ഒരിക്കല്‍ തോറ്റാല്‍ പിന്നെ ജയിക്കാന്‍ പറ്റാത്ത പരീക്ഷയാണ് വിവാഹം, അതെത്ര കഠിനമെന്ന് അറിയാം; സുബി പറഞ്ഞത്

നടി സുബി സുരേഷിന്റെ മരണം ആരാധകരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ മരണം. അകാലത്തിലുള്ള സുബിയുടെ മരണം സിനിമ-ടെലിവിഷന്‍ മേഖലേയും കേരള സമൂഹത്തേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മിമിക്രി വേദികളിലൂടെയായിരുന്നു സുബി താരമാകുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമെല്ലാം സജീവമായി മാറുകയായിരുന്നു. നാളുകളായി മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു സുബി.

സുബിയുടെ മരണം പലര്‍ക്കും ഇതുവരേയും വിശ്വസിക്കാന്‍ പോലും സാധിച്ചിട്ടില്ല. വേദികളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമായി തുടരുന്നതിനെടിയാണ് താരം മരിക്കുന്നത്. സത്യത്തില്‍ സുബിയ്ക്ക് അസുഖം ഉണ്ട് എന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. തന്റെ ആരോഗ്യപരമായ വിഷമങ്ങളെ എല്ലാം മാറ്റി നിര്‍ത്തിയാണ് സുബി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തത് എന്നത് ഓര്‍ക്കുമ്പോള്‍ ആരാധകര്‍ വിങ്ങുകയാണ്.

പ്രണയം

ഇതിനിടെ ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സുബി മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഈ പ്രായം വരെ എനിക്ക് പ്രണയം തോന്നിയിട്ടില്ല എങ്കില്‍ എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് വേണം കരുതാന്‍ എന്നാണ് സുബി പറയുന്നത്. അതേസമയം താന്‍ പ്രണയിച്ചിരുന്നു അഞ്ചു വര്‍ഷം മുന്‍പേ എന്നും സുബി പറയുന്നു. ഇപ്പോള്‍ അദ്ദേഹവും കുടുംബവും എന്റെ നല്ല സുഹൃത്തുക്കള്‍ ആണെന്നും സുബി പറയുന്നുണ്ട്. തങ്ങള്‍ പിരിയുന്നതിനെക്കുറിച്ചുമൊക്കെ സുബി സംസാരിക്കുന്നുണ്ട്.

പൊരുത്തപ്പെടാന്‍ പറ്റില്ല

തങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ പറ്റില്ല എന്ന് മനസിലായപ്പോള്‍ ചര്‍ച്ച ചെയ്തു മാന്യമായി പിരിയുകയായിരുന്നുവെന്നാണ് സുബി പറയുന്നത്. ഞാന്‍ എന്ന് പറയുമ്പോള്‍ എന്റെ കുടുംബം കൂടിയാണ്. വിവാഹം കഴിക്കുന്നുവെന്നു കരുതി എനിക്ക് എല്ലാവരെയും ഉപേക്ഷിക്കാന്‍ ആകില്ലെന്നും സുബി വ്യക്തമാക്കുന്നുണ്ട്. അതേസമയം തന്റെ മുന്‍ കാമുകനെക്കുറിച്ച് നല്ല വാക്കുകളും സുബി പങ്കുവെക്കുന്നുണ്ട്.

ഞാന്‍ സ്‌നേഹിച്ച ആള് നല്ല മനുഷ്യന്‍ ആയിരുന്നു. പക്ഷെ ജീവിതത്തെ അദ്ദേഹത്തിന് സ്വന്തം കണ്ണിലൂടെ മാത്രമേ കാണാന്‍ അറിയാമായിരുന്നോള്ളൂവെന്നാണ് സുബി പറയുന്നത്. എന്നെ സംബന്ധിച്ച് ജീവിതം മറ്റൊരു കണ്ണിലൂടെ മാത്രം കണ്ടുജീവിക്കാന്‍ വയ്യായെന്നും സുബി അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, വിവാഹം വല്ലാത്ത ഒരു പരീക്ഷയാണ് ഒരിക്കല്‍ തോറ്റാല്‍ പിന്നെ ജയിക്കാന്‍ പാടാണെന്നും സുബി അഭിപ്രാപ്പെടുന്നത്.

വിവാഹത്തിനുളള ഒരുക്കത്തിലായിരുന്നു


അത് എത്രത്തോളം കഠിനം ആണെന്ന് മനസിലാക്കാനുള്ള പക്വതയും തനിക്കുള്ളതായി സുബി പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും അന്നത്തെ അഭിമുഖത്തില്‍ സുബി പങ്കുവെക്കുന്നുണ്ട്. പൊരുത്തപ്പെടാന്‍ കഴിയുമെന്ന് ഉറപ്പുള്ള ഒരാളെ കണ്ടുമുട്ടിയാല്‍ ഉറപ്പായും വിവാഹം ചെയ്യുമെന്നാണ് സുബി പറയുന്നത്.

അതേസമയം വിവാഹത്തിനുളള ഒരുക്കത്തിലായിരുന്നു സുബി സുരേഷ്. മരിക്കുന്നതിന് നാളുകള്‍ മുമ്പ് ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ വച്ച് താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ സുബി പരിചയപ്പെടുത്തിരുന്നു. കലാഭവന്‍ രാഹുല്‍ ആയിരുന്നു സുബിയുടെ വരനാകാനിരുന്നത്. ഒരുമിച്ച് ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നുവെന്ന് രാഹുല്‍ സുബിയുടെ മരണ ശേഷം പറഞ്ഞിരുന്നു.

മിമിക്രി

സ്ത്രീകള്‍ അധികമില്ലാതിരുന്ന കാലത്ത് മിമിക്രി രംഗത്തേക്ക് കടന്നു വന്ന ആദ്യകാല വനിതാ താരങ്ങളിൽ ഒരാളാണ് സുബി. സുബിക്ക് പകരക്കാരിയായി മറ്റൊരാൾ ഉണ്ടാവുമോ എന്നത് സംശയമാണ്. പതിനഞ്ച് വയസ്മുതൽ സുബി സുരേഷ് കലാര​ഗത്ത് സജീവമാണ് നടി. സുബിയുടെ വളർച്ചയുടെ ഓരോ ഘട്ടവും കണ്ടിട്ടുള്ളവരാണ് പ്രേക്ഷകർ. വർഷങ്ങളായി ഈ മേഖലയിൽ ഉള്ളത് കൊണ്ട് തന്നെ നിരവധി സുഹൃത്തുക്കൾ താരത്തിന് ഉണ്ടായിരുന്നു. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നൊക്കെ നിരവധി പേരാണ് സുബിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X