For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെങ്കിലും പറ്റിക്കുകയാണോ എന്നു കരുതി! പൃഥ്വിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് സുപ്രിയ

  |

  മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് പൃഥ്വിരാജ്. പൃഥ്വിയെ പോലെ തന്നെ ഇന്ന് ആരാധകര്‍ക്ക് സുപരിചിതയാണ് ഭാര്യ സുപ്രിയ മേനോനും. നിര്‍മ്മാണ രംഗത്ത് വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സുപ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും സുപ്രിയ വാര്‍ത്തകളില്‍ നിറയാറുണ്ട്.

  Also Read: റിപ്ലൈ തന്നു എന്നൊരു തെറ്റേ ഉണ്ണി ചെയ്തുള്ളൂ! ൃ കല്യാണം നടത്താന്‍ നോക്കിയവരെപ്പറ്റി സ്വാസിക

  ഇപ്പോഴിതാ തന്റേയും പൃഥ്വിയുടേയും ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് സുപ്രിയ മനസ് തുറക്കുകയാണ് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  പൃഥ്വിയുടെ കുടുംബത്തെക്കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. സുകുമാരന്‍ സാറിനെ സിനിമയില്‍ കണ്ടിട്ടുണ്ട്. പക്ഷെ പൃഥ്വിയുടെ അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയുമൊക്കെ അഭിനേതാക്കള്‍ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിലും ഞാന്‍ പെരുമാറുക അങ്ങനെ തന്നെയായിരുന്നുവെന്നും സുപ്രിയ പറയുന്നുണ്ട്. മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ എല്ലാതരം ആളുകളെ കാണാറുണ്ടെന്നും താന്‍ സ്റ്റാര്‍ സ്ട്രക്ക് ആകുന്ന ആളല്ലെന്നും സുപ്രിയ പറയുന്നു.

  Also Read: 'സിനിമയിൽ മുഖം കാണിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലും കയറി; പിന്നീട് അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല!': ലെന

  ബോംബെയില്‍ ആയതിനാല്‍ ഒരുപാട് താരങ്ങളെ കണ്ടിട്ടുണ്ട്. ഷാരൂഖ് ഖാനടക്കം സ്റ്റുഡിയോയില്‍ വരുമ്പോള്‍ കാണാറുണ്ടായിരുന്നുവെന്നും താരം പറയുന്നു. പൃഥ്വിരാജ് താരമാണെന്നത് താന്‍ മൈന്റ് ചെയ്തില്ലെന്നതാകാം പൃഥ്വിയ്ക്ക് തന്നെക്കുറിച്ച് അറിയാന്‍ ആകാംഷ തോന്നിയതെന്നും സുപ്രിയ പറയുന്നുണ്ട്. പിന്നാലെയാണ് സുപ്രിയ തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുന്നത്.

  രണ്ടര മാസം തങ്ങള്‍ കണ്ടിട്ടില്ല. അന്ന് വീഡിയോ കോളില്ല. ബ്ലാക്ക്ബറിയായിരുന്നു. സാധാരണ കോളില്‍ സംസാരിക്കുകയും മെസേജ് അയക്കുകയും ചെയ്യുകയായിരുന്നുവെന്നും സുപ്രിയ പറയുന്നു. ആ ഇന്റര്‍വ്യു നടന്നില്ലെങ്കിലും രണ്ട് മാസം തങ്ങള്‍ നിരന്തരം സംസാരിക്കുമായിരുന്നു. സംസാരിക്കാന്‍ കാരണമില്ലാതിരുന്നിട്ടും സംസാരിച്ചു കൊണ്ടിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.


  പിന്നീട് തനിക്ക് ജോലി സംബന്ധമായ കാര്യവുമായി ചെന്നൈയില്‍ വരേണ്ടി വന്നു. ആ സമയത്ത് തന്നെ പൃഥ്വിരാജും ഷൂട്ടിനായി ചെന്നൈയിലുണ്ടായിരുന്നു. അങ്ങനെ തങ്ങള്‍ കാണാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്. ആരെങ്കിലും തന്നെ പറ്റിക്കുകയാണോ അതോ ശരിക്കും പൃഥ്വിരാജ് തന്നെയാണോ എന്നറിയണമെന്നുണ്ടായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.

  പെണ്‍പിള്ളേരല്ലേ, ആരെങ്കിലും ഇത്രയും നാളായി പറ്റിക്കുകയായിരുന്നോ എന്നറിയണമല്ലോ അതിനാല്‍ കാണണമെന്ന് പറഞ്ഞു എന്നാണ് സുപ്രിയ പറയുന്നത്. അങ്ങനെ ചെന്നൈയില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയായിരുന്നു. 2007 ജനുവരി ഒന്നിനാണ് ആദ്യമായി കാണുന്നതെന്നാണ് സുപ്രിയ ഓര്‍ക്കുന്നത്. കാണാന്‍ സുന്ദരന്‍ തന്നെയാണ്. പക്ഷെ പൃഥ്വിയ്ക്ക് കോണ്‍വര്‍സേഷന്‍ ഹോള്‍ഡ് ചെയ്യാന്‍ അറിയാം. ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ അതാണ് നോക്കുന്നതെന്നും സുപ്രിയ പറയുന്നുണ്ട്.

  താന്‍ എന്ത് സംസാരിച്ചാലും അതില്‍ പൃഥ്വിയ്ക്ക് തന്റേതായൊരു കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും സുപ്രിയ ഓര്‍ക്കുന്നുണ്ട്. നന്നായി വായിക്കും. സിനിമ സിനിമ എന്നാണ് മനസില്‍. പക്ഷെ മറ്റ് കാര്യങ്ങളെക്കുറിച്ചും അറിയാം. ലോക പരിചയമുണ്ട്. ആ പേഴ്‌സണാലിറ്റിയാണ് തന്നെ ആകര്‍ഷിച്ചതെന്നും സുപ്രിയ പറയുന്നു. വ്യക്തമായും നന്നായും സംസാരിക്കും. നട്ടെല്ലുണ്ട്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിലപാടെടുക്കും എന്നും പൃഥ്വിയെക്കുറിച്ച് സുപ്രിയ പറയുന്നു.

  തങ്ങള്‍ രണ്ടു പേരുടേയും ഐഡിയോളജി ഒന്നാണെന്നും മൂല്യങ്ങള്‍ ഒന്നാണെന്നും ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഒന്നാണെന്നും സുപ്രിയ പറയുന്നു. തന്നെപ്പോലെ തന്നെ ചിന്തിച്ചിരുന്ന ഒരാളെയാണ് താന്‍ കണ്ടെത്തിയതെന്നും സുപ്രിയ പറയുന്നു.

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ നെടുംതൂണാണ് ഇന്ന് സുപ്രിയ. 9 എന്ന സിനിമയിലൂടെയാണ് സുപ്രിയ നിര്‍മ്മാണ രംഗത്തേത്ത് എത്തുന്നത്. പിന്നീട് നിരവധി ഹിറ്റുകള്‍ നിര്‍മ്മിച്ചു. നിര്‍മ്മാണത്തിനൊപ്പം വിതരണ രംഗത്തും കമ്പനി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മാസ്റ്റര്‍, വിക്രം, കാന്താര, കെജിഎഫ് 2 തുടങ്ങിയ സിനിമകളുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു. ഇപ്പോഴിതാ ബോളിവുഡിലേക്കും എത്തുകയാണ് സുപ്രിയ. ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ സെല്‍ഫിയുടെ സഹ നിര്‍മ്മാതാവാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

  Read more about: prithviraj
  English summary
  Supriya Menon Talks About Her First Meeting WIth Prithviraj After Texting Two Months
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X