നിങ്ങളെ പോലെ വേറാരുമില്ല! മല്ലികയ്ക്ക് പിറന്നാള്‍ ആശംസകളുമായി മരുമക്കള്‍; വാക്കുകള്‍ വൈറല്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. സ്‌നേഹത്തോടൊപ്പം പലര്‍ക്കും പ്രചോദനം കൂടിയാണ് മല്ലിക സുകുമാരന്‍. സുകുമാരന്റെ മരണ ശേഷം മക്കളായ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും വളര്‍ത്തിയതും സിനിമയിലേക്ക് എത്തിച്ചതുമെല്ലാം മല്ലികയായിരുന്നു. അവരുടെ ആ യാത്രയും മനക്കരുത്തും എന്നും പ്രശംസിക്കപ്പെടാറുണ്ട്. ഓണ്‍ സ്‌ക്രീനിലെ മിന്നും പ്രകടനങ്ങള്‍ പോലെ ഓഫ് സ്‌ക്രീനിലും താരമാണ് മല്ലിക സുകുമാരന്‍.

തുറന്ന് സംസാരിക്കുന്ന ശീലക്കാരിയാണ് മല്ലിക സുകുമാരന്‍. അതുകൊണ്ട് തന്നെ മല്ലികയുടെ അഭിമുഖങ്ങള്‍ക്കും ആരാധകരുണ്ട്. തന്റെ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെ തമാശകള്‍ പറയുന്ന മല്ലികയുടെ വീഡിയോകള്‍ വൈറലായി മാറുകയാണ്. ഇന്ന് മല്ലികയുടെ ജന്മദിനമാണ്. ഈ സന്ദര്‍ഭത്തില്‍ മല്ലികയ്ക്ക് മക്കളും മരുക്കളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിക്കുകയാണ്.

Mallika Sukumaran

മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ആശംസ നേരുന്നുണ്ട്. പിന്നാലെ മരുമക്കളായ സുപ്രിയയും പൂര്‍ണിമയും പങ്കുവച്ച പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മല്ലികയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളോടെയാണ് പൂര്‍ണിമയുടെ പിറന്നാള്‍ ആശംസ. ജന്മദിനാശംസകള്‍ അമ്മ. എന്നും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കുക. അറിവും തമാശയും കൂടെ തന്നെയുണ്ടാകട്ടെ എന്നായിരുന്നു പൂര്‍ണിമയുടെ പിറന്നാള്‍ ആശംസ.

ജന്മദിനാശംസകള്‍ പ്രിയപ്പെട്ട അമ്മ. നിങ്ങള്‍ ശരിക്കും അതുല്യയാണ്. ദൈവം ദീര്‍ഘായുസും ആരോഗ്യവും തന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു സുപ്രിയയുടെ പോസ്റ്റ്. പൃഥ്വിരാജും സുപ്രിയയും മല്ലികയുടെ ഒപ്പമിരിക്കുന്ന ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ പിറന്നാള്‍ കേക്കിന്റെ ചിത്രവും സുപിയ പങ്കുവച്ചിട്ടുണ്ട്. അധികം വൈകാതെ പോസ്റ്റുകള്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് മല്ലികയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.

അമ്മ എന്ന നിലയില്‍ മല്ലിക സുകുമാരന്‍ നൂറ് ശതമാനവും വിജയമാണെന്നാണ് മുമ്പൊരിക്കല്‍ പൃഥ്വിരാജ് പറഞ്ഞത്. എന്റെ അച്ഛന്റെ മരണം വളരെ സഡണ്‍ ആയിരുന്നു. ഒരു കുഴപ്പവുമില്ലാതിരുന്നൊരു വ്യക്തി പെട്ടെന്നൊരു ദിവസം ഞങ്ങളെ വിട്ടു പിരിയുകയായിരുന്നു. അത് ശരിക്കും തളര്‍ന്നു പോകേണ്ടയിരുന്ന അവസ്ഥയാണ്. ഇന്ന് അച്ഛനുണ്ട്, നാളെ അച്ഛനില്ല എന്ന് പറയുന്ന അവസ്ഥ. അന്ന് 23 വര്‍ഷം വീട്ടമ്മയായിരുന്ന ഒരു സ്ത്രീ രണ്ട് മക്കളുടേയും ചുമതല ഏറ്റെടുക്കുകയായിരുന്നുവെന്നാണ് പൃഥ്വി പറഞ്ഞത്.

Mallika Sukumaran

ചേട്ടന്‍ അന്ന് പ്ലസ് ടു കഴിഞ്ഞ് കോളേജിലേക്ക് പോകാന്‍ നില്‍ക്കുകയാണ്. ഞാന്‍ പത്താം ക്ലാസിലേക്ക് എത്തിയതേയുള്ളൂ. വളരെ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്ന രണ്ട് മക്കളുടേയും ചുമതലയേറ്റെടുത്ത് വളര്‍ത്തി, നല്ലരീതിയില്‍ വളര്‍ത്തി ഇന്നത്തെ നിലയിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നത് ആ സ്ത്രീയുടെ അതിരില്ലാത്ത ശക്തിയുടെ ഫലം കൊണ്ട് മാത്രമാണെന്നും താരം പറയുന്നു.

നാടകത്തിലൂടെയാണ് മല്ലിക സുകുമാരന്‍ സിനിമയിലെത്തുന്നത്. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമെല്ലാം മല്ലിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും പരമ്പരയിലും അഭിനയിക്കുന്നുണ്ട്. സിനിമയിലും സജീവമായി തന്നെ മല്ലിക അഭിനയിക്കുന്നുണ്ട്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X