തള്ളിപ്പറഞ്ഞവരും പുച്ഛിച്ചവരും ഇപ്പോൾ അംഗീകരിച്ച് തുടങ്ങി; സുമേഷ് & രമേഷ് നായിക പറയുന്നു
മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് സുമേഷ് ആന്റ് രമേഷ് എന്ന കൊച്ചു ചിത്രം. ബാലു വര്‍ഗ്ഗീസും ശ്രീനാഥ് ഭാസിയും ടൈറ്റില്‍ റോളുകളിലെത്തിയ സിനിമ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. ചിത്രം പുതിയൊരു നായികയെക്കൂടി മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നുണ്ട്, കാര്‍ത്തിക വെള്ളത്തേരി. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിലൂടെ കടന്നു വന്ന കാര്‍ത്തിക ശ്രീനാഥിന്‌റെ നായികയായിട്ടാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും കാര്‍ത്തിക മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക മനസ് തുറന്നത്. വിശദമായി വായിക്കാം.
അശ്വതി എന്ന കഥാപാത്രത്തിനു വേണ്ടി പ്രത്യേക ഓഡിഷന്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് എന്നെ തിരഞ്ഞെടുത്തത്. നായികയായിട്ടാണ്, ശ്രീനാഥ് ഭാസിയുടെ ജോഡി ആണെന്ന് സെക്കന്‍ഡ്‌റൗണ്ടില്‍ ആണ് പറഞ്ഞതെന്ന് കാര്‍ത്തി പറയുന്നു. നായിക ആണെന്ന് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും താരം പറയുന്നു. സംവിധായകന്‍ സനൂപ് ചേട്ടന്‍ ആക്ടിങ് ക്യാംപ് നടത്തി ഞങ്ങള്‍ക്ക് കഥാപാത്രങ്ങളെപ്പറ്റി നല്ല ധാരണ തന്നിരുന്നുവെന്നും താരം പറയുന്നു. അതേസമയം ചിത്രത്തിലെ അശ്വതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ സ്വഭാവവും അശ്വതിയുടെ സ്വഭാവവും തീര്‍ത്തും വ്യത്യസ്തമാണെന്നുമാണ് കാര്‍ത്തിക പറയുന്നത്.
Also Read: 'ഇതെല്ലാം ഊഹിച്ചിരുന്നു, നിങ്ങൾ കാടുകയറി ചിന്തിച്ചതിന് ഞാൻ എന്തുവേണം?'; ഡിവോഴ്സ് ചർച്ചകളോട് പ്രിയങ്ക

സിനിമയുടെ റിലീസ് നേരത്തെ നടക്കേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ നീണ്ടു പോവുകയായിരുന്നു. ആദ്യമായി നായികയായ സിനിമയ്ക്കായി രണ്ടുവര്‍ഷത്തെ കാത്തിരിപ്പായിരുന്നുവെന്നാണ് കാര്‍ത്തിക പറയുന്നത്. എന്നാല്‍. ഇപ്പോള്‍ തോന്നുന്നു അന്ന് റിലീസ് ആകാത്തത് നന്നായി എന്നും താരം പറയുന്നു. റിലീസ് ചെയ്ത ഉടനെ തിയറ്ററുകള്‍ പൂട്ടുകയാണെങ്കില്‍ പടം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നുവെന്നാണ് കാര്‍ത്തികയുടെ അഭിപ്രായം. പക്ഷെ ഇപ്പോള്‍ പടത്തിന് നല്ല സ്വീകാര്യത കിട്ടുന്നുണ്ട്. എല്ലായിടത്തുനിന്നും നല്ല പ്രതികരണങ്ങള്‍ ആണ് കിട്ടുന്നതെന്നും ടിക്കറ്റ് കിട്ടുന്നില്ല എന്നു പറഞ്ഞു സുഹൃത്തുക്കളൊക്കെ വിളിക്കുന്നുണ്ടെന്നും താരം പറയുന്നു. തന്റെ മനസിലേക്ക് അഭിനയ മോഹം വരുന്നതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ എന്റെ അഭിനയമോഹം സീരിയസ് ആണെന്ന്് മനസ്സിലായെന്നാണ് കാര്‍ത്തിക പറയുന്നു. തന്റെ ആഗ്ഹം അച്ഛനമ്മമാരോട് പറഞ്ഞു. പഠിത്തം കഴിഞ്ഞിട്ട് നീ ശ്രമിച്ചോളൂ എന്നായിരുന്നു അവരുടെ മറുപടി. പ്ലസ് ടു കഴിഞ്ഞ് എന്‍ജിനീയറിങ്ങിനു ചേര്‍ന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ എന്റെ മേഖല അതല്ലെന്ന് ബോധ്യമായെന്നാണ് കാര്‍ത്തിക പറയുന്നത്. എന്‍ജിനീയറിങ് കഴിഞ്ഞു യുഎസ്ടി ഗ്ലോബലില്‍ ജോലി കിട്ടിയെങ്കിലും കാര്‍ത്തിക ജോയിന്‍ ചെയ്തില്ല. അഭിനയിക്കണം എന്നത് പെട്ടെന്ന് തുടങ്ങിയ ആഗ്രഹമല്ല, ചെറുപ്പം മുതല്‍ തുടങ്ങിയതാണ്. ജോലി വിട്ടിട്ട് അഭിനയിക്കാന്‍ പോകുന്നത് സേഫല്ല എന്ന് പലരും പറഞ്ഞിരുന്നുവെന്നും താരം ഓര്‍ക്കുന്നു. ബന്ധുക്കളും നാട്ടുകാരുമൊക്കെ അച്ഛനെയും അമ്മയെയും പേടിപ്പിക്കുമായിരുന്നു. പക്ഷേ അവര്‍ കൂള്‍ ആയി എന്റെ ഒപ്പം നില്‍ക്കുകായയിരുന്നുവെന്നും താരം പറയുന്നു. ഒന്നും ശരിയാകാതെ ഇടയ്ക്ക് ഞാന്‍ ഡൗണ്‍ ആകുമ്പോള്‍ അവര്‍ എന്നെ ഒരു സിനിമയ്ക്കു കൊണ്ടുപോകും അപ്പോഴേക്കും ഞാന്‍ ഉഷാറാകുമായിരുന്നുവെന്നും കാര്‍ത്തിക ഓര്‍ക്കുന്നു.. പുറത്തു നില്‍ക്കുന്നവര്‍ എന്നെക്കുറിച്ച് എന്തുപറയുന്നു എന്നുള്ളത് ഞാന്‍ ശ്രദ്ധിക്കാറില്ല. അച്ഛനും അമ്മയുമാണ് എനിക്ക് ധൈര്യം തന്നു കൂടെ നിന്നത്. അങ്ങനെയാണ് ഓഡിഷനുകള്‍ കണ്ടപ്പോള്‍ അയച്ചു തുടങ്ങിയതെന്നും കാര്‍ത്തിക പറയുന്നു.

സിനിമയില്‍ തനിക്ക് ബന്ധങ്ങള്‍ ഒന്നുമില്ലെന്നാണ് കാര്‍ത്തിക പറയുന്നത്. ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളും ഓഡിഷന്‍ വഴി ആണ് കിട്ടിയത്. അച്ഛനും അമ്മയും തന്ന പിന്തുണയാണ് ഏറ്റവും വലുത്. നമുക്ക് ഒരു ജീവിതമേയുള്ളൂ അത് ഇഷ്ടമുള്ളതുപോലെ ജീവിക്കണം എന്ന് അച്ഛനുമമ്മയും പറയുമായിരുന്നുവെന്നും കാര്‍ത്തിക ഓര്‍ക്കുന്നു. അതേസമയം ചില സിനിമകളില്‍ കാസ്റ്റിങ് വരെ എത്തിയിട്ട് തന്നെ മാറ്റിയിട്ടുണ്ടെന്നും കാര്‍ത്തിക പറുന്നു. ചിലത് പ്രധാന കഥാപാത്രം എന്ന് പറഞ്ഞു വിളിച്ചു വരുത്തിയിട്ട് ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന ഒരു ആളായിട്ടായിരിക്കും. പൂജ കഴിഞ്ഞിട്ട് പോലും അവസരം നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും് ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും കാര്‍ത്തിക പറയുന്നു. അതേമസമയം കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ട് താന്‍ മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ നായികയായുള്ള സിനിമ വന്നതോടെ എല്ലാവരില്‍നിന്നും നല്ല പ്രതികരണമാണ് കിട്ടുന്നത്. അച്ഛനും അമ്മയും സുഹൃത്തുക്കളുമൊക്കെ സന്തോഷത്തിലാണെന്നും കാര്‍ത്തിക പറയുന്നു.
Recommended Video

നല്ല ഒരു കഥാപാത്രം കിട്ടി, ആ സിനിമ ഹിറ്റ് ആയി എന്നുള്ളത് അവര്‍ക്കൊക്കെ സന്തോഷിക്കാനും ആശ്വസിക്കാനുമുള്ള വക തന്നു. സിനിമ ഇറങ്ങി രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും, എന്നെ തള്ളിപ്പറഞ്ഞവരും പുച്ഛിച്ചവരും നല്ലതു പറഞ്ഞു തുടങ്ങി. അത് എനിക്ക് വലിയ അദ്ഭുതമാണ്. ഞാന്‍ ഒന്നുമായിട്ടില്ല പക്ഷേ ഞാന്‍ അഭിനയിച്ച ഒരു സിനിമ ഹിറ്റ് ആകുക എന്നുള്ളത് എനിക്കും അഭിമാനമാണെന്നും കാര്‍ത്തിക കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications