For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പ്രണയം ഒരുപാട് സന്തോഷം നല്‍കിയിട്ടുണ്ട്, ഇന്ന് ഓര്‍ക്കുമ്പോഴും ഭയങ്കര സുഖമുള്ള അനുഭവം: മമിത ബൈജു

  |

  സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ മലയാളി ആരാധകരുടെ സൂപ്പര്‍ സോനയായി മാറിയിരിക്കുകയാണ് മമിത ബൈജു. അനശ്വര രാജന്‍ സൂപ്പര്‍ ശരണ്യ എന്ന ടൈറ്റില്‍ റോളിലെത്തിയ സിനിമയില്‍ മമിതയുടെ പ്രകടനത്തിന് ലഭിച്ചത് നിറ കയ്യടികളാണ്. ഓപ്പറേഷന്‍ ജാവ, ഖോ ഖോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മമിത സൂപ്പര്‍ ശരണ്യയിലൂടെ താരമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് മമിത ഇപ്പോള്‍. ഇതിനിടെ ഇപ്പോഴിതാ തന്റെ പ്രണയങ്ങളെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചുമെല്ലാം മമിത മനസ് തുറന്നിരിക്കുകയാണ്. ജീവിതത്തിലെ പല രസകരമായ ഓര്‍മ്മകളും താരം തുറന്ന് പറയുന്നുണ്ട്.

  ചിരിച്ച് ചിരിച്ച് കണ്‍ട്രോള്‍ പോയ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇടയ്ക്കിടെ അത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ട് എന്നായിരുന്നു മമിതയുടെ മറുപടി. സൂപ്പര്‍ ശരണ്യയില്‍ കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് മമിത എത്തുന്നത്. ജീവിതത്തില്‍ തനിക്ക് ഇതുവരെ സപ്ലി കിട്ടിയിട്ടില്ലെന്നും വെള്ളമടിയ്ക്കുന്ന ശീലമില്ലെന്നും മമിത അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയുന്നുണ്ട്. ഫ്രഡ്സിനെ പ്രാങ്ക് ചെയ്യാറുണ്ടെന്നും അതുപോലെ തിരിച്ചും പണി കിട്ടാറുണ്ടെന്നും മമിത പറയുന്നു. ചമ്മിയാലോ എന്ന് ഓര്‍ത്ത് ചില സാഹചര്യങ്ങളില്‍ അറിയാത്ത കാര്യങ്ങളും അറിയാം എന്ന ഭാവത്തില്‍ ഇരുന്നിട്ടുണ്ടെന്ന് മമിത പറയുന്നു. അതേസമയം വലിയ പൊളിയായി നടന്ന് ഉരുണ്ട് വീണ് നാണം കെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് നാണംകെട്ട അവസരങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മമിത പറഞ്ഞത്. പിന്നാലെയാണ് താരം തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നത്.

  മിക്കവരേയും പോലൊരു സ്‌കൂള്‍ കാല ക്രഷ് കഥ പറയാന്‍ മമിതയ്ക്കുമുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്.. പറയാതെ പോയ പ്രണയമായിരുന്നു അത്. പ്രണയം പറഞ്ഞിട്ടില്ലെങ്കിലും ഒരുപാട് സന്തോഷങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ടെന്നാണ് മമിത പറുന്നത്. അത് ആ പ്രായത്തില്‍ തോന്നിയ ഒരു ക്രഷ് ആണ്. പക്ഷെ അതേ കുറിച്ചുള്ള ഓര്‍മകള്‍ ഭയങ്കര മനോഹരമായി തോന്നാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. വളരെ മനോഹരമായിരുന്നു ആ ദിവസങ്ങള്‍ എന്നാണ് മമിത പറയുന്നത്. പിന്നീട് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം പൊട്ടിയിട്ടുണ്ടെന്നും മമിത തുറന്നു പറഞ്ഞു. അതേസമയം താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും മമിത വ്യക്തമാക്കി. ഇന്ന് ഒരുപാട് ആരാധകരുള്ള നടിയാണ് മമിത. സൂപ്പര്‍ സോനയുടെ ലുക്കും ആറ്റിറ്റൂഡുമൊക്കെ വന്‍ കയ്യടി നേടുന്നു. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ തനിക്ക് പണ്ട് അരക്ഷിതത്വം തോന്നിയിട്ടുണ്ടെന്നാണ് മമിത പറയുന്നത്.

  പണ്ടൊക്കെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അരക്ഷിതത്വം തോന്നിയിട്ടുണ്ട്. അതിന് പ്രധാന കാരണം സിനിമയാണെന്നും താരം തുറന്നു പറയുന്നു. ചില സിനിമ നടിമാരെ കാണുമ്പോള്‍, എന്റെ കോലം എന്താ ഇങ്ങനെ എന്ന് തോന്നുമായിരുന്നു. എന്നാല്‍ ഞാനും സിനിമ നടി ആ ശേഷം ആ ചിന്ത മാറിയെന്നാണ് മമിത പറയുന്നത്. ഞാന്‍ എങ്ങിനെയാണോ അങ്ങനെ തന്നെ കാണാന്‍ പൊളിയാണ് എന്നതാണ് ഇപ്പോഴത്തെ ലൈന്‍ എന്നും താരം വ്യക്തമാക്കുന്നു. താന്‍ നഷ്ടങ്ങളെ കുറിച്ചോര്‍ത്ത് ഒരിക്കലും വിഷമിക്കാറില്ല, നമുക്ക് കിട്ടാനുള്ളത് കിട്ടും എന്നതാണ് തന്റെ വിശ്വാസം എന്നും മമിത അഭിപ്രായപ്പെടുന്നു. താരങ്ങള്‍ക്ക് പലപ്പോഴും തലവേദനയായി മാറുന്നതാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. എന്നാല്‍ താന്‍ കമന്റുകള്‍ കണ്ട് കരയാറില്ലെന്നാണ് മമിത പറയുന്നത്. പക്ഷെ വെറുതേ ഇരുന്ന് മറ്റൊരാളെ താഴ്തിക്കെട്ടാന്‍ വേണ്ടി മനപൂര്‍വ്വം പറയുന്ന ചില കമന്റുകള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ടെന്നും താരം പറയുന്നു. പെട്ടന്ന് ദേഷ്യം വരുന്ന ആളല്ല. വീട്ടുകാരോടും ഫ്രണ്ട്സിനോടും അല്ലാതെ പുറത്ത് ആരോടും തല്ലു കൂടാറില്ലെന്നും മമിത കൂട്ടിച്ചേര്‍ക്കുന്നു.

  Recommended Video

  Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor

  തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, മമിത ബൈജു, അര്‍ജുന്‍ അശോകന്‍, നസ്ലെന്‍ കെ ഗഫൂര്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, വിനീത് വാസുദേവന്‍, ബിന്ധു പണിക്കര്‍, സ്‌നേഹ ബാബു, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഗിരീഷ് തന്നെയാണ് സിനിമയുടെ തിരക്കഥയും. സജിത്ത് പുരുഷന്റേതാണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റേതാണ് സംഗീതം.

  Read more about: anaswara rajan
  English summary
  Super Sharanya Fame Mamitha Baiju Opens Up About Her First Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X