For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണിച്ചന് വേണ്ടി കഥ എഴുതി നടക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി; കമന്റുമായി ആരാധകന്‍, നമ്പര്‍ ചോദിച്ച് സണ്ണി

  |

  മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് സണ്ണി വെയ്ന്‍. യഥാര്‍ത്ഥ പേര് സുജിത്ത് ഉണ്ണികൃഷ്ണന്‍ എന്നാണെങ്കിലും മലയാളികള്‍ക്ക് സണ്ണി വെയ്്ന്‍ ഇന്ന് സണ്ണിച്ചനാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണിയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തന്നെ സണ്ണി വെയ്‌ന് ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചു. പിന്നീട് നായകനായും സഹനടനായുമെല്ലാം സണ്ണി വെയ്ന്‍ മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഇന്ന് മലയാളികളെ സംബന്ധിച്ച് തങ്ങളുടെ പ്രിയപ്പെട്ട പയ്യനാണ് സണ്ണി.

  അമ്മയുടെ പിറന്നാൾ ആഘോഷമാക്കി നയൻതാര, ചിത്രങ്ങൾ വൈറലാവുന്നു

  ഈ കോവിഡ് കാലത്തും നാല് സിനിമകളാണ് സണ്ണി വെയ്‌ന്റേതായി പുറത്തിറങ്ങിയത്. സാറാസ്, അനുഗ്രഹീതന്‍ ആന്റണി, പിടികിട്ടാപ്പുള്ളി, ചതുര്‍ മുഖം. നാലും വ്യത്യസ്തമായ ചിത്രങ്ങള്‍. അനുഗ്രഹീതന്‍ ആന്റണി ഒരു നൊമ്പരവും വിങ്ങലുമൊക്കെയായി പ്രേക്ഷകരുടെ മനസിനെ തൊട്ടപ്പോള്‍ സാറാസ് ഒരുപാട് ചിന്തകള്‍ക്ക് തുടക്കമിട്ട സിനിമയായിരുന്നു. ചതുര്‍മുഖത്തിലൂടെ പേടിപ്പിച്ചപ്പോള്‍ പിടികിട്ടാപ്പുള്ളിയിലൂടെ പൊട്ടിച്ചിരിപ്പിക്കാനും സാധിച്ചു. ഇനി പുറത്തിറങ്ങാനുള്ള സണ്ണിയുടെ സിനിമകളും ഒരുപാടുണ്ട്. ഇതില്‍ കുറുപ്പ്, കുറ്റവും ശിക്ഷയും എന്ന ചിത്രങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് കാത്തു നില്‍ക്കുകയാണ്.

  ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന കുറുപ്പ് മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ള സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. സണ്ണി വെയ്‌നും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് വന്നപ്പോഴെല്ലാം പിറന്നത് ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്. യഥാര്‍ത്ഥ കഥയാണ് കുറ്റാന്വേഷണ ചിത്രമായ കുറ്റവും ശിക്ഷയും പറയുന്നത്. ഇതിന് പുറമെ വൃത്തം, ചെത്തി മന്ദാരം തുളസി, സംസം, പാപ്പന്‍, അടിത്തട്ട് തുടങ്ങിയ സിനിമകളും അണിയറയിലുള്ളത്.

  സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് സണ്ണി വെയ്ന്‍. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തിയാണ് സണ്ണി വെയ്ന്‍. തന്റെ സിനിമാ വിശേഷങ്ങളും മറ്റ് വിഷയങ്ങളേക്കുറിച്ചുമെല്ലാം സണ്ണി വെയ്ന്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സണ്ണി വെയ്ന്‍ നല്‍കിയൊരു മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സണ്ണി വെയ്ന്‍ തന്റെ ഒരു വര്‍ക്ക് ഔട്ട് ചിത്രം പങ്കുവച്ചിരുന്നു. പിന്നീടത്തേക്ക് മാറ്റി വച്ചാല്‍ പിന്നെ ഒരിക്കലും നടക്കില്ലെന്ന കുറിപ്പോടെയായിരുന്നു താരം സെല്‍ഫി പങ്കുവച്ചത്.

  ഇതിന് ഒരാള്‍ നല്‍കിയ കമന്റും അതിന് സണ്ണി കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബാദുഷ ഫയാസ് എന്ന യുവാവിന്റേതായിരുന്നു കമന്റ്. ചില കാര്യങ്ങള്‍ നമ്മുടെ മാത്രം കയ്യില്‍ അല്ലല്ലോ. സണ്ണിച്ചന് വേണ്ടി ഒരു കഥ എഴുതി നടക്കാന്‍ തുടങ്ങിയിട്ട് കുറേ ആയി. കൊറേ പേരെ കോണ്ടാക്ട് ചെയ്തു. ഒന്നും നടന്നില്ല. ആ കഥ നിങ്ങളോട് ഒന്ന് പറയാന്‍ വേണ്ടി നടക്കുവാണ്. എന്റെ കാര്യത്തില്‍ ഇപ്പോള്‍ ലേറ്റ് സമം നെവര്‍ തന്നെയാണ്. ഒരു പ്രതീക്ഷ എന്ന നിലയില്‍ ഇടുന്ന കമന്റ് ആണ്. കാണുമെന്നും അവസരം നല്‍കുമെന്നും പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കമന്റ്.

  Also Read: രണ്‍ബീറിനെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് ആലിയ; ആലിയയെ ഇരുത്തി കളിയാക്കി കാമുകി കത്രീന

  സണ്ണിക്കൊപ്പമുള്ള റൊമാന്റിക് അനുഭവങ്ങൾ. | Gouri G Kishan and Sunny Wayne | Filmibeat Malayalam

  തീര്‍ത്തും അപ്രതീക്ഷിതമായി ഈ കമന്റിന് മറുപടിയുമായി സണ്ണി വെയ്ന്‍ എത്തുകയായിരുന്നു. ഹായ്, മെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഇവിടെയിടൂ, ഉടനെ തന്നെ വിളിക്കുന്നതാണ് എന്നായിരുന്നു സണ്ണിയുടെ മറുപടി. പിന്നാലെ താരത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ആരാധകര്‍ താരത്തിന് കയ്യടിച്ചും കമന്റ് ചെയ്തുമെല്ലാം എത്തിയിട്ടുണ്ട്. മച്ചാനെ അത് പോരെ അളിയാ എന്നാണ് ആരാധകര്‍ കമന്‌റിട്ടയാളോട് ചോദിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ കമന്റിന് മറുപടി നല്‍കിയിരിക്കുന്നത്.

  Read more about: sunny wayne
  English summary
  Sunny Wayne's Reply To A Fan's Comment On His Post Gets Applauds
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X