ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം! അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു; അവാർഡ് കിട്ടിയത് കൊണ്ടും കാര്യമില്ല!

നാടക വേദികളിൽ സിനിമയിലേക്കും ടെലിവിഷനിലേക്കുമെല്ലാം എത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സുരഭി ഇതിനകം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. അമൃത ടിവിയിലെ ബെസ്റ്റ് ആക്ട്ർ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ സുരഭി, മീഡിയ വൺ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന എം80 മൂസ എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാൽ അതിനൊക്കെ മുന്നേ സുരഭി സിനിമയിൽ എത്തിയിരുന്നു.

2005ൽ പുറത്തിറങ്ങിയ ബൈ ദി പീപ്പിൾ എന്ന സിനിമയിലൂടെയാണ് സുരഭിയുടെ അരങ്ങേറ്റം. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം 2017ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭി നേടി. മലയാളത്തില്‍ നിന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആറാമത്തെ നടിയായിരുന്നു സുരഭി. എന്നാൽ പുരസ്‌കാരത്തിന് ശേഷം മികച്ച അവസരണങ്ങളൊന്നും താരത്തെ തേടി എത്തിയിരുന്നില്ല.

Surabhi Lakshmi

അടുത്തിടെ ഒരു അഭിമുഖത്തിൽ സുരഭി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അവാര്‍ഡ് ലഭിക്കുക എന്നത് അംഗീകാരം മാത്രമാണെന്നും അതിലൂടെ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് അര്‍ത്ഥമില്ലെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

തുടക്കക്കാലം മുതല്‍ സിനിമയില്‍ നിന്ന് കിട്ടിയിട്ടുള്ളത് തന്റെ പ്രായത്തില്‍ നിന്നൊക്കെ വളരെ വ്യത്യാസപ്പെട്ട് നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നുവെന്ന് സുരഭി പറയുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രമുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു. തുടക്കം മുതല്‍ ലഭിച്ച റോളുകള്‍ ഇത്തരത്തിലായിരുന്നു. അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈയ്യിടെ ചെയ്ത ചില ചിത്രങ്ങളാണ് അതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ അവസരം തന്നത്. കള്ളന്‍ ഡിസൂസയും പത്മയുമൊക്കെ കുറച്ചുകൂടി മെച്ചപ്പെട്ട അവസരങ്ങളായിരുന്നുവെന്ന് സുരഭി പറയുന്നു.

അവാര്‍ഡ് കിട്ടുമ്പോൾ മികച്ച അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ കരുതും. പക്ഷേ അങ്ങനെയല്ല സംഭവിക്കുന്നത്. അവാര്‍ഡ് ലഭിച്ച സമയത്ത് കപ്പേളയുടെ ഡയറക്ടര്‍ മുസ്തഫ എന്നെ വിളിച്ചിരുന്നു. എല്ലാവരും വിളിച്ച് അഭിനന്ദനം അറിയിച്ചപ്പോള്‍ അദ്ദേഹം ചെയ്തത് മറ്റൊന്നായിരുന്നു.

Surabhi Lakshmi

'നമുക്കൊക്കെ നാഷണല്‍ അവാര്‍ഡ് എന്നല്ല, ഇനി ഓസ്‌കര്‍ കിട്ടിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഒന്നും പ്രതീക്ഷിക്കരുത്. നാളെ മലയാളത്തില്‍ നിന്നെ നായികയാക്കി സിനിമകള്‍ സംഭവിക്കുമെന്നോ, പ്രമുഖ നടന്മാരുടെ നായികയായി വിളിക്കുമെന്നോ പ്രതീക്ഷിക്കരുത്. എനിക്ക് അങ്ങനെ സംഭവിച്ചിരുന്നു. ഒരുപാട് അവസരങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. അത് വല്ലാത്തൊരു ഡിപ്രഷനിലേയ്ക്ക് തള്ളിവിടും,' എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു തിരിച്ചറിവായിരുന്നു.

കരിയറില്‍ മാത്രം ഫോക്കസ് ചെയ്ത് മുന്നോട്ടുപോകാന്‍ അദ്ദേഹത്തിൻ്റെ ആ വാക്കുകള്‍ സഹായിച്ചു. അവാര്‍ഡിന് ശേഷം ഒരു മൂന്നര വര്‍ഷത്തിന് ശേഷമാണ് ശ്രദ്ധേയമായ ഒരു കഥാപാത്രം ലഭിക്കുന്നത്. അവാര്‍ഡിന് ശേഷം പഴയതില്‍ നിന്നും രണ്ടോ മൂന്നോ സീനുകള്‍ അധികം ലഭിച്ചു. അത് മാത്രമ ശേഷം സംഭവിച്ച മാറ്റങ്ങളായി പറയാനുള്ളൂ. പ്രത്യേകിച്ച് ഒരു കോമഡി ബാക്ക്ഗ്രൗണ്ടില്‍ നിന്ന് വരുന്ന ആളായത് കൊണ്ട് മറ്റു കഥാപാത്രങ്ങൾ വിശ്വസിച്ച് ഏൽപിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്നും സുരഭി പറഞ്ഞു.

Read more about: surabhi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X