സണ്ണി ലിയോൺ എന്നെ വിളിച്ചിട്ട് കരഞ്ഞു; എനിക്ക് വിശ്വസിക്കാനായില്ല: സണ്ണിയെ കുറിച്ച് ശ്രീജിത്ത് വിജയൻ

ശ്രീജിത്ത് വിജയൻ എന്ന സംവിധായകനെ ജനങ്ങൾ ഇത്രയും ആഘോഷിക്കപ്പെട്ടത് സണ്ണി ലിയോണിനെ വെച്ച് ഒരു സിനിമ അനൗൺസ് ചെയ്തപ്പോഴായിരുന്നു. അതുവരെ തെന്നിന്ത്യൻ സിനിമകളിൽ ഐറ്റം ഡാൻസറായി മാത്രം പ്രത്യക്ഷപ്പെട്ട സണ്ണി ലിയോൺ ഒരു മുഴുനീള വേഷത്തിലൂടെയാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഇതുവരെ കാണാത്ത സണ്ണി ലിയോണിനെ ഈ ചിത്രത്തിലൂടെ കാണാം. സംവിധായകൻ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ഷിരോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുക്കിയിട്ടുള്ളത്. മലയാളം ഉൾപ്പെടെ മറ്റു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

"ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അതിന്റെ റിലീസുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. സണ്ണിലിയോണിനെ പോലെ ഞാനും ആ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ്. സണ്ണി ലിയോൺ ശരിക്കും എക്സൈറ്റഡാണ്. ചിത്രം എപ്പോഴാ റിലീസ് ചെയ്യുന്നത് എന്നാണ് അവര് ചോദിക്കുന്നത്. അതിന്റെ ഔട്ട് കണ്ടിട്ട് നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. സത്യത്തിൽ ആരും വിശ്വസിക്കില്ല, സണ്ണി ലിയോൺ എന്നെ വിളിച്ചിട്ട് കരഞ്ഞു. ചിത്രത്തിന്റെ ഔട്ട് കണ്ടിട്ട് വികാരനിർഭരയായതാണ്. പക്ഷേ നിങ്ങൾ ആരെങ്കിലും ചിന്തിക്കുമോ സണ്ണി ലിയോൺ കരയുമെന്ന്." ശ്രീജിത്ത് പറഞ്ഞു.

Sunny Leone

"അവരുടെ കരിയറിൽ ഇതിനു മുന്നേ ഇങ്ങനെയൊരു ചിത്രം ഉണ്ടായിട്ടില്ല. മാത്രമല്ല മേക്കപ്പ് ഇല്ലാതെയാണ് സണ്ണി ഈ വേഷം ചെയ്തത്. ഇതിൽ ഫൈറ്റ് സീനുകൾ ഉണ്ട്. അതെല്ലാം ഡ്യൂപ്പ് ഇല്ലാതെയാണ് സണ്ണി ലിയോൺ ചെയ്തിരിക്കുന്നത്. ശരീരത്തെ അത്രക്കും കാത്തു സൂക്ഷിക്കുന്ന ഒരു താരം അത്രയും റിസ്ക് ഈ ചിത്രത്തിൽ എടുത്തിട്ടുണ്ട്. ചില സീനുകളിൽ അപകടകരമായ രീതിയിലുള്ള സിറ്റുവേഷൻ പോലും ഉണ്ടായി. പക്ഷേ ഒന്നും സംഭവിച്ചില്ല."

"അവർ ശരിക്കും സെറ്റിൽ ഭയങ്കര കംഫർട്ടബിൾ ആയിരുന്നു. ഫസ്റ്റ് ഡെ തന്നെ വന്ന് ആർട്ടിലെ പിള്ളേരുടെ തോളത്ത് കൈ വെച്ചിട്ട് നിൽകുകയായിരുന്നു. അതിനു ശേഷം എല്ലാവരും സണ്ണി ലിയോണുമായി നല്ല കമ്പനിയായി. അത് ശരിക്കും വല്ലാത്തൊരു അനുഭവമായിരുന്നു." ആ ചിത്രം ഉടൻ തന്നെ റിലീസുണ്ടാവും. ചിത്രം തമിഴിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും പാൻ ഇന്ത്യൻ ലെവലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാസ്റ്റിം​ഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Sunny Leone

ഏകദേശം 2021 കാലഘട്ടത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങിയിട്ടുണ്ട്. ഇത്രയും വർഷത്തെ ​ഗ്യാപ് വന്നതിനു കാരണവും വ്യക്തമല്ല. എങ്കിലും ഒരു മലയാളി സംവിധായകൻ സണ്ണി ലിയോണിനെ വെച്ച് സിനിമ ചെയ്യുന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. മാർ​ഗം കളി, കുട്ടനാടൻ മാർപ്പാപ്പ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ശ്രീജിത്ത് വിജയനായിരുന്നു. എന്നാൽ ഇദ്ദേഹത്തെ പലർക്കും അറിയില്ല. സീരിയൽ താരം റബേക്ക സന്തോഷിനെയാണ് ശ്രീജിത്ത് വിവാഹം ചെയ്തത്. റബേക്കയുടെ വീഡിയോകളിലൂടെ ശ്രീജിത്ത് ഫെയ്മസാണ്.

ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഇടിയൻ ചന്ദു എന്ന ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രധാന വേഷത്തിലെത്തുന്നത്. ഈ ചിത്രത്തിന്റെ വിശേഷങ്ങൾക്കിടെ സണ്ണി ലിയോണിനെ വെച്ച് ചെയ്ത ഷിരോ എന്ന ചിത്രത്തെ കുറിച്ച് യെസ് എഡിറ്റോറിയലിലൂടെ ശ്രീജിത്ത് സംസാരിച്ചു.

More from Filmibeat

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X