Don't Miss!
- Sports
IND vs NZ: ജയിച്ചാല്‍ പരമ്പര, പൊരുതാന്‍ ഇന്ത്യയും കിവീസും, ടോസ് 6.30ന്
- Automobiles
ഒരു ബൈക്കും രണ്ട് ഇവികളും; വിപണി ഭരിക്കാന്‍ ഈ മാസമെത്തുന്ന ടൂവീലറുകള്‍
- News
കേന്ദ്ര ബജറ്റ് 2023: വ്യോമഗതാഗത മേഖല ഉണരും, രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍
- Lifestyle
ജനിക്കുന്നത് കോടീശ്വര യോഗത്തില്‍! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
- Finance
ബജറ്റ് 2023; ആദായ നികുതിയിൽ വലിയ ഇളവുകൾ; നികുതി സ്ലാബുകളിൽ മാറ്റം; കൃഷിക്കും സ്റ്റാർട്ടപ്പിനും കരുതൽ
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
മണിച്ചേട്ടന് എന്നെ ഇഷ്ടമായിരുന്നില്ല, ആ അമേരിക്കന്‍ യാത്രയോടെ മാറി; കണ്ണുനിറഞ്ഞ് സുബി സുരേഷ്
മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരാണ് കലാഭവന്‍ മണിയെന്നത്. തന്റെ പാട്ടു കൊണ്ടും അഭിനയം കൊണ്ടും മിമിക്രി കൊണ്ടുമൊക്കെ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ മരണം മലയാളികളെ സംബന്ധിച്ച് ഏറെ വേദനിപ്പിക്കുന്നതായിരുന്നു. പക്ഷെ മരണ ശേഷവും തന്നെ സ്നേഹിക്കുന്നവരിലൂടെ കലാഭവന്‍ മണി ഇപ്പോഴും ജീവിക്കുകയാണ്.
ഓട്ടോറിക്ഷകളിലും ബസുകളിലുമൊക്കെ കലാഭവന്‍ മണി ഇപ്പോഴും പാടിക്കൊണ്ടിരിക്കുകയാണ്. ഗാനമേളകളിലും കോളേജ് പരിപാടികളിലുമൊക്കെ സദസിനെ അദ്ദേഹം ഇളക്കി മറിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ മരിച്ചും മായാതെ കലാഭവന്‍ മണി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ കലാഭവന്‍ മണിയെക്കുറിച്ച് മനസ് തുറക്കുകയാണ് സുബി സുരേഷ്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു സുബി. തന്റെ കല്യാണത്തിന് പത്ത് പവന് തരുമെന്ന് കലാഭവന്‍ മണി പറഞ്ഞതിനെക്കുറിച്ചാണ് സുബി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
അദ്ദേഹത്തിന്റെ നല്ല മനസായിരുന്നു അത്. പുള്ളിക്കാരന് എന്നോട് അത്ര വലിയ ഇഷ്ടമുണ്ടായിരുന്നില്ല. എന്നെ മൈന്റ് ചെയ്യില്ലായിരുന്നു. സ്റ്റേജില്‍ വച്ച് കാണുമായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എന്നോട് അത്ര താല്പര്യമുള്ളതായി തോന്നിയിട്ടില്ല. മിണ്ടുകയൊന്നും ചെയ്തിട്ടില്ല. പിന്നെ ഞങ്ങളൊരു അമേരിക്കന്‍ ട്രിപ്പ് പോയി. 2010 ലാണ്. ദിലീപേട്ടനൊക്കെയുണ്ട്.

ഞാനതില്‍ കന്ഡമ്പറി ഡാന്‍സ് ആദ്യമായി ട്രൈ ചെയ്തു. ആ സമയത്ത് ദിലീപേട്ടനും നാദിര്‍ഷ ഇക്കയും മണിച്ചേട്ടനും സൈഡില്‍ വന്ന് നില്ക്കുമായിരുന്നു. മാസ്റ്റര്‍ എന്നെ നിലത്ത് നിര്‍ത്തുന്നില്ല. ഫുള്‍ എയറിലാണ്. ഇവര്‍ക്ക് പേടിയാണ്. എനിക്കന്ന് എട്ട് എന്‍ട്രിയായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ആ ഡാന്‍സ് വേണ്ട എന്നായിരുന്നു നാദിര്‍ഷ ഇക്ക തീരുമാനിച്ചിരുന്നത്. എന്തെങ്കിലും പറ്റിപ്പോയാലോ എന്ന് കരുതിയിട്ടാണ്.
ആദ്യത്തെ സ്റ്റേജിലൊന്ന് കളിപ്പിച്ചു നോക്കാമെന്ന് കരുതിയതാണ്. ഞാന്‍ കളിക്കുമ്പോള്‍ അവര്‍ സൈഡില്‍ വന്ന് പ്രാര്‍ത്ഥിച്ച് നില്ക്കും. എന്തായാലും അതിന് ശേഷം, എന്റെ പെരുമാറ്റം കൊണ്ടാകാം, മണിച്ചേട്ടന് എന്റെ സ്വഭാവം മനസിലായത് അന്നേരമാണ്. ഒരിക്കല്‍ ഞാനും ഷാജോണ്‍ ചേട്ടനും ധര്‍മനും ഇരിക്കുകയാണ്. അവരന്ന് ഇത്ര ഹിറ്റായിട്ടില്ല. മണിച്ചേട്ടന് എപ്പോഴും ഇവരുടെ കൂടെയായിരിക്കും. ഞാന്‍ കരുതിയത് പോലെയല്ല ഇവള് എന്ന് മണിച്ചേട്ടന് അവരോടായി പറഞ്ഞു.

ഞാന്‍ കരുതിയത് പോലെയല്ല ഇവള്, കുടുംബത്തിനായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് വന്നത്. അവള്‍ക്ക് കുടുംബത്തോട് ഭയങ്കര സ്നേഹമാണെന്നൊക്കെ മണിച്ചേട്ടന് പറഞ്ഞു. ഒരു ദിവസം നീ എന്താണ് കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചു. എനിക്ക് ആ മൈന്റ് വന്നില്ല, വന്നാല്‍ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. നീ കല്യാണം കഴിക്കണം, നീ നല്ല കൊച്ചാണ്. എത്രയും പെട്ടെന്ന് കല്യാണം കഴിച്ച് സെറ്റിലാകണം. ഇപ്പോള്‍ നല്ല സമയമാണ്. നിന്റെ അമ്മയക്കും അനിയനും ഒരു സഹായം ആകും. ഒരു അത്താണിയാകും എന്നു പറഞ്ഞു.

നിന്റെ കല്യാണം നടക്കുകയാണെങ്കില്‍ ഞാന്‍ പത്ത് പവന് തരുമെന്ന് പറഞ്ഞു. പക്ഷെ ഞാനത് വെറുതെയാണെന്ന് കരുതി വിട്ടു. രണ്ട് ദിവസം കഴിഞ്ഞിട്ട് നിന്റെ അമ്മയെ വിളിച്ചിട്ട് എനിക്ക് തരാന്‍ പറഞ്ഞു. ഫോണ്‍ കൊടുത്തപ്പോള്‍ അമ്മേ എത്രയും പെട്ടെന്ന് ഇവളുടെ കല്യാണം നടത്തണം. ഞാനിവള്‍ക്ക് പത്ത് പവന് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷെ എന്നിട്ടും ഞാനത് വിശ്വസിച്ചില്ല.
നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ എന്നെ സ്വീകരിക്കാനായി അമ്മയും അച്ഛനും വന്നിരുന്നു. അമ്മയെ കെട്ടിപ്പിടിച്ചിട്ട് എന്റെ അമ്മയെ പോലെ തന്നെയാണ് എന്നു പറഞ്ഞു. ഇവളെ എനിക്ക് നേരത്തെ ഇഷ്ടമായിരുന്നില്ല, ഭയങ്കര അഹങ്കാരിയാണെന്നാണ് കരുതിയത്. പക്ഷെ ഇപ്പോള്‍ ഇഷ്ടമായി. നമുക്ക് ഇവളുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തണം. ഞാന്‍ വരും, പത്ത് പവന് കൊടുക്കും. ഞാനത് വെറുതെ പറഞ്ഞതല്ല, അതിന് ഷാജോണും ധര്‍മനും സാക്ഷിയാണ് കെട്ടോ എന്നു പറഞ്ഞു.

കല്യാണം നടക്കുമോ ഇല്ലയോ എന്നതല്ല, പുളളിക്കാരനങ്ങ് പോയില്ലേ. വിളിക്കുകയും ഒരുമിച്ച് പരിപാടികള്‍ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പെട്ടെന്നുള്ള മരണമായിരുന്നു. വയ്യായിരുന്നുവെന്ന് പോലും അറിയില്ലായിരുന്നു. പുള്ളിക്കാരന്റെ ബര്‍ത്ത് ഡേയ്ക്ക് കുടുംബസമേതം പാടിയിലൊക്കെ പോയിട്ടുണ്ടെന്നും സുബി പറയുന്നുണ്ട്. മണിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ വികാരഭരിതയായി മാറുകയാണ് സുബി.
-
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
-
ശ്രീദേവി ഭയന്നത് പോലെ തന്നെ സംഭവിക്കുന്നു; 'നടി ഉണ്ടായിരുന്നെങ്കിൽ മക്കൾക്ക് ഈ സ്ഥിതി വരില്ലായിരുന്നു'
-
അതൊരു പ്രണയം ആയിരുന്നില്ല; 19ാം വയസ്സിൽ വിവാഹ മോചനം നേടിയതിനെക്കുറിച്ച് നടി അഞ്ജു