ബെസ്റ്റ് ഫ്രണ്ടിനെ പ്രണയിച്ച മമിത; അംഗനവാടിയിലെ കൂട്ടുകാരനോട് ഇഷ്ടമാണെന്ന് പറഞ്ഞ അനശ്വര
സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ ഹിറ്റായി മാറിയ ജോഡിയാണ് അനശ്വര രാജനും മമിത ബൈജുവും. ശരണ്യയും സോനാരയും തമ്മിലുള്ള സൗഹൃദമായിരുന്നു ചിത്രത്തിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ കാര്യങ്ങളിലൊന്ന്. ആ സൗഹൃദം ഓഫ് സ്‌ക്രീനിലും തുടരുന്നവരാണ് അനശ്വരയും മമിതയും. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയങ്ങളെക്കുറിച്ചും പ്രണയ സങ്കല്‍പ്പത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ഇരുവരും.
ഇപ്പോള്‍ പ്രണയമില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. എങ്കിലും മുന്‍ പ്രണയങ്ങളുണ്ട്. ആ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഇരുവരും. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പ്രണയ ലേഖനം കിട്ടിയിട്ടുണ്ട്. ഇപ്പോഴൊന്നുമല്ല. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണെന്നാണ് മമിത പറയുന്നത്. ആരുമില്ലാത്ത സമയത്ത് വന്ന് എന്റെ ബാഗില്‍ ഇടുകയായിരുന്നു. ഞാന്‍ അറിഞ്ഞിരുന്നില്ല. വീട്ടില്‍ പോയി. ചോറും പാതം എടുക്കാനായി അമ്മ ബാഗെടുത്തപ്പോള്‍ അമ്മയ്ക്കാണ് കത്ത് കിട്ടിയത്. രണ്ട് വര്‍ഷം കഴിഞ്ഞാണ് അമ്മ പറയുന്നത് നിന്റെ ബാഗില്‍ നിന്നും ഇങ്ങനൊരു സാധനം കിട്ടിയിരുന്നുവെന്ന്. ആരാണ് തന്നെതെന്നും എന്താണ് എഴുതിയിരുന്നതെന്നും അറിയില്ല. അമ്മയാണ് കണ്ടതെന്നും മമിത പറയുന്നു.
തനിക്കും കത്ത് കിട്ടിയിട്ടുണ്ടെന്ന് അനശ്വര രാജനും പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴായിരുന്നു കത്ത് കിട്ടിയിരുന്നതെന്നാണ് അനശ്വര പറയുന്നത്. എനിക്ക് ഇഷ്ടമാണ്, ഐ ലവ് യു എന്നായിരുന്നു കത്തിലെഴുതിയിരുന്നതെന്നും അനശ്വര പറയുന്നു. കത്ത് തന്നത് ആരാണെന്ന് അറിയാമെന്നും എന്നാല്‍ മറുപടി നല്‍കിയിട്ടില്ലെന്നും താരം പറയുന്നു.
തന്റെ ആദ്യ പ്രണയം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നുവെന്നാണ് മമിത പറയുന്നത്. ആ സമയത്ത് ബോധമില്ലായിരുന്നുവെന്നും ബെസ്റ്റ് ഫ്രണ്ടിനോടായിരുന്നു പ്രണയം തോന്നിയതെന്നും താരം പറയുന്നു. തുടര്‍ന്ന് താന്‍ ഇഷ്ടമാണെന്ന് പറഞ്ഞു. ആ ഓക്കെ എന്നായിരുന്നു മറുപടി. ബെസ്റ്റ് ഫ്രണ്ട് ആയതിനാല്‍ അതുപോലെ തന്നെയായിരിക്കും മുന്നോട്ടും പോകുന്നതെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ലെന്നും മമിത പറയുന്നു. പിന്നാലെ താരമൊരു അനുഭവവും പങ്കുവെക്കുന്നുണ്ട്.
ഞാന്‍ അധികം അങ്ങോട്ട് പോയി സംസാരിക്കാറില്ല. ഒരു ദിവസം വന്നത് എന്നോട് നമ്മള്‍ തമ്മില്‍ ഭയങ്കര അകലമുള്ളതായി തോന്നുന്നുവെന്ന് പറഞ്ഞു. കേട്ടതും ഞാന്‍ കുറച്ചുകൂടെ അടുത്തേക്ക് കയറി നിന്നിട്ട് ഇപ്പോഴോ എന്ന് ചോദിച്ചുവെന്നും ഇതും കൂടെ ആയപ്പോള്‍ മടുത്തിട്ടാണെന്നു തോന്നു അങ്ങനെ പോവുകയായിരുന്നുവെന്നും മമിത പറയുന്നു. പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്നും താരം പങ്കുവെക്കുന്നുണ്ട്. മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും താരം പറയുന്നു.
എന്നാല്‍ താന്‍ ആദ്യമായി ഇഷ്ടമുണ്ടെന്ന് പറഞ്ഞത് അംഗനവാടിയില്‍ പഠിക്കുമ്പോഴാണെന്നാണ് അനശ്വര പറയുന്നത്. അത് ഫീലിംഗ് ഒന്നുമില്ലാതെ ഇയാളെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞതാണെന്നും താരം ചിരിച്ചു കൊണ്ട് പറയുകയാണ്. താന്‍ അമ്മയോടൊക്കെ പറയുമായിരുന്നുവെന്നും വലുതാകുമ്പോള്‍ കല്യാണം കഴിക്കുമെന്നും പറയുമായിരുന്നുവെന്നും അനശ്വര പറയുന്നു. ഇക്കാര്യം പറഞ്ഞത് തന്നെ വീട്ടുകാര്‍ ഇപ്പോഴും കളിയാക്കാറുണ്ടെന്നും താരം പറയുന്നു.
ആരോഗ്യകരമായ പ്രണയം എന്നത് എന്താണെന്ന് തിരിച്ചറിഞ്ഞിട്ടു വേണം മുന്നോട്ട് പോകാന്‍ എന്നാണ് അനശ്വര മുതിര്‍ന്ന തലമുറയ്ക്ക് നല്‍കുന്ന ഉപദേശം. എന്നാല്‍ അത് ഭയങ്കര പാടാണെന്നാണ് മമിത പറയുന്നത്. ഇഷ്ടപ്പെടുന്ന സമയത്ത് നമ്മളുടെ ഏറ്റവും ബെസ്റ്റായിരിക്കും കാണിക്കുക, കമ്മിറ്റഡ് ആയ ശേഷം ഇനി എന്ത് വന്നാലും കുഴപ്പമില്ലെന്നാകും. അങ്ങനെ ബ്രേക്ക് അപ്പ് ആയവരെ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.

തുടക്കത്തില്‍ നല്ലതായിരിക്കും എന്നാല്‍ പിന്നീട് ഡിമാന്റുകളാകും. അങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ല, ഇങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ലെന്ന് പറയും. അതിന് തനിക്ക് താല്‍പര്യമില്ലെന്നും മമിത പറയുന്നു. ഇന്റിവിജ്യുല്‍ സ്‌പേസ് കൊടുക്കണമെന്നാണ് അനശ്വര അഭിപ്രായപ്പെടുന്നത്. സുഹൃത്തുക്കളാണെങ്കിലും ടോക്‌സിക് ആണെന്ന് കണ്ടാല്‍ ഇറങ്ങി പോന്നിട്ടുണ്ടെന്നും മമിത പറയുന്നു. ഒരാളെ എങ്ങനെയാണോ അങ്ങനെ തന്നെ അംഗീകരിക്കുകയും സ്‌നേഹിക്കുകയുമാണ് വേണ്ടതെന്നും താരം പറയുന്നു.
മുന്‍ കാമുകന്മാരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ഹായ് എന്ന് മമിത പറഞ്ഞപ്പോള്‍ അനശ്വര ഭായ് എന്നും പറഞ്ഞു. ഒമ്പതാം ക്ലാസിലെ കാമുകന്‍ ഇപ്പോഴും തന്റെ സുഹൃത്താണെന്നും ഇടയക്കുണ്ടായത് ഇപ്പോള്‍ മറന്നുവെന്നും മമിത പറയുന്നു.


Click it and Unblock the Notifications











