For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയുടെ സര്‍പ്രൈസില്‍ ലൂസിഫര്‍ വിജയാഘോഷം! സംവിധായകന്‍റെ വീട്ടില്‍ കിടിലന്‍ ട്രീറ്റ്! കാണൂ!

  |

  പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസില്‍ നിന്നും സകലമാന റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് മുന്നേറുകയാണ് സിനിമ. റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോഴും പതറാതെ കുതിക്കുകയാണ് ചിത്രം. 200 കോടിയെന്ന നേട്ടം ലക്ഷ്യമാക്കിയാണ് ചിത്രത്തിന്റെ കുതിപ്പ്. മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ പൃഥ്വി തുറന്നുപറഞ്ഞിരുന്നുവെങ്കിലും അടുത്തൊന്നും അത് സംഭവിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നില്ല. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ചിത്രം ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്നതിന്റെ സന്തോഷം സംവിധായകനും ഭാര്യയും ആഘോഷമാക്കിയിരിക്കുകയാണ് ഇപ്പോള്‍. അണിയറപ്രവര്‍ത്തകര്‍ക്കായി ട്രീറ്റൊരുക്കിയാണ് സംവിധായകന്‍ ഞെട്ടിച്ചത്.

  മമ്മൂട്ടി വീണ്ടും ലുക്ക് മാറ്റി! കിടു ലുക്കില്‍ കൂളിങ് ഗ്ലാസുമായി ഇക്ക! 100 കോടി നോക്കിയിരുപ്പാണോ?
  ഇന്‍സ്റ്റഗ്രാമിലൂടെ സുപ്രിയയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ലൂസിഫര്‍ ടീമിനായി സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് സുപ്രിയയും പൃഥ്വിരാജും. കൊച്ചിയിലെ വീട്ടിലൊരുക്കിയ പാര്‍ട്ടിയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്തിടങ്ങളില്‍ നിന്നെല്ലാം ഗംഭീര നേട്ടം സ്വന്തമാക്കിയ സിനിമയുടെ തമിഴ് പതിപ്പുമായെത്തുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് സംവിധായകനെത്തിയിരുന്നു. മെയ് 3നാണ് തമിഴ് പതിപ്പ് എത്തുന്നത്. ലൂസിഫറിന്റെ ലേറ്റസ്റ്റ് വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഡയറക്ടര്‍ സാറിനും പിള്ളേര്‍ക്കും സര്‍പ്രൈസ്

  ഡയറക്ടര്‍ സാറിനും പിള്ളേര്‍ക്കും സര്‍പ്രൈസ്

  സര്‍പ്രൈസ് നല്‍കുന്ന കാര്യത്തില്‍ സുപ്രിയ ആള് പുലിയാണെന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അപ്രതീക്ഷിതയി തന്നെ ഞെട്ടിക്കുന്ന കാര്യത്തില്‍ ആള് മിടുക്കിയാണെന്നും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഡയറക്ടര്‍ സാറിനും പിള്ളേര്‍ക്കും സര്‍പ്രൈസ് പാര്‍ട്ടി നല്‍കി ഞെട്ടിച്ചിരിക്കുകയാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാമിലൂടെ പാര്‍ട്ടിയിലെ ചിത്രങ്ങളും അവര്‍ പങ്കുവെച്ചിരുന്നു. സംവിധായകന്റെ വീട്ടിലെ ആഘോഷത്തില്‍ പങ്കെടുക്കാനായതിന്‍രെ ത്രില്ലിലാണ് ചിത്രവുമായി സഹകരിച്ച സഹസംവിധായകര്‍.

  സുപ്രിയയുടെ പിന്തുണ

  സുപ്രിയയുടെ പിന്തുണ

  മനസ്സിലെ സിനിമാമോഹത്തെക്കുറിച്ച് മാത്രമല്ല നല്ല സിനിമകള്‍ സമ്മാനിക്കുന്നതിനായി സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും ഭാവിയിലെ സംവിധാനത്തെക്കുറിച്ചുമൊക്കെ പൃഥ്വി വാചാലനായിരുന്നു. ലൂസിഫറെന്ന വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായപ്പോള്‍ പൃഥ്വിയെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും ഇനിയും ഉയരങ്ങള്‍ കീഴടക്കാനായി അദ്ദേഹത്തിന് കഴിയട്ടയെന്നും ആശംസിച്ച് സുപ്രിയ എത്തിയിരുന്നു. സംവിധാനവുമായി ബന്ധപ്പെട്ട തിരക്കിനിടയില്‍ പൃഥ്വിയെ കാണാനാവാത്തതിന്‍രെ നിരാശ പങ്കുവെച്ചും സുപ്രിയ എത്തിയിരുന്നു.

  അലംകൃതയുടെ ചിത്രവുമായെത്തി

  അലംകൃതയുടെ ചിത്രവുമായെത്തി

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സുപ്രിയ. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയായി താരപത്‌നി സജീവമാണ്. മഴ ആസ്വദിക്കുന്ന അലംകൃതയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇത്തവണയും മുഖം കാണിക്കാത്ത ചിത്രവുമായാണ് സുപ്രിയ എത്തിയതെന്നും അക്കാര്യത്തില്‍ നിരാശയുണ്ടെന്നും വ്യക്തമാക്കിയാണ് ആരാധകരെത്തിയത്. അലംകൃതയുടെ ഒന്നാം പിറന്നാളിനിടയിലായിരുന്നു മുഖം കാണിച്ചുള്ള ചിത്രവുമായി പൃഥ്വിയെത്തിയത്. മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രങ്ങളാണ് അടുത്തിടെയായി ഇരുവരും പങ്കുവെക്കുന്നത്.

  റെക്കോര്‍ഡുകള്‍ കൈപ്പിടിയിലൊതുക്കി

  റെക്കോര്‍ഡുകള്‍ കൈപ്പിടിയിലൊതുക്കി

  ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും കൈപ്പിടിയിലൊതുക്കിയാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ജൈത്രയാത്ര. 33 ദിവസം കൊണ്ട് വിദേശത്തുനിന്നും മാത്രം 50 കോടി കലക്ഷന്‍ സ്വന്തമാക്കുന്ന സിനിമയായലും ലൂസിഫര്‍ മാറിയിരുന്നു. മലയാളത്തിലെ ആദ്യ 100 കോടിക്ക് പുറമേ 150 കോടി നേട്ടവും സ്വന്തമാക്കിയും ലൂസിഫര്‍ തിളങ്ങി നില്‍ക്കുകയാണ്. ആദ്യ 200 കോടി ചിത്രമായി ഈ സിനിമ മാറുമോയെന്നറിയാനായി ഇനിയും കാത്തിരിക്കണം.

   താരരാജാവെന്ന വാക്കിനെ അന്വര്‍ത്ഥമാക്കി

  താരരാജാവെന്ന വാക്കിനെ അന്വര്‍ത്ഥമാക്കി

  ബോക്‌സോഫീസിലെ താരരാജാവായും കംപ്ലീറ്റ് ആക്ടറുമൊക്കെയായാണ് മോഹന്‍ലാലിനെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ചിത്രത്തിലൂടെ തുടങ്ങിയ റെക്കോര്‍ഡ് സൃഷ്ടിക്കല്‍ ഇപ്പോഴും അതേ പോലെ തുടരുകയാണ്. 365 ദിവസമെന്ന റെക്കോര്‍ഡ് ചിത്രത്തിന് സ്വന്തമായിരുന്നു. 20 കോടി നേട്ടം ആദ്യമായി സ്വന്തമാക്കിയത് നരസിംഹത്തിലൂടെയായിരുന്നു. ദൃശ്യത്തിലൂടെ 50 കോടിയും പുലിമുരുകനിലൂടെ 100 കോടിയും ലൂസിഫറിലൂടെ 150 കോടി നേട്ടവും സ്വന്തമാക്കിയാണ് മോഹന്‍ലാലിന്റെ കുതിപ്പ്.

  രണ്ടാം ഭാഗം ഒരുങ്ങുമോ?

  രണ്ടാം ഭാഗം ഒരുങ്ങുമോ?

  ലൂസിഫറിന് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടക്കം മുതല്‍ നടന്നിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ യഥാര്‍ത്ഥ വ്യക്തിത്വവും ആരാണ് അബ്രാം ഖുറേഷിയെന്ന സംശയവുമൊക്കെ ബാക്കിയാക്കിയാക്കിയാണ് ചിത്രം അവസാനിച്ചത്. ഇതോടെയാണ് രണ്ടാം ഭാഗമെന്ന സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. ഈ കൂട്ടുകെട്ടില്‍ നിന്ന് ഇനിയും സിനിമകളുണ്ടാവുമെന്ന് മുരളി ഗോപി പറഞ്ഞിരുന്നു. പൃഥ്വിരാജും അത് ശരിവെച്ചിരുന്നു. ഇതോടെയാണ് രണ്ടാം ഭാഗം തന്നെയായിരിക്കും അതെന്ന ചര്‍ച്ചയും തുടങ്ങിയത്.

  ചിത്രങ്ങള്‍ കാണാം

  സുപ്രിയ പങ്കുവെച്ച ചിത്രങ്ങള്‍ കാണാം.

  English summary
  Supriya's surprise party for Prithviraj and Lucifer team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X