twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവരുടെ സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു! അനുഭവം പറഞ്ഞ് സുപ്രിയ

    |

    മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് സുപ്രിയ. പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് സുപ്രിയയെ മലയാളികള്‍ അടുത്തറിയുന്നതെങ്കിലും നിര്‍മ്മാതാവെന്ന നിലയില്‍ ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട് സുപ്രിയയ്ക്ക്. പൃ്ഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരത്തു നിന്നു നയിക്കുന്ന സുപ്രിയയുടെ നിലപാടുകളും കയ്യടി നേടാറുണ്ട്.

    സോഷ്യല്‍ മീഡിയയിലും സജീവമാണ് സുപ്രിയ. മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ. ഈ കാലഘട്ടത്തിലാണ് സുപ്രിയയും പൃഥ്വിരാജും കണ്ടുമുട്ടുന്നത്. ഒരു അഭിമുഖത്തിന് വേണ്ടിയായിരുന്നു പൃഥ്വിയും സുപ്രിയയും പരിചയപ്പെടുന്നത്. എന്നാല്‍ അഭിമുഖം നടന്നില്ല. പക്ഷെ സുപ്രിയയും പൃഥ്വിയും സുഹൃത്തുക്കളായി മാറുകയായിരുന്നു.

    Supriya Menon

    ഇപ്പോഴിതാ മലയാള സിനിമയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ വരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ മനസ് തുറന്നത്. സിനിമയിലെ തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ എത്തണമെന്നാണ് സുപ്രിയ പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    വിജയം എന്ന വാക്കിനെ ഓരോ വ്യക്തിയും ഓരോ രീതിയിലാണ് കാണുന്നത്. എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സിനിമകളും സീരീസുകളും നിര്‍മിക്കാകണം. അതില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും സ്ത്രീ കുട്ടായ്മയുണ്ടാകണം. എനിക്കൊപ്പം എത്ര സ്ത്രീകളെ മുന്നോട്ട് കൊണ്ടു വരാനായി എന്നതാണ് നിര്‍മ്മാതാവ് എന്ന നിലയില്‍ വിജയമായി പരിഗണിക്കുന്നതെന്നാണ് സുപ്രിയ പറയുന്നത്.

    ഇപ്പോഴും സിനിമയില്‍ സ്ത്രീ പ്രാതിനിധ്യമൊക്കെയുണ്ട്. എന്നാല്‍ സ്ത്രീ എന്ന രീതിയില്‍ എത്രത്തോളം ശബ്ദം ഉയരുന്നുണ്ട് എന്നു നോക്കൂ. തീരുമാനം എടുക്കേണ്ട പല സ്ഥലങ്ങളിലും പുരുഷന്മാരാണുള്ളത്. 9 ഷൂട്ട് നടക്കുന്ന സമയം. മണാലിയില്‍ രാത്രിയിലാണ് ഷൂട്ട്. സെറ്റില്‍ ഞാനുള്‍പ്പടെയുള്ള സ്ത്രീകളുണ്ട്. വന്യ ജീവികള്‍ വരെയുള്ള സ്ഥലമാണ്. ഒന്നു വാഷ് റൂമില്‍ പോകണമെങ്കില്‍ മറ്റുളളവരുടെ സഹായം തേടേണ്ട അവസ്ഥ. ഇതു തിരിച്ചറിഞ്ഞ് ആദ്യമേ പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് വേണമെന്നു പറഞ്ഞിരുന്നു. പക്ഷെ ഫോറസ്റ്റ് അധകൃതര്‍ നിഷേദിച്ചു. അനുമതി തരേണ്ട സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നുവെങ്കില്‍ ഒരു പക്ഷെ അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നാണ് സുപ്രിയ അഭിപ്രായപ്പെടുന്നത്.

    Also Read: 'ക്രൂരത സഹിക്കാൻ കഴിയുന്നില്ല'; വിവാഹമോചനം തേടി സുകന്യ, ഡിവോഴ്സ് നൽകാൻ തയ്യാറാവാതെ ഭർത്താവ്, പിന്നീട് നടന്നത്!Also Read: 'ക്രൂരത സഹിക്കാൻ കഴിയുന്നില്ല'; വിവാഹമോചനം തേടി സുകന്യ, ഡിവോഴ്സ് നൽകാൻ തയ്യാറാവാതെ ഭർത്താവ്, പിന്നീട് നടന്നത്!

    ഒറ്റയടിക്കു മാറ്റം വരുത്തന്‍ പറ്റിയെന്ന് വരില്ല. സ്ത്രീകള്‍ വേണം എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പേരെ എടുക്കാനുമാകില്ല. എങ്കിലും സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീകള്‍ കൂടുതല്‍ വരണം. അവര്‍ക്ക് തീരുമാനം എടുക്കാനുള്ള സ്ഥാനങ്ങള്‍ കിട്ടണം. എല്ലാ ജോലിയും പോലെ സിനിമയും സുരക്ഷിതമാണെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്കുണ്ടാകണം. ആലി മാധ്യമ പ്രവര്‍ത്തകയാകുമോ സിനിമയിലെത്തുമോ എന്നൊന്നും അറിയില്ല. എങ്കിലും അവള്‍ വളര്‍ന്നു വരുമ്പോഴേക്കും ഈ ഇന്‍ഡസ്ട്രി മാറും എന്നു തന്നെയാണ് വിശ്വാസമെന്നും സുപ്രിയ പറയുന്നുണ്ട്.

    Supriya Menon

    പൃഥ്വിരാജ് തന്നെ നായകനായ 9 എന്ന ചിത്രത്തിലൂടെയാണ് സുപ്രിയ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ്, ജനഗണമന, കടുവ, തുടങ്ങി നിരവധി ഹിറ്റുകള്‍ ഒരുക്കി. നിര്‍മ്മാണത്തിന് പുറമെ വിതരണത്തിലും ശക്തമായ സാന്നിധ്യമായിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സുപ്രിയയും. കെജിഎഫ് 2, 83, കാന്താര, മാസ്റ്റര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ കേരളത്തില്‍ വിതരണം ചെയ്തു. ഇന്ന് സിനിമാ പ്രേമികള്‍ വിശ്വാസത്തോടെ പറയുന്ന പേരാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

    മാധ്യമ പ്രവര്‍ത്തനത്തിലേക്ക് താന്‍ കടന്നു ചെന്നത് ആരുടേയും കൈ പിടിച്ചല്ല. പക്ഷെ സിനിമയില്‍ പൃഥ്വിരാജിന്ഞറെ ഭാര്യ എന്ന ടാഗ് ലൈന്‍ കിട്ടുന്നുണ്ടെന്നും പക്ഷെ താന്‍ വന്നവഴി മറന്നിട്ടില്ലെന്നും സുപ്രിയ പറയുന്നു. താന്‍ എപ്പോഴും പത്മയുടേയും വിജയന്റേയും മകളാണെന്നാണ് സുപ്രിയ പറയുന്നത്. സ്വന്തമായി ജോലി ചെയ്തു സ്വതന്ത്ര്യയായി ജീവിക്കണം എന്നു മാത്രമേ അന്നും ഇന്നും ചിന്തിച്ചിട്ടുള്ളൂവെന്നും സുപ്രിയ പറയുന്നു.

    Read more about: supriya menon
    English summary
    Supriya Menon Talks About The Importance Of Having Women In Powerful Position In Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X