ലോണെടുത്താണ് കല്യണം നടത്തിയത്; അന്ന് ഇവനൊരു സൈക്കോ ആയിരുന്നു; എപ്പോഴും അടിയായിരുന്നു!
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സുഹൈദ് കുക്കുവും ദീപ പോളും. ഇരുവരുടേയും വിവാഹവും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് കുക്കു താരമായി മാറുന്നത്. ഇന്ന് ഡാന്‍സ് സ്‌കൂളുമായി മുന്നോട്ട് പോവുകയാണ് കുക്കുവും ദീപയും. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കുക്കുവും ദീപയും.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. തങ്ങളുടെ കല്യാണത്തെക്കുറിച്ചും പ്രണയ കാലത്തെക്കുറിച്ചും കുക്കുവും ദീപയും സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്.

സത്യം പറഞ്ഞാല്‍ ഞങ്ങള്‍ ലോണെടുത്താണ് കല്യാണം നടത്തുന്നത്. ഞാന്‍ ജോലിയ്ക്ക് പോയി തുടങ്ങിയതേയുള്ളൂ. ഇവനും ക്ലാസ് തുടങ്ങിയതേയുള്ളു. ഉള്ള കാശും കടവും വാങ്ങിയാണ് അതിലിട്ടത്. അങ്ങനെ കടത്തിന് മേല്‍ കടം ആയിട്ട് നില്‍ക്കുകയായിരുന്നുവെന്നാണ് ദീപ പറയുന്നത്. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കല്യാണം കഴിക്കണമെന്നതായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹം. പഠിച്ച് ജോലിയായി സ്വന്തം കാശു കൊണ്ട് കല്യാണം കഴിക്കണം. വെറുതെ ആവശ്യമില്ലാത്ത ബന്ധുക്കളേയും വിളിക്കണ്ട. വേണ്ടപ്പെട്ടവരുണ്ട്. അല്ലാതെ ഒരു ബന്ധവുമില്ലാത്തവരൊന്നും ഇല്ലായിരുന്നുവെന്നും ദീപ പറയുന്നുണ്ട്.
പ്രശ്‌നങ്ങള്‍ ആയതിനാല്‍ കുറേ പേരെ വിളിക്കാന്‍ പറ്റിയിട്ടില്ല. അതുകാരണം കുറേ ബന്ധങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് കുക്കു പറയുന്നു. ഞാന്‍ നാട്ടിലെ പെറ്റ് ആയിരുന്നു. എല്ലാ വീട്ടിലും കയറി സംസാരിക്കുന്നവരാണ്. എല്ലാ അമ്മമാരും ചേച്ചിമാരുമൊക്കെ ഭയങ്കര സ്‌നേഹമാണ്. പക്ഷെ സാഹചര്യം ഇങ്ങനെയായതിനാല്‍ എനിക്കാരേയും വിളിക്കാന്‍ പറ്റിയിരുന്നില്ല. ആ സമയത്ത് ഞാന്‍ ശരിക്കും ലോസ്റ്റ് ആയിരുന്നു. എന്താണ് നടക്കുന്നതൊന്നും അറിയില്ലായിരുന്നുവെന്നും കു്്ക്കു പറയുന്നുണ്ട്.
അപ്പച്ചനെ കാണാന്‍ പോയതാണ് വിവാഹ ശേഷമുള്ള ഏറ്റവും മനോഹരമായ കാര്യം. ഇത്ര വേഗത്തില്‍ വരുമെന്ന് കരുതിയില്ലെന്നും കുക്കുവും ദീപയും പറയുന്നുണ്ട്. എല്ലാവരും പറയും, ഒരു കുഞ്ഞിക്കാല്‍ കണ്ടാല്‍ എല്ലാം ഓക്കെയാകുമെന്ന്. ഞാന്‍ പറയുക അങ്ങനെയിപ്പോള്‍ കുഞ്ഞിക്കാല് കണ്ടിട്ട് ഓക്കെയാകണ്ട എന്റെ ഈ കാല് കണ്ടിട്ട് വേണേല്‍ മതിയെന്നാണ്. ദൈവം സഹായിച്ച് അതിന് മുമ്പ് തന്നെ എല്ലാം ഓക്കെയാവുകയും ചെയ്തുവെന്ന് ദീപയും പറയുന്നുണ്ട്.
ദീപ ഇതുവരെയും ഒന്നും ശരിയാകില്ലെന്ന് പറഞ്ഞിട്ടില്ല. എപ്പോഴും പറയുക ഒക്കെ ശരിയാകും അപ്പച്ചന്‍ വരുമെന്നാണ്. ഭയങ്കര പോസിറ്റീവായിരുന്നു അക്കാര്യത്തില്‍ അവള്‍. അത് കാണുമ്പോള്‍ എനിക്കും സന്തോഷമാണെന്നും ഇരുവരും പറയുന്നു.
തുടക്ക സമയത്ത് എപ്പോഴും വഴക്കായിരുന്നു. ഇവന്‍ അന്നൊരു സൈക്കോ ആയിരുന്നു. അതിനാല്‍ തല്ലു കൂടാനേ നേരമുണ്ടായിരുന്നുള്ളൂവെന്ന് ദീപ പറയുന്നുണ്ട്. ഞാനൊര ഓര്‍ത്തഡോഗ് ആയിരുന്നുവെന്നാണ് കുക്കുവിന്റെ കൗണ്ടര്‍. ഇപ്പോള്‍ ഒരുപാട് മാറി, ഞാന്‍ മാറ്റി. സ്‌കൂള്‍ വീട് പിന്നെ ഡാന്‍സ് ക്ലാസ് ഇതായിരുന്നു എന്റെ ലോകം. ഇവന്‍ കോളേജിലൊന്നും പോയി പഠിച്ചിട്ടില്ല, എനിക്ക് ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടെന്ന് പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയൊന്നുമില്ലായിരുന്നുവെന്നും ദീപ പറയുന്നു.

ഞാനന്ന് ഹോസ്റ്റലില്‍ നിന്നു പഠിക്കുകയാണ്. വീക്കെന്റില്‍ കറങ്ങാന്‍ പോകും. അതൊന്നും അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. പക്ഷെ ഞാന്‍ പറയുമ്പോള്‍ ഇവന് മനസിലായി തുടങ്ങി. പിന്നെ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ ഇവനേയും കൊണ്ടു പോകാന്‍ തുടങ്ങി. പല പരിപാടികള്‍ക്കും ഞങ്ങള്‍ അടിയുണ്ടാക്കുമായിരുന്നു. മനസിലായപ്പോള്‍ ഓക്കെയായി. പിന്നെ ഇവന്‍ അവരുമായി നല്ല കൂട്ടായെന്നും ദീപ പറയുന്നു.
ഇവള്‍ നുണ പറയില്ല. എന്നെ അശ്വസിപ്പിക്കാന്‍ വേണ്ടിയും നുണ പറയില്ല. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നാണ് കുക്കു പറയുന്നത്. എനിക്ക് ഹര്‍ട്ടകാരുതെന്ന് കരുതി ഓപ്പണായി സംസാരിക്കാതിരിക്കില്ല. തുടക്കം മുതല്‍ തന്നെ ഓപ്പണായി സംസാരിക്കും. എല്ലാം മുഖത്ത് നോക്കി പറയുമെന്നും കുക്കു പറയുന്നു.


Click it and Unblock the Notifications