഞു.

  Also Read: പാപ്പുവിന് സർപ്രൈസ് നൽകി ഗോപി സുന്ദർ, മകളുടെ പിറന്നാൾ കളറാക്കി അമൃത; വീഡിയോ വൈറൽ

  പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ രണ്ടു പെൺകുട്ടികൾ തന്റെ പുറകെ നടന്ന രസകരമായ സംഭവവും സുബി പറയുന്നുണ്ട്. ബോയ്ക്കട്ട് ചെയ്ത മുടി ആയിരുന്നു പണ്ട് എന്ന് സുബി പറഞ്ഞതിന് പിന്നാലെ ആൺ കുട്ടിയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി ആയിട്ടാണ് താരം രസകരമായ സംഭവം പറഞ്ഞത്.

  'ഞാൻ സ്‌കൂളിൽ എൻസിസി കമാൻഡോ ഒക്കെ ആയിരുന്നു. ഗേൾസ് സ്‌കൂൾ ആണെങ്കിലും എനിക്ക് ഒരു ഹീറോയിൻ പരിവേഷം ഒക്കെ ഉണ്ടായിരുന്നു. ഒമ്പതിൽ പഠിക്കുമ്പോൾ ഞാൻ സ്‌കൂളിൽ അങ്ങനെ തെളിഞ്ഞു നിൽക്കുകയാണ്. ഞാൻ ഇംഗ്ലീഷ് മീഡിയത്തിൽ ആയിരുന്നു. മലയാളം മീഡിയത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവരുടെ പേര് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അവർ അവരുടെ പിടി പിരീഡിൽ ഒക്കെ എന്റെ ക്ലാസിന്റെ ജനലിനരികിൽ വന്ന് എന്നെ നോക്കി നിൽക്കും,'

  Also Read: മമ്മൂക്കയുടെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി; അദ്ദേഹത്തെ പോലെ തന്നെയാണ് നിവിൻ പോളിയും; ഗ്രേസ് ആന്റണി പറയുന്നു

  'അത് എനിക്ക് ഭയങ്കര ഡിസ്റ്റർബൻസ് ആയി തുടങ്ങി. അവർ നോക്കുന്നത് എനിക്ക് അറിയാം. ഞാൻ അത് വകവെക്കാതെ നടക്കുകയായിരുന്നു. അങ്ങനെ ഒരിക്കെ വീട്ടിൽ വച്ച് എനിക്ക് ചെറിയ അപകടം പറ്റി. കുക്കർ തുറന്നപ്പോൾ തിളച്ച വെള്ളം മുഖത്ത് തെറിച്ച് മുഖം ഒക്കെ പൊള്ളി 15 ദിവസം സ്‌കൂളിൽ പോകാൻ പറ്റിയില്ല. അതുകഴിഞ്ഞ് ഞാൻ സ്‌കൂളിലേക്ക് തിരിച്ചു ചെന്നപ്പോൾ ആദ്യത്തെ ഇന്റർവെലിന് തന്നെ ഈ കുട്ടികൾ ഓടി വന്നു,'

  'അതെ എന്താണ് വരാതിരുന്നേ. കണ്ടില്ലലോ, പത്ത് ദിവസം ഒക്കെ കാണാതിരുന്നപ്പോൾ ഒരു വിഷമം. വിളിക്കാൻ ഫോൺ നമ്പർ ഒന്നുമില്ലല്ലോ. ഞാൻ അതിന് എന്നൊക്കെ ചോദിച്ചു. അപ്പോൾ ഒരു ഫോട്ടോ ഉണ്ടെങ്കിൽ തരാമോ കയ്യിൽ വെക്കാൻ ആണെന്ന് രണ്ടുപേരും പറഞ്ഞു. അവർക്ക് എന്നോട് പ്രേമമായിരുന്നു. ആറ് മാസം ഉള്ളപ്പോൾ കിടക്കുന്ന ഒരു ഫോട്ടോ ഉണ്ടെന്ന് പറഞ്ഞു ഞാൻ ദേഷ്യത്തോടെ അങ് പോയി,' സുബി ഓർത്തു. ഇന്ന് അത് വളരെ രസകരമായ സംഭവമായിട്ടാണ് തോന്നുന്നതെന്നും സുബി പറഞ്ഞു.

  Read more about: subi suresh
  English summary
  Subi Suresh opens up about her marriage and recalls an incident from her school days goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X