സണ്ണി വെയ്‌നും ലുക്ക്മാനും തമ്മില്‍ പൊരിഞ്ഞ അടി, തെറിവിളിയും! വീഡിയോയുടെ വാസ്തവം എന്ത്?

ഇന്നലെ അര്‍ധ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം സണ്ണി വെയ്‌നും ലുക്ക്മാനും തമ്മിലുള്ള അടിയാണ്. സണ്ണി വെയ്‌നും ലുക്ക്മാനും തമ്മില്‍ പൊരിഞ്ഞ അടി എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ക്യാപ്ഷനില്‍ പറയുന്നത് പോലെ പൊരിഞ്ഞ അടി തന്നെയാണ് വീഡിയോയില്‍ നടക്കുന്നത്. താരങ്ങള്‍ തമ്മില്‍ അടിയുണ്ടാകുന്നതും പരസ്പരം തെറി വിളിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

സുഹൃത്തുക്കള്‍ ചേര്‍ന്ന് സണ്ണി വെയ്‌നേയും ലുക്ക്മാനേയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാതെ ഇരുവരും പരസ്പരം തല്ലാനായി വരികയാണ്. വീഡിയോ കണ്ടതും ആരാധകരും സിനിമാ പ്രേമികളുമെല്ലാം ഞെട്ടിയിരിക്കുകയാണ്. മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ തമ്മില്‍ ഇത്ര വലിയൊരു വഴക്ക് ഉണ്ടാകാനുള്ള കാരണം എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്.

Sunny Wayne

ജെന്റില്‍മാന്‍ ഇമേജുള്ള, ലുക്ക്മാനും സണ്ണി വെയ്‌നും തമ്മില്‍ ഇത്ര വലിയൊരു വഴക്കുണ്ടാകണമെങ്കില്‍ പ്രശ്‌നം ഗുരുതരമായിരിക്കണം എന്നായിരുന്നു പലരുടേയും ചിന്ത. അതേസമയം വീഡിയോയുടെ ആധികാരികതയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. സമീപകാലത്ത് ചില സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കാറുണ്ട്. അത്തരത്തില്‍ എന്തെങ്കിലുമാണോ ഈ വീഡിയോയ്ക്ക് പിന്നിലെന്നാണ് പലരുടേയും സംശയം.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതൊരു പ്രൊമോഷന്‍ പരിപാടിയാണ്. വീഡിയോയിലെ ക്യാമറയുടെ ചലനവും മറ്റും ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ ഈ വാദം മുന്നോട്ട് വെക്കുകയും ചെയ്യുന്നുണ്ട്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സണ്ണി വെയ്‌നും ലുക്ക്മാനും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി ഷൂട്ട് ചെയ്ത വീഡിയോയാണിത്. ചിത്രത്തിന്റെ അണിയറ ്പ്രവര്‍ത്തകരില്‍ ആരോ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഇത് ഏത് സിനിമയാണെന്നോ മറ്റെന്തെങ്കിലും വിവരങ്ങളോ ലഭ്യമായിട്ടില്ല. അബദ്ധത്തില്‍ പുറത്തായ വീഡിയോയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം പറയുന്നത് ഇത് യഥാര്‍ത്ഥത്തില്‍ നടന്ന അടിയാണെന്നാണ്. താരങ്ങള്‍ പരസ്പരം തെറിവിളിക്കുന്നതും വീഡിയോയിലെ ബഹളവുമെല്ലാം ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ അങ്ങനൊരു അനുമാനത്തിലേക്ക് എത്തുന്നത്. പ്രൊമോഷന്‍ ആണെന്ന് പറയുന്നത് വിവാദം ഇല്ലാതാക്കാനാണെന്നും ഈ വിഭാഗം പറയുന്നു.

Sunny Wayne

വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ ലുക്ക്മാനോ സണ്ണി വെയ്‌നോ അതേക്കുറിച്ച് വ്യക്തത നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ഇനിയും പ്രഖ്യാപിക്കാത്ത സിനിമയുടെ പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍. താരങ്ങളുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് അവര്‍.

More from Filmibeat

Read more about: sunny wayne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X