ക്യാമറയ്ക്കു മുന്നിൽ ഒന്നാന്തരം നടനാണ്, ജീവിതത്തിൽ മോശം നടനും, യഥാർഥ മോഹൻലാൽ ഇങ്ങനെയാണ്...
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഇന്ന് പ്രേക്ഷകരുടെ പ്രിയ നടൻ 60ലേയയ്ക്ക് പ്രവേശിക്കുകയാണ്. താരത്തിന് ആശംസ നേർന്ന് ഒരു വലിയ വിഭാഗം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സഹപ്രവർത്തകർക്കും ആരാധകർക്കും പറയാൻ ലാലേട്ടനെ കുറിച്ച് നിരവധി വിശേഷങ്ങളാണ്. സംഭവങ്ങൾ പലതാണെങ്കിലും എല്ലാവരും പറഞ്ഞ് അവസാനിപ്പിക്കുന്നത് മോഹൻലാൽ എന്ന വ്യക്തിയുടെ സ്നേഹത്തെ കുറിച്ചാണ്. ഇപ്പോഴിത മോഹൻലാൽ എന്ന ഭർത്താവിനെ കുറിച്ചും സഹയാത്രികനെ കുറിച്ചും ഭാര്യ സുചിത്ര. മാത്യഭൂമി ഡോട്കോമിലാണ് 32 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് താര പത്നി വെളിപ്പെടുത്തിയത്.
ക്യാമറയ്ക്ക് മുന്നിൽ മേഹൻലാൽ ഒന്നാന്തരം നടൻ ആണെങ്കിലും ജീവിതത്തിൽ ഏറ്റവും മോശമായ നടനാണ് ലാൽ എന്നാണ് സുചിത്ര പറയുന്നത്. ഇത് തങ്ങൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും സുചിത്ര പറയുന്നുണ്ട്. അതുപോലെ തന്നെ പ്ലാൻ ചെയ്യാത്ത ആളാണ് മോഹൻലാൽ എന്നും താരപത്നി പറയുന്നു മോഹൻലാലിനെ കുറിച്ചുള്ള സുചിത്രയുടെ വാക്കുകൾ ഇങ്ങനെ...
പിറന്നാള്‍ ദിനത്തിലെ ആ സങ്കടം വെളിപ്പെടുത്തി മോഹന്‍ലാല്‍! ലോക്ഡൗണിന് ശേഷം ആദ്യം പോവുക അങ്ങോട്ട്

അന്നും ഇന്നും മോഹൻലാൽ ഒന്ന് പോലെയാണെന്നാണ് സുചിത്ര പറയുന്നത്. ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ എനിയ്ക്ക് 22 ഉം ചേട്ടന് 28 വയസ്സുമാണ്. അന്നും ചേട്ടന് പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള ആളായിട്ടാണ് എനിയ്ക്ക് തോന്നിയിട്ടുളളത്. എന്റെ ബന്ധുക്കളുടെയെല്ലാം വിവാഹം കഴിഞ്ഞപ്പോൾ അവരുടെയെല്ലാം ഭർത്താക്കന്മാരെ ഞാൻ കാണാറുണ്ട്.അവരൊക്കെ കുറേയധികം ജോലിയിലാണ്. താരതമ്യേന ചേട്ടൻ ഒരു പ്രത്യേകതരം പക്വത കാത്തുസൂക്ഷിക്കുന്നതായാണ് എന്റെ അനുഭവം. എന്നാൽ, ഞങ്ങളുടെ കുടുംബാന്തരീക്ഷത്തിൽ ആവശ്യത്തിനുള്ള കളിചിരികൾ എല്ലാം ഉണ്ട്താനും.

ക്യാമറയ്ക്ക് മുന്നില്‍ ചേട്ടന്‍ ഒന്നാന്തരം നടനാണ്. ജീവിതത്തിലാകട്ടെ ഏറ്റവും മോശം നടനുമാണ്. അഭിനയിക്കാന്‍ തീരേയറിയില്ല. അഭിനയിക്കുകയാണെങ്കില്‍ അത് പെട്ടെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. ജീവിതത്തെക്കുറിച്ച് ലാലേട്ടന്‍ പ്ലാന്‍ ചെയ്യാറില്ല. മക്കളുടെ കാര്യത്തില്‍ പലപ്പോഴും ഞാന്‍ ചോദിക്കാറുണ്ട്. മായ വലുതായിത്തുടങ്ങി, അവള്‍ക്കുവേണ്ടി ചില കരുതലുകള്‍ തുടങ്ങേണ്ടേ... അപ്പോള്‍ ചേട്ടന്‍ പറയും, അതൊന്നും ഇപ്പോഴേ നോക്കണ്ട, ആ സമയത്ത് അതൊക്കെ നടന്നോളും. ജീവിതത്തില്‍ ചേട്ടന്‍ എന്തെങ്കിലുമൊന്ന് പ്ലാന്‍ ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ല. വരുന്നവഴിക്ക് ഇങ്ങനെ പോവുകയാണ്.

ചേട്ടൻ ഇമോഷണലായ ഒരു വ്യക്തിയാണ്. എന്നാൽ അത് ഒരു മാജിക്കുകാരനെ പോലെ അതിനെ ഒളിപ്പിക്കുകയും ചെയ്യും.മനസ്സിലാവുകയേയില്ല. എന്റെ അച്ഛനൊക്കെ മരിച്ചപ്പോഴുള്ള അനുഭവം എനിക്കുണ്ട്. ചേട്ടൻ ആശ്വസിപ്പിക്കുന്നത് ഒരു പ്രത്യേകം രീതിയിലാണ്. മരിച്ചു എന്ന സത്യത്തെ സ്വീകരിക്കാൻ അദ്ദേഹം എന്നോട് പറയും. നാളെ നമ്മളും മരിക്കും എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അന്ന് അത് കേട്ടപ്പോൾ എന്തോ പോലെ എനിയ്ക്ക് തോന്നിയിരുന്നു. എന്നാൽ പിന്നീട് മനസ്സിലായി അത് സത്യമാണെന്ന്.
Recommended Video

ചെന്നൈയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. പൊതുവേ ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ഇടയ്ക്കിടെ ഇങ്ങനെ പറയുമെങ്കിലും സ്വന്തം കാര്യത്തിൽ ഒരു ടെൻഷനും ഞാനിതുവരെ കണ്ടിട്ടില്ല.അമ്മ കൊച്ചിയിലാണ് എന്നൊരു ആധി ഉള്ളിലുണ്ട്. അത് ഞങ്ങൾക്കെല്ലാമുണ്ട്. പലരും പറയുന്നത് ഞാൻ കേട്ടു: പാവം ലാലിന് മടുത്തിരിക്കും, ചെന്നൈയിൽ പെട്ടുപോയില്ലേ? എന്നൊക്കെ ഇവിടെ ഇവിടെ വളരെ റിലാക്‌സ്ഡാണ് കക്ഷി.


Click it and Unblock the Notifications











