For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി! ആലിയുടെ ചിത്രം പങ്കുവെക്കാത്തത് ഇതിനാല്‍!

  |

  മലയാളത്തിലെ പവര്‍ കപ്പിളാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വി ക്യാമറയുടെ മുന്നിലും പിന്നിലുമൊക്കെയുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരത്ത് സുപ്രിയയും. മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യങ്ങളിലൊന്നാണ് സുപ്രിയ. മാധ്യമ പ്രവര്‍ത്തകയായിരുന്ന കാലത്താണ് പൃഥ്വിയും സുപ്രിയയും പരിചയപ്പെടുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്ക് സുപരിചിതമാണ്.

  Also Read: അവരുടെ സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു! അനുഭവം പറഞ്ഞ് സുപ്രിയ

  ഒരു അഭിമുഖത്തിനായി ചെയ്ത ഫോണ്‍ കോളാണ് താനും പൃഥ്വിയും തമ്മില്‍ അടുക്കാനുള്ള കാരണമായതെന്നാണ് സുപ്രിയ നേരത്തെ പറഞ്ഞത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Supriya Menon

  ആ ഒറ്റ കോള്‍ ആണ് ജീവിതം മാറ്റി മറിച്ചത്. ഇന്റര്‍വ്യുവും ഫീച്ചറുമൊന്നും നടന്നില്ല. പക്ഷെ ഞാനും പൃഥ്വിയും കൂട്ടുകാരായി. പുള്ളി വലിയ താരമാണെന്നോ താരകുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെപ്പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങി. തിരക്കിനിടയിലും പൃഥ്വി മുംബൈയില്‍ വരും. എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികിലിരുന്ന് ചായ കുടിക്കും. അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങിക്കും. ഒന്ന് പൃഥ്വിക്കുള്ളതാണ്. വായന കഴിഞ്ഞ് അതേക്കുറിച്ച് സംസാരിക്കും.

  നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം. എന്നോടൊത്തു നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിലെത്തിക്കഴിഞ്ഞാലുളള ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷെ ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി. എല്ലാവരും എന്നെ നോക്കുന്നു. പലരും ശ്രദ്ധിക്കുന്നു. പറഞ്ഞ വാക്കുകള്‍ പലതും വാര്‍ത്തയാകുന്നു. വിവാദമാകുന്നു.

  മകള്‍ അലംകൃതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരിക്കുന്നതിനെക്കുറിച്ചും സുപ്രിയ സംസാരിക്കുന്നുണ്ട്. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അവളുടെ എല്ലാ പിറന്നാളിനും ഫോട്ടോ ഇടുമായിരുന്നു. ആലിയ്ക്കും ഒരു സ്വകാര്യതയുണ്ട്. പതിമൂന്ന് വയസുവരെയെങ്കിലും അവളുടെ പ്രൈവസി മാതാപിതാക്കള്‍ ബഹുമാനിക്കണമെന്നാണ് സുപ്രിയ പറയുന്നത്.

  Also Read: റൊമാന്റിക്കാവുന്നത് ഞാനാണ്; പൃഥ്വിരാജ് അങ്ങനെയല്ല, ഇക്കാര്യം പെണ്‍കുട്ടികള്‍ കൂടി കേള്‍ക്കേണ്ടതാണെന്ന് സുപ്രിയ

  മകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അംഗീകരിക്കണം. ആലിയ്ക്ക് സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഇല്ല. സോഷ്യല്‍ മീഡിയയുടെ നല്ലതും ചീത്തയും തിരിച്ചറിയുന്ന കാലത്ത് അവള്‍ തന്നെയുണ്ടാക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യട്ടെ എന്നാണ് സുപ്രിയയുടെ അഭിപ്രായം. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലെ സാധാരണ കുട്ടിയായിട്ടാണ് ഞാന്‍ ജീവിച്ചത്. മകളുടെ വളര്‍ച്ചയും അങ്ങനെയാകണമെന്നാണ് ആഗ്രഹമെന്നും സുപ്രിയ പറയുന്നു.

  9 എന്ന ചിത്രത്തിലൂടെയാണ് പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണ രംഗത്തിലേക്ക് എത്തുന്നത്. അന്ന് മുതല്‍ക്കു തന്നെ കമ്പനിയുടെ ചുക്കാന്‍ പിടിച്ചു കൊണ്ട് സുപ്രിയയും മുന്നിലുണ്ട്. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ്, ജനഗണമന, കടുവ, കുമാരി തുടങ്ങിയ സിനിമകള്‍ കമ്പനി നിര്‍മ്മിച്ചു. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ഗോള്‍ഡ് ആണ് പുതിയ സിനിമ. ഡിസംബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ്. പിന്നാലെ അക്ഷയ് കുമാര്‍ നായകനായ സെല്‍ഫിയിലൂടെ ഹിന്ദിയിലുമെത്തുകയാണ് കമ്പനി.

  Supriya Menon

  നിര്‍മ്മാണത്തിന് പുറമെ വിതരണത്തിലും കയ്യൊപ്പ് ചാര്‍ത്തിക്കഴിഞ്ഞു സുപ്രിയയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും. പേട്ട, ബിഗില്‍, മാസ്റ്റര്‍, 83, കെജിഎഫ് 2, 777 ചാര്‍ലി, കാന്താര തുടങ്ങിയ സിനിമകള്‍ കേരളത്തില്‍ വിതരണം ചെയ്താണ് ഈ മേഖലയിലും ശക്തരായി മാറിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇന്ന് നേടിയെടുത്തിട്ടുള്ള വിശ്വാസ്യതയ്ക്ക് പിന്നില്‍ സുപ്രിയയുടെ കഠിനാധ്വാനം വളരെയധികമുണ്ടെന്ന് നിസ്സംശയം പറയാം.

  മാധ്യമ പ്രവർത്തകയായിരുന്നു നേരത്തെ സുപ്രിയ. ഈ സമയത്താണ് പൃഥ്വിയെ പരിചയപ്പെടുന്നത്. വിവാഹ ശേഷം ജോലിയില്‍ നിന്നും രാജിവെക്കുകയായിരുന്നു. പിന്നാലെ സുപ്രിയ നിർമാണ രംഗത്ത് സജീവമായി മാറുകയായിരുന്നു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇരുവരും.

  Read more about: supriya menon
  English summary
  Supriya Menon Talks About Her Marriage WIth Prithviraj And How She Felt Like A Goldfiish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X