എന്റെ ബെസ്റ്റ് ബഡ്ഡി, എന്ത് കള്ളത്തരവും പിടിക്കും, പ്രേമം വരെ മനസിലാക്കും; അമ്മയെപ്പറ്റി സുബി
താനും അമ്മയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് സുബി മനസ് തുറക്കുന്ന വീഡിയോ വീണ്ടും ചർച്ചയാകുന്നു
നടി സുബി സുരേഷിന്റെ മരണം മലയാളികള്‍ക്ക് വലിയൊരു ഞെട്ടല്‍ തന്നെയായിരുന്നു സംസാരിച്ചത്. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം സുബിയെ കണ്ടിട്ടുള്ള പ്രിയപ്പെട്ടവര്‍ക്ക് സുബി ഇല്ലെന്ന് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. മിമിക്രിയില്‍ നിന്നുമാണ് സുബി താരമായി മാറുന്നത്. പിന്നീട് ടെലിവിഷനിലും സിനിമയിലുമെല്ലാം നിറസാന്നിധ്യമായി മാറുകയായിരുന്നു സുബി.
നേരത്തെ, സുബിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് സഹപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെയായി സുബി പങ്കുവെച്ച വീഡിയോകളെല്ലാം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ തന്‍രെ അമ്മയ്ക്കൊപ്പമുള്ള വീഡിയോയും സുബി പങ്കുവെച്ചിരുന്നു. ഈ വീഡിയോയും ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

അമ്മയെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ച് സംസാരിക്കാനാണ്. എന്റെ ബെസ്റ്റ് ബഡ്ഡിയല്ലേ എന്നാണ് അമ്മയെക്കുറിച്ചുള്ള വീഡിയോയില്‍ സുബി പറയുന്നത്. എന്നെ എല്ലാ രീതിയിലും മനസിലാക്കുകയും സഹിക്കുകയും ചെയ്യുന്നയാളാണ്. ഞാന്‍ എല്ലാം തുറന്ന് പറയും എന്നും താരം പറയുന്നുണ്ട്. അതേസമയം, അമ്മ ചില കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോഴാണ് എന്നെ ഇത്രയധികം മനസിലാക്കിയിരുന്നോ എന്ന് ചോദിച്ച് പോവുന്നതെന്നും സുബി വീഡിയോയില്‍ പറയുന്നുണ്ട്.
അമ്മയെ കണ്ടാല്‍ എന്റെ ചേച്ചിയാണോ എന്നൊക്കെ ചോദിക്കാറുണ്ട്. അമ്മയാണ് കൂടുതല്‍ സ്മാര്‍ട്ട് എന്നൊക്കെ പറയാറുണ്ടെന്നും സുബി പറയുന്നു. കൂട്ടുകാരായി നടക്കുന്നവരാണ് ഞങ്ങള്‍. എന്ത് കാര്യവും തുറന്ന് പറയാം.കള്ളത്തരം എന്ന് എനിക്ക് മനസില്‍ പോലും വിചാരിക്കാനാവില്ലെന്നും എന്തുണ്ടെങ്കിലും അമ്മ കണ്ടുപിടിക്കുമെന്നും സുബി പറയുന്നുണ്ട്. നേരത്തെ എനിക്കൊരു ഡാന്‍സ് ട്രൂപ്പുണ്ടായിരുന്നു. ആയിരം സ്റ്റേജുകളില്‍ ഞങ്ങള്‍ ഷോ ചെയ്തിട്ടുണ്ട്. എല്ലാം കോഡിനേറ്റ് ചെയ്തിരുന്നത് അമ്മയായിരുന്നുവെന്നും താരം പറയുന്നു.
ഞാന്‍ സ്റ്റേജില്‍ ഡാന്‍സ് ചെയ്യുമ്പോഴെല്ലാം അമ്മ ഏതെങ്കിലുമൊരു സൈഡിലുമുണ്ടാവുമെന്നും സുബി പറയുന്നു. 25ാമത്തെ പ്രാവശ്യമായിരിക്കും അമ്മ അത് കാണുന്നത്. എന്നാലും എന്റെ ഡാന്‍സിന് സ്റ്റേജിന്റെ മുന്നിലുണ്ടാവും. ഇല്ലെങ്കില്‍ എനിക്കൊരു സമാധാനമുണ്ടാവില്ലെന്നാണ് അമ്മ പറയാറുള്ളതെന്നും സുബി പറയുന്നു. മോള്‍ ഡാന്‍സ് കളിച്ചോണ്ടിരിക്കുമ്പോള്‍ അറ്റാക്ക് വന്ന് ഞാന്‍ വല്ലടത്തും വീണുപോവുമെന്ന് വരെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്. അതേസമയം, പരിപാടി തീരാതെ എനിക്ക് ഇരിക്കാന്‍ പറ്റില്ല. അത് എന്റെയൊരു ശീലമാണെന്നായിരുന്നു അമ്മ നല്‍കിയ മറുപടി.
നിന്റെ മുഖത്ത് നോക്കിയാലറിയാം, എനിക്ക് കള്ളത്തരമെന്നും സുബിയോട് അമ്മ പറയുന്നുണ്ട്. എനിക്കെപ്പോഴെങ്കിലും വല്ല പ്രേമമോ ഇന്‍ഫാക്ച്വേഴ്നോ വന്ന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതെല്ലാം പെട്ടെന്ന് പൊളിയും. അമ്മ അതൊക്കെ പൊളിച്ച് കളയുമെന്നാണ് സുബി പറയുന്നത്. അതേസമയം, അമ്മ കാരണമാണ് കല്യാണം നടക്കാത്തത് എന്നൊന്നുമില്ലെന്നും അങ്ങനെ പറയരുതെന്നും സുബി പറയുന്നുണ്ട്.
ഇടയ്ക്കൊരു ഷോയില്‍ ശ്രീകണ്ഠന്‍ സാര്‍ എന്നോട് പ്രണയത്തെക്കുറിച്ച് ചോദിച്ചിരുന്നു. സുബി പ്രണയിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അത് എന്നൊക്കെ പറഞ്ഞ് സ്‌കിപ്പായെന്നും താരം ഓര്‍ക്കുന്നുണ്ട്. എന്നാല്‍ സുബി കുറേ പ്രേമിച്ചിട്ടുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. ഫോണ്‍ പൊതുവെ അധികം ഉപയോഗിക്കാറില്ലാത്തയാളാണ് സുബി. ഫോണ്‍ എടുക്കുന്ന രീതി കണ്ടാല്‍ എനിക്ക് മനസിലാവുമെന്നാണ് അമ്മ പറയുന്നത്.

അമ്മയ്ക്ക് ഒരുപാട് കൂട്ടുകാരുണ്ട്. അവരൊക്കെ അമ്മയുടെ സാരിയും കമ്മലുമൊക്കെ കൊണ്ടുപോവുമായിരുന്നു. അതൊന്നും എനിക്കിഷ്ടമായിരുന്നില്ലെന്നാണ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സുബി പറയുന്നത്. എല്ലാം സൂക്ഷിച്ച് വെക്കുന്നയാളാണ്. അങ്ങനെ ഒരിക്കല്‍ അനിയനേയും ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സുബി തുറന്ന് പറയുന്നത്. ആ കഥയും താരം പങ്കുവെക്കുന്നുണ്ട്.
അമ്മ സ്ഥലത്തില്ലാത്ത സമയത്ത് ഒളിച്ച് കളിക്കുകയായിരുന്നു. എന്നെ കണ്ട് പിടിച്ചാലും വേണ്ടില്ല കുഞ്ഞനിയനെ കാണരുതല്ലോ, അങ്ങനെയാണ് ഷെല്‍ഫില്‍ അവനെ പൂട്ടിയതെന്നാണ് സുബി പറയുന്നത്. എന്നാല്‍ അന്ന് എന്നെ തല്ലിയൊന്നുമില്ല ഉപദേശിച്ച് നന്നാക്കി വിടുകയായിരുന്നുവെന്നും സുബി ഓര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications