For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്കാര്യത്തില്‍ എന്റേയും പൃഥ്വിയുടേയും ട്രാക്കുകള്‍ വേറെ; ആരുടേയും ശുപാര്‍ശയും സര്‍നെയിമും ഇല്ലായിരുന്നു!

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. നടന്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് സുപ്രിയയെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത്. എന്നാലിന്ന് സുപ്രിയ മേനോന്‍ എന്ന് പേര് അറിയാത്ത മലയാളികളുണ്ടാകില്ല. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ നെടും തൂണാണ് സുപ്രിയ. പൃഥ്വിരാജിന്റെ വളര്‍ച്ചയില്‍ സുപ്രിയക്കുള്ള പങ്ക് പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്.

  Also Read: രഘു മരിച്ചതറിഞ്ഞ് വന്ന എന്നെ കണ്ടതും പത്രക്കാര്‍ ചുറ്റും കൂടി; വെറുതേ വിടാൻ അപേക്ഷിക്കേണ്ടി വന്നെന്ന് രോഹിണി

  തന്റെ നിലപാടുകളിലൂടേയും സുപ്രിയ കയ്യടി നേടാറുണ്ട്. മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ സുപ്രിയ ഉറച്ച തീരുമാനങ്ങളും വ്യക്തമായ അഭിപ്രായങ്ങളുമുള്ള സ്ത്രീയാണ്. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് മുന്നില്‍ മനസ് തുറക്കുകയാണ് സുപ്രിയ. നാളെ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിന്റെ പ്രൊമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഞാന്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത് ആരുടേയും ശുപാര്‍ശയോ റെക്കമെന്റേഷനോ സര്‍ നെയിമോ കൊണ്ടല്ലെന്നാണ് സുപ്രിയ പറയുന്നത്. അതേസമയം സിനിമാ ലോകത്തേക്ക് ഞാന്‍ വന്നത് തന്നെ പൃഥ്വിരാജിന്റെ ഭാര്യ ആയിട്ടാണെന്നും സുപ്രിയ പറയുന്നുണ്ട്. പക്ഷെ ഇതിലും എന്റെ സ്ട്രഗിളുണ്ട്. ഞാന്‍ സുപ്രിയയാണെന്ന് ആള്‍ക്കാര്‍ മനസിലാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണെന്നാണ് സുപ്രിയ പറയുന്നത്.

  Also Read: പെൺകുട്ടികളുടെ പേരിൽ ഞങ്ങൾ അടിയായി; മോഹൻലാലുമായുള്ള സൗഹൃദം തുടങ്ങിയത് അങ്ങനെയെന്ന് എംജി!

  ഇന്‍ഡസ്ട്രിയില്‍ 20 വര്‍ഷം പിന്നിട്ട, സ്വന്തമായൊരു ഇടം നേടിയെടുത്ത വ്യക്തിയാണ് എന്റെ പങ്കാളി. പക്ഷെ എന്റെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി എന്താണോ ചെയ്യേണ്ടത് എന്നു വച്ചാല്‍ അത് ഞാന്‍ ചെയ്യുന്നുണ്ട്. പൃഥ്വിയുടെ സ്വപ്‌നത്തിന് വേണ്ടിയുള്ളത് പൃഥ്വിയും ചെയ്യുന്നുണ്ട്. ആ ട്രാക്കുകള്‍ പാരലല്‍ ആണ്, ആ ട്രാക്കുകള്‍ ഒരുമിച്ചുള്ളതല്ലെന്നും സുപ്രിയ അഭിമുഖത്തില്‍ പറയുന്നതായാണ് പ്രൊമോ വീഡിയോ വ്യ്കതമാക്കുന്നത്.


  സ്‌ക്രീനില്‍ കാണുന്ന പൃഥ്വിയെയല്ലേ എല്ലാവരും സ്‌നേഹിക്കുന്നത്. നേരിട്ടുള്ള പൃഥ്വിയെ എത്ര പേര്‍ക്ക് അറിയാം? എന്ന് മറ്റൊരു പ്രൊമോ വീഡിയോയില്‍ സുപ്രിയ ചോദിക്കുന്നുണ്ട്. വളരെ അല്‍പ്പായുസുള്ളതായിരുന്നു ജീവിതം. സ്ഥിരതയുണ്ടായിരുന്നില്ല. ഹോം എന്ന് വിൡക്കാന്‍ പറ്റുന്നൊരു ഇടം ഇല്ലായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്. കാമുകനേയും കാമുകിയേയും പോലെ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു കണ്ടിരുന്നത്. ഒരുമിച്ച് ജീവിച്ച് പരസ്പരം മനസിലാക്കുക എന്നത് ഉണ്ടാകുന്നുണ്ടായിരുന്നില്ലെന്നും സുപ്രിയ പറയുന്നുണ്ട്.

  എന്റെതായ പേര് സമ്പാദിക്കണം. ആരുടെയെങ്കിലും ഭാര്യയോ മകളോ ആയിട്ടല്ല. എന്റെ സൗഹൃദവലയത്തിലുള്ളവര്‍ക്ക് അറിയാം ഞാന്‍ ആരെന്ന്. അവര്‍ എന്നില്‍ സന്തുഷ്ടരാണ്, ഞാന്‍ അവരില്‍ സന്തുഷ്ടയാണ്. അത് മാത്രമാണ് കാര്യമെന്നും സുപ്രിയ പറയുന്നുണ്ട്. തന്റെ മാതാപിതാക്കളെക്കുറിച്ചും സുപ്രിയ മനസ് തുറക്കുന്നുണ്ട്. എന്നെ ഒരു കൂട്ടിലിട്ടിട്ടല്ല വളര്‍ത്തിയത്. എന്റെ മാതാപിതാക്കള്‍ എന്നെ പറക്കാന്‍ വിട്ടവരാണ്. എന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഒപ്പം നിന്നു അവരെന്നാണ് താരം പറയുന്നത്.

  ഈയ്യടുത്ത് അന്തരിച്ച തന്റെ പിതാവിനെക്കുറിച്ചും സുപ്രിയ സംസാരിക്കുന്നുണ്ട്. ഈ ഷര്‍ട്ട് എന്തിനാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. അത് കളയൂ എന്ന് പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനിയെന്തിനാണ് അതിടുന്നത്, അത്രയും കാലമായ ഷര്‍ട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആ ഷര്‍ട്ടാണ് എന്റെ തലയിണ. കാരണം ആ ഷര്‍ട്ടിനെ കെട്ടിപ്പിടിച്ചിരിക്കുമ്പോള്‍ അദ്ദേഹം എനിക്ക് ചുറ്റും ഉള്ളതായിട്ടുള്ള ഫീലാണ് കിട്ടുന്നതെന്നാണ് സുപ്രിയ പറയുന്നത്.

  9 എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്റെ ഭാഗമായി സുപ്രിയ നിര്‍മ്മാണ രംഗത്തിലേക്ക് എത്തുന്നത്. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജനഗണ മന, കുമാരി, ഗോള്‍ഡ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. ഒപ്പം വിതരണത്തിലും ശക്തമായ സാന്നിധ്യമായി മാറാന്‍ സുപ്രിയയ്ക്കും കമ്പനിയ്ക്കും സാധിച്ചു. ഇപ്പോഴിതാ ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സുപ്രിയയും. ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ സെല്‍ഫിയുടെ സഹ നിര്‍മ്മാതാവാണ് സുപ്രിയ.

  Read more about: supriya menon
  English summary
  Supriya Menon Says She And Prithviraj Are On Parallel Tracks But Not On The Same
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X