For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ട വസ്ത്രം ഇട്ടു നോക്കുമ്പോള്‍ ചേരാതെ വന്നാല്‍! അദ്ദേഹം കുടുംബത്തോടൊപ്പം വിദേശത്ത്; വിവാഹത്തെപ്പറ്റി സുരഭി

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുരഭി ലക്ഷ്മി. മിനി സ്‌ക്രീനിലൂടെ താരമായി മാറി പിന്നീട് മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു സുരഭി. ചെറുതും വലുതമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള സുരഭി ദേശീയ അവാര്‍ഡ് അടക്കം നേടിയ പ്രതിഭയാണ്. ഇപ്പോഴിതാ ഈയ്യടുത്തിറങ്ങിയ കുമാരി എന്ന സിനിമയിലെ സുരഭിയുടെ പ്രകടനവും കയ്യടി നേടുകയാണ്.

  Also Read: ചെറുപ്പത്തിൽ ഭീതിപ്പെടുത്തിയ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്; റിലേഷന്‍ഷിപ്പിന് വേണ്ടി കെഞ്ചേണ്ടതില്ലെന്ന് അഭിരാമി

  പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് സുരഭി. അഭിനയം പോലെ തന്നെ സുരഭിയുടെ വ്യക്തിജീവിതവും ഒരിടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സുരഭിയുടെ വിവാഹ മോചനത്തെക്കുറിച്ച് ഒരിക്കല്‍ താരം തന്നെ മനസ് തുറന്നിരുന്നു. 2014 ലായിരുന്നു സുരഭിയുടെ വിവാഹം വിപിന്‍ സുധാകറായിരുന്നു വരന്‍. എന്നാല്‍ 2017 ല്‍ ഇരുവരും പിരിയുകയായിരുന്നു.

  ഒന്നിച്ചൊരു സെല്‍ഫി എടുത്ത് പിരിഞ്ഞ കഥ സുരഭി പറഞ്ഞിരുന്നു ഒരിക്കല്‍. താരത്തിന്റെ വാക്കുകള്‍ ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയാവുകയാണ്.പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് ശേഷം മനസിലായി ഒരുമിച്ചു ജീവിക്കാന്‍ ആകില്ല എന്ന് മനസിലാക്കിയെന്നും ഇതോടെ പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സുരഭി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: വിവാഹം അടുത്തിരിക്കെ ഫോട്ടോകൾ നീക്കം ചെയ്ത് മഞ്ജിമ; പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾ

  ''രണ്ടോ മൂന്നോ മാസത്തെ പരിചയം മാത്രമേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നൂള്ളൂ. പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു വിവാഹം.എന്നാല്‍ വിവാഹത്തിന് ശേഷം മനസിലായി ഒരുമിച്ചു ജീവിക്കാന്‍ ആകില്ല എന്ന്. ബന്ധം മോശം അവസ്ഥയിലേക്ക് പോകുന്നു എന്ന് മനസിലാക്കിയപ്പോഴാണ് വിവാഹമോചനം തേടുന്നത്'' എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരഭി പറയുന്നത്.

  അതേസമയം, തങ്ങള്‍ സുഹൃത്തുക്കള്‍ ആയാണ് പിരിഞ്ഞതെന്നും സുരഭി വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനത്തിനായി കോടതി മുറിയില്‍ എത്തിയപ്പോള്‍ ജഡ്ജിക്ക് തന്നെ അത്ഭുതമായിരുന്നു. ഇവരാണോ പിരിയാന്‍ പോകുന്നത് എന്നായിരുന്നിരിക്കും ചിന്തിച്ചിട്ടുണ്ടാവുകയെന്നും സുരഭി പറയുന്നു. തങ്ങള്‍ ഇരുവരും ഡിവോഴ്സായ ശേഷം അടുത്തുള്ള ചായക്കടയില്‍ പോയി ചായ കുടിച്ച് ഒരു സെല്‍ഫിയും എടുത്താണ് പിരിഞ്ഞതെന്നും സുരഭി പറയുന്നുണ്ട്.


  നമ്മള്‍ കടയില്‍ കയറി നല്ലൊരു വസ്ത്രം കണ്ട് ഇഷ്ടപെടുന്നു. അത് ഇട്ടുനോക്കുമ്പോള്‍ അത് ചേരില്ലെന്നു മനസിലാകുന്നു. അതിനര്‍ത്ഥം ആ വസ്ത്രം മോശം ആണെന്നോ നമ്മള്‍ മോശം ആണെന്നോ അല്ല. മറ്റൊരാള്‍ക്ക് അത് നന്നായി ചേരുമായിരിക്കുമെന്നാണ് താരം വിവാഹ മോചനത്തെക്കുറിച്ച് പറയുന്നത്. അതേസമയം, ഞാന്‍ ഒരു ബന്ധത്തെ വസ്ത്രവുമായി താരതമ്യപെടുത്തിയതല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് സുരഭി.

  പരസ്പരം ഒത്തുപോകില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ തങ്ങള്‍ അത് ഉള്‍ക്കൊള്ളുകയും പരസ്പര ബഹുമാനത്തോടെ രണ്ടുജീവിതങ്ങളിലേക്ക് പോവുകയും ചെയ്യുകയായിരുന്നുവെന്ന് സുരഭി പറയുന്നു.അങ്ങനെ ആകുമ്പോള്‍ ആജന്മ ശത്രുക്കള്‍ ആകേണ്ട കാര്യമില്ലെന്നും കണ്ടാല്‍ മിണ്ടാത്ത തരത്തില്‍ ഒരു ബന്ധത്തെയും തള്ളി വിടേണ്ട കാര്യമില്ലെന്നും സുരഭി പറയുന്നു. കൂടാതെ ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും സുരഭി വ്യക്തമാക്കുന്നുണ്ട്.

  ഇപ്പോഴും എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ വിളിക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കിടയിലുണ്ടെന്നും സുരഭി പറയുന്നു. അദ്ദേഹം ഇപ്പോള്‍ വിവാഹം കഴിച്ചു സന്തോഷത്തോടെ കുടുംബസമേതം വിദേശത്ത് കഴിയുകയാണെന്നും സുരഭി പറയുന്നു. 'പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്' എന്ന് വിവാഹ മോചന വാര്‍ത്ത പങ്കുവച്ചുകൊണ്ട് സുരഭി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

  Read more about: surabhi lakshmi
  English summary
  Surabhi Lakshmi Explains Why Her Marriage Life Ended In Three Years But They Are Still Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X