31 വർഷങ്ങൾ, നിങ്ങൾ തന്ന സ്നേഹം എനിക്ക് ഈ ജീവിതകാലത്തേക്കുള്ള സമ്മാനമാണ്; വൈകാരിക കുറിപ്പുമായി സുമലത

തൂവാനത്തുമ്പികളിലെ ക്ലാര മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രമാണ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന സുമലതയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം നിരവധി സിനിമകളിൽ സുമലത അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ്, ഇസബെല്ല, താഴ്‌വാരം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയ വേഷങ്ങളിൽ സുമലത അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശി ആണെങ്കിലും മലയാളത്തിലും തമിഴിലുമാണ് സുമലത ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതും പ്രശസ്‌തി നേടിയതും.

കന്നഡ സിനിമയിലെ മുന്‍നിര താരമായിരുന്ന അംബരീഷിനെയാണ് സുമതല വിവാഹം ചെയ്തത്

സിനിമകളിൽ സജീവമായിരുന്ന സമയത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്നു സുമലത. നടിയുടെ വ്യക്തിജീവിതവും പ്രേക്ഷകർക്ക് അറിയുന്നതാണ്. കന്നഡ സിനിമയിലെ മുന്‍നിര താരമായിരുന്ന അംബരീഷിനെയാണ് സുമതല വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

സിനിമ നടൻ എന്നതിനപ്പുറം കന്നഡ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാൽ അഞ്ച് വർഷം മുൻപ് അദ്ദേഹം വിടപറഞ്ഞു. 2018 നവംബര്‍ 24 നായിരുന്നു അംബരീഷിന്റെ വിയോഗം. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ച വിയോഗമായിരുന്നു അത്. ഇവരുടെ ഏകമകൻ അഭിഷേക് ഗൗഡയുടെ ആദ്യ സിനിമ പോലും കാണാൻ സാധിക്കാതെയാണ് അദ്ദേഹം വിടപറഞ്ഞത്.

ഇന്നലെ ആയിരുന്നു അംബരീഷിന്റെയും സുമലതയുടെയും വിവാഹ വാർഷികം

അംബരീഷിന്റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് സുമലത രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച സുമലത അതിൽ വിജയിച്ചിരുന്നു. ഇന്ന് എംപിയാണ് താരം. അതേസമയം, ഇന്നലെ ആയിരുന്നു അംബരീഷിന്റെയും സുമലതയുടെയും വിവാഹ വാർഷികം. 31-ാം വിവാഹ വാർഷിക ദിനത്തിൽ പ്രിയതമനെ ഓർത്ത് സുമലത സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.

ആ ദിവസം ഞാൻ വീണ്ടും വീണ്ടും ഓർക്കുകയാണ്

'ഞാൻ നിങ്ങളോടൊപ്പം ചുവടുവയ്ക്കാൻ തുടങ്ങിയ ആ ദിവസം, ആ നിമിഷം ഇന്നും എല്ലാ ദിവസവും ഒരു പുതിയ ആനന്ദമാണ്. നിങ്ങൾ എന്റെ ജീവിത പങ്കാളിയായി വന്ന നാൾ മുതൽ എന്റെ ഉള്ളിൽ പുതിയ ആഘോഷങ്ങളാണ്. വിവാഹദിനത്തിലെ എല്ലാ ഓർമ്മകളിലും നിങ്ങൾ എന്റൊപ്പമുണ്ട്. ആ ദിവസം ഞാൻ വീണ്ടും വീണ്ടും ഓർക്കുകയാണ്. 31 വർഷം കൊണ്ട് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള ഓർമ്മകൾ നിങ്ങൾ തന്നു. നിങ്ങൾ കാണിച്ച സ്നേഹവും ആത്മബന്ധവും എനിക്ക് ഈ ജീവിതകാലത്തേക്കുള്ള സമ്മാനമാണ്,' സുമലത കുറിച്ചു.

അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും എന്നായിരുന്നു ജോത്സ്യന്മാർ പോലും പ്രവചിച്ചത്

വിവാഹദിനത്തിൽ പ്രിയതമനെ ഓർത്തു കൊണ്ടുള്ള ഒരു കവിതയും സുമലത പങ്കുവച്ചിട്ടുണ്ട്. കന്നഡ സിനിമാ ലോകത്ത് ഒരു റിബല്‍ ആക്ടറായാണ് അംബരീഷ് അറിയപ്പെട്ടിരുന്നത്. സിനിമയില്‍ തിളങ്ങിനിന്ന കാലത്തായിരുന്നു ഇവരുടെ വിവാഹം. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഇവർ ഒന്നിച്ചത്.

സുമലതയുമായുള്ള വിവാഹത്തിന് അംബരീഷിന്റെ വീട്ടുകാരോ അടുത്ത സുഹൃത്തുക്കളോ ആരും പിന്തുണയുണ്ടായിരുന്നില്ല. അവരുടെയെല്ലാം അഭിപ്രായങ്ങൾ മറികടന്നാണ് നടൻ സുമലതയെ കൂടെ കൂട്ടിയത്. ഇവരുടെ വിവാഹബന്ധം വിജയിക്കില്ല. അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും എന്നായിരുന്നു ജോത്സ്യന്മാർ പോലും പ്രവചിച്ചത്.

അംബരീഷിന്റെ ഓർമ്മ ദിനത്തിൽ സുമലത പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു

എന്നാൽ പ്രവചനങ്ങളെ എല്ലാം കാറ്റില്‍ പറത്തി 25 വർഷത്തിലധികം ഇവർ സന്തോഷപൂർവം ജീവിച്ചു. വിവാഹശേഷവും സുമലത അഭിനയത്തിൽ സജീവമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വരെ ചില സിനിമകളിൽ നടി അഭിനയിച്ചിരുന്നു. അടുത്തിടെ അംബരീഷിന്റെ ഓർമ്മ ദിനത്തിൽ അംബരീഷിനെ കുറിച്ച് സുമലത പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു. എന്നും നിങ്ങൾ എന്നോടൊപ്പമുണ്ട് എന്നായിരുന്നു താരം കുറിച്ചത്.

More from Filmibeat

Read more about: sumalatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X