For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാമുണ്ടായിട്ടും അച്ഛനെ രക്ഷിക്കാനായില്ല; അന്ന് ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചു!

  |

  മലയാള സിനിമയിലെ ശക്തയാണ് സുപ്രിയ മേനോന്‍. നടന്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് സുപ്രിയയെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത്. അതിന് മുമ്പ് ബിബിസിയിലും എന്‍ഡി ടിവിയിലുമെല്ലാം പ്രവര്‍ത്തിച്ച് പരിചയമുള്ള മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ. വിവാഹ ശേഷം ജോലിയില്‍ നിന്നും രാജിവച്ച സുപ്രിയ അധികം വൈകാതെ സിനിമയിലെത്തുകയായിരുന്നു.

  Also Read: എന്റെ മാതാപിതാക്കൾ വിഷമിച്ച സമയം; ആളുകൾ എന്തും പറയട്ടെ; റഹ്മാന്റെ മകൾ ഖദീജ

  നിര്‍മ്മാണ രംഗത്തിലാണ് സുപ്രിയ മേനോന്‍ സാന്നിധ്യം അറിയിച്ചത്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാവാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ നെടുംതൂണും അമരക്കാരിയുമാണ് സുപ്രിയ. നടന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും പൃഥ്വിരാജ് മുന്നേറുമ്പോള്‍ നിര്‍മ്മാതാവായി ക്യാമറയുടെ പിന്നില്‍ കരുത്തായി സുപ്രിയയുണ്ട്.

  സുപ്രിയയും പൃഥ്വിരാജും ഇന്ന് മലയാള സിനിമയിലെ പവര്‍ കപ്പിളാണ്. മലയാളത്തില്‍ സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനൊപ്പം തന്നെ മറ്റ് ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തും മലയാള സിനിമയിലെ കരുത്തരായി മാറുകയാണ് പൃഥ്വിയും സുപ്രിയയും. മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്തിടത്താണ് സുപ്രിയ തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുന്നത്.

  Also Read: അവർക്ക് എന്റെ ശരീരമാണ് പ്രശ്‌നം! ചിലപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് പോകാൻ തോന്നും; മാനസികമായി തളർന്നെന്ന് രശ്‌മിക

  തന്റെ നിലപാടുകളിലൂടേയും ശക്തമായ വ്യ്ക്തിത്വത്തിലൂടേയും ആരാധകരുടെ കയ്യടി നേടാറുണ്ട് സുപ്രിയ. തനിക്ക് പറയാനുള്ളത് വ്യക്തായി സംസാരിക്കാന്‍ സുപ്രിയയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ സുപ്രിയയുടെ അഭിമുഖങ്ങള്‍ക്കും ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് സുപ്രിയ നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു. ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രൊമോയും ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്.

  എനിക്ക് വേണ്ടി ഞാന്‍ എന്താണ് ചെയ്യുന്നത്? ഞാന്‍ എന്താണ് നേടുന്നത്? എന്റെ സ്വപ്‌നം എന്താണ്? എന്റെ ലക്ഷ്യം എന്താണ്? ഒന്നുമുണ്ടായിരുന്നില്ലെന്നാണ് സുപ്രിയ പറയുന്നത്. അത് വളരെ ഇരുണ്ടകാലമായിരുന്നു. ഒരു പനിയാണെങ്കില്‍ കണ്ടാല്‍ മനസിലാകും ദേഹം പൊള്ളുമല്ലോ. ഇത് മനസിന്റെ അകത്തല്ലേ എങ്ങനെ മനസിലാക്കുമെന്നും സുപ്രിയ പറയുന്നുണ്ട്. വേദന കാണുന്നില്ലെന്ന് കരുതി വേദന ഇല്ലെന്നല്ല അര്‍ത്ഥം എന്നും സുപ്രിയ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.


  തന്റെ അച്ഛനെക്കുറിച്ചും സുപ്രിയ സംസാരിക്കുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ഈയ്യടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്‍ മരണപ്പെടുന്നത്. അച്ഛനുമായി സുപ്രിയയ്ക്ക് വളരെയധികം അടുപ്പമുണ്ടായിരുന്നതാണ്.

  അതുവരെ കൂടെപ്പിറപ്പുകള്‍ ഇല്ലെന്ന് കരുതി ഞാന്‍ വിഷമിച്ചിട്ടില്ല. പക്ഷെ ഈയ്യൊരു അസുഖം വന്നപ്പോള്‍ ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ കരുതി. എല്ലാ കീമോ തെറാപ്പിയ്ക്കും ഞാന്‍ കൂടെ പോവുമായിരുന്നു. റിക്കവറാകുമെന്നാണ് കരുതിയത്. അദ്ദേഹം എല്ലാം നേരിട്ടു. എല്ലാത്തിലൂടേയും കടന്നു പോയി. സാധ്യമായതൊക്കെ ഞാന്‍ ചെയ്തു. ഞങ്ങള്‍ക്കുള്ള റിസോഴ്‌സ് മൂലമാണത് സാധ്യമായത്. പക്ഷെ എല്ലാമുണ്ടായിട്ടും അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നാണ് സുപ്രിയ പറയുന്നത്.


  വളരെ വികാരഭരിതയായിട്ടാണ് സുപ്രിയ സംസാരിക്കുന്നത്. ജീവിതത്തില്‍ അത്രത്തോളം പ്രധാന്യം നല്‍കി കൂടെ നിന്ന പിതാവിനെ നഷ്ടപ്പെട്ടതിന്റെ വേദന ഇനിയും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് താരപത്നി കരഞ്ഞോണ്ട് പറയുന്നത്. അച്ഛനെ കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ അദ്ദേഹത്തിന്റെ പഴയൊരു ഷര്‍ട്ടിനെ കുറിച്ചും സുപ്രിയ സംസാിരിക്കുന്നുണ്ട്.

  ഈ ഷര്‍ട്ട് എന്തിനാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. അത് കളയൂ എന്ന് പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനിയെന്തിനാണ് അതിടുന്നത്, അത്രയും കാലമായ ഷര്‍ട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആ ഷര്‍ട്ടാണ് എന്റെ തലയിണ. കാരണം ആ ഷര്‍ട്ടിനെ കെട്ടിപ്പിടിച്ചിരിക്കുമ്പോള്‍ അദ്ദേഹം എനിക്ക് ചുറ്റും ഉള്ളതായിട്ടുള്ള ഫീലാണ് കിട്ടുന്നതെന്നുമാണ് സുപ്രിയ പറഞ്ഞത്.

  Read more about: supriya menon
  English summary
  Supriya Menon Talks About Her Father And How She Couldn't Save Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X