അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡി; ഒപ്പമുണ്ടായിരുന്നുവെങ്കില്‍ ഡാഡിയ്ക്ക് ഈ സിനിമ ഇഷ്ടമായേനെ!

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. വന്‍ താരനിര തന്നെ അണിനിരുന്ന ബ്രോ ഡാഡി എന്ന സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പ് ഇപ്പോഴിതാ അവസാനിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. വന്‍ സ്വീകരണമാണ് ചിത്രത്തിന് ആരാധകര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ് സുപ്രിയയുടെ പോസ്റ്റ്.

ചിത്രത്തിന്റെ റിലീസിന് പിന്നാലെയായി പൃഥ്വിക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് സുപ്രിയ കുറിപ്പ് പങ്കിട്ടത്. ഈ ചിത്രം അങ്കിളിന് സമര്‍പ്പിക്കുന്നു, എന്റെ അല്ലിയുടെ ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ പ്രതികരണം. നന്ദി പൃഥ്വി, ഡാഡിയുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഈ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യഥാര്‍ത്ഥ ബ്രോ ഡാഡിയെന്നായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സുപ്രിയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സുപ്രിയയുടെ അച്ഛന്‍ ഈയ്യടുത്തായിരുന്നു അന്തരിച്ചത്. സുപ്രിയയുടെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ബ്രോ ഡാഡിയിലെ നായികയായ കല്യാണി പ്രിയദര്‍ശന്‍ അടക്കം കമന്റുമായി എത്തിയിട്ടുണ്ട്.

അല്ലിയുടെ പുസ്തകം

നേരത്തെ അല്ലിയുടെ പുസ്തകം പ്രകാശനം ചെയ്തപ്പോഴും സുപ്രിയ അത് സമര്‍പ്പിച്ചത് തന്റെ അച്ഛനായിരുന്നു. കൊവിഡ് ബാധിക്കുന്നതിന് മുമ്പ് വരെ അല്ലിയെ സ്‌കൂളിലേക്ക് കൊണ്ടു വിടുന്നതും തിരികെ വിളിച്ച് വരുന്നതുമെല്ലാം അച്ഛനായിരുന്നുവെന്നും സുപ്രിയ ഓര്‍ത്തിരുന്നു. അതേസമയം കഴിഞ്ഞ ദിവസം അല്ലിയുടെ പുതിയൊരു ചിത്രം സുപ്രിയ പങ്കുവച്ചിരുന്നു. പ്രിയപ്പെട്ട വളര്‍ത്തു നായ സോറോയ്‌ക്കൊപ്പം കളിക്കുന്ന അല്ലിയുടെ ചിത്രമായിരുന്നു പങ്കുവച്ചിരുന്നത്. പൊതുവെ അല്ലിയുടെ മുഖം ചിത്രങ്ങളില്‍ നി്ന്നും മറച്ചുവെക്കുകയായിരുന്നു പൃഥ്വിയും സുപ്രിയയും ചെയ്യാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തില്‍ മകളുടെ മുഖം പകുതി കാണാം.

പൃഥ്വിരാജും സുപ്രിയയും

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പൃഥ്വിരാജും സുപ്രിയയും. ക്യാമറയുടെ മുന്നിലും പിന്നിലുമായി പൃഥ്വിരാജ് നിറഞ്ഞു നില്‍ക്കുമ്പോള്‍ സുപ്രിയ നിര്‍മ്മാണത്തിലാണ് സാന്നിധ്യമാകുന്നത്. മാധ്യമ പ്രവര്‍ത്തകയായിരുന്നു നേരത്തെ സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ നടത്തിപ്പെല്ലാം സുപ്രിയയാണ് കൈകാര്യം ചെയ്യുന്നത്. നിര്‍മ്മാതാവെന്ന നിലയില്‍ സിനിമകളുടെ കഥകേള്‍ക്കാനും തീരുമാനങ്ങള്‍ എടുക്കാനുമെല്ലാം സുപ്രിയ കൂടെ തന്നെയുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.

ബ്രോ ഡാഡി

അതേസമയം ബ്രോ ഡാഡി ആരാധകര്‍ക്കിടയിലേക്ക് എത്തിയിരിക്കുകയാണ്. തമാശകള്‍ നിറഞ്ഞ ഫാമിലി എന്റര്‍ടെയ്‌നറാണ് ബ്രോ ഡാഡി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ പറയുന്നത്. മോഹന്‍ലാലും പൃഥ്വിരാജും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും മീനയും നായികമാരായി എത്തുന്നു. ലാലു അലക്‌സ്, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനാണ്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ദീപക് ദേവിന്റേതാണ് സംഗീതം.

Recommended Video

എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു..അച്ഛൻ പോയ വിഷമത്തിൽ സുപ്രിയ
പൃഥ്വിരാജിന്റെ പോസ്റ്റും

ചിത്രത്തെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ പോസ്റ്റും ഇന്നലെ എത്തിയിരുന്നു. സിനിമ എന്ന നിലയില്‍ ബ്രോ ഡാഡി ലൂസിഫറില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടാണ് എനിക്ക് ഈ സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയതെന്നായിരുന്നു പൃഥ്വിരാജ് കുറിപ്പില്‍ പറഞ്ഞത്. ലൂസിഫറില്‍ നിന്നും എമ്പുരാനില്‍ നിന്നും തികച്ചും വ്യത്യസ്തമായ പരിശ്രമമായിരുന്നു ഈ ചിത്രത്തിന് വേണ്ടിയിരുന്നത്. അങ്ങനെയൊന്ന് ചെയ്യുന്നത് വളരെ റിസ്‌കുള്ള കാര്യമാണെന്നും തന്നെ വിശ്വസിച്ചതില്‍ ലാലേട്ടനോടും തന്റെയൊപ്പം നിന്നതില്‍ ആന്റണി പെരുമ്പാവൂരിനോടും താന്‍ കടപ്പെട്ടിരിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രം കുടുംബത്തോടൊപ്പം ഇരുന്ന് കാണണമെന്നും പൃഥ്വിരാജ് അഭ്യര്‍ത്ഥിച്ചിരുന്നു.

Read more about: supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X