For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേശീയ അവാർഡ് കാണുമ്പോൾ എന്തിനു വന്നുവെന്ന് ചോദിക്കാറുണ്ട്; മുസ്തഫയുടെ ഉപദേശം ശരിയായി: സുരഭി ലക്ഷ്‌മി

  |

  നാടക വേദികളിൽ ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം ഇതിനോടകം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. 2017 ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സുരഭി സ്വന്തമാക്കിയിരുന്നു.

  അമൃത ടിവിയിലെ ബെസ്റ്റ് ആക്ട്ർ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ സുരഭി, മീഡിയ വൺ ചാനലിൽ സംപ്രേക്ഷണം ചെയ്ത എം80 മൂസ എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലബാർ ഭാഷ സംസാരിക്കുന്ന പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരഭി തരംഗമായി മാറിയിരുന്നു. തുടർന്നാണ് സിനിമകളിലും കൂടുതൽ മികച്ച അവസരങ്ങൾ സുരഭിക്ക് ലഭിക്കുന്നത്.

  Also Read: ഞങ്ങളുടെ വേർപിരിയൽ വ്യത്യസ്തമായിരുന്നു, ജീവിതാവസാനം വരെ അദ്ദേഹം ഒപ്പമുണ്ടാകും; രേവതി പറഞ്ഞത്

  എന്നാൽ ദേശീയ അവാർഡിന് ശേഷം തന്റെ കരിയറിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയുകയാണ് സുരഭിയിപ്പോൾ. തന്റെ സുഹൃത്തും ദേശീയ അവാർഡ് നേടിയ നടനും സംവിധായകനുമായ മുസ്തഫ അവാർഡ് ലഭിച്ച ശേഷം തനിക്ക് നൽകിയ ഉപദേശം സത്യമായെന്നും സുരഭി പറയുന്നു. നടി സ്വാസിക അവതാരകയായ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് സുരഭി ഇത് പറഞ്ഞത്. മുസ്തഫയുടെ ചിത്രം കാണിച്ച ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട നല്ല ഓർമ്മ പങ്കുവയ്ക്കാൻ പറഞ്ഞപ്പോഴാണ് ഇക്കാര്യം പറയുന്നത്.

  'മുസ്തഫയും നാഷണൽ അവാർഡ് വിന്നറാണ്. എനിക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോൾ മുസ്തുക്ക വിളിച്ചു. നിനക്ക് അവാർഡ് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. പക്ഷെ ഒരുകാര്യം ഞാൻ പറയാം. ഈ അവാർഡ് കിട്ടിയത് കൊണ്ട് നിന്നെ മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ നായികയാകും എന്ന് വ്യാമോഹിക്കരുത്. അത് നടക്കില്ല.

  മലയാള സിനിമയിലെ വലിയ സംവിധായകരുടെ സിനിമയിൽ വലിയ വേഷം അഭിനയിക്കുന്ന നടിയായി നീ മാറില്ല. നീ ചെയ്ത ഹാർഡ് വർക്കിന്റെ ഫലമാണ്. അത് തന്നെ ചെയ്തു കൊണ്ടിരിക്കുക. നിരന്തരം അത് തുടരുക. അപ്പോൾ അതിന്റെതായ മാറ്റങ്ങൾ, അത് ചെറുതോ വലുതോ വന്നോളും. അങ്ങനെ ആകുമ്പോൾ നിനക്കു അല്പം സമാധാനം ഒക്കെ കിട്ടും.

  Also Read: 'പാർവതി വിഷം കുടിച്ചു, കടലിൽ ചാടി'; വിവാഹശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് ജയറാം പറഞ്ഞത്

  ഇപ്പോൾ എന്റെ ദേശീയ അവാർഡ് കാണുമ്പോൾ എന്തിനു വന്നെന്ന് ഞാനും ചോദിക്കാറുണ്ട്. കാരണം ഇത് കഴിഞ്ഞപ്പോൾ ഞാനും വിചാരിച്ചു എനിക്ക് കുറെ ക്യാരക്ടർ റോളുകൾ കിട്ടുമെന്ന്. അത് കിട്ടാത്തത് കൊണ്ടും സുഹൃത്തായത് കൊണ്ട് എനിക്ക് നൽകിയ സാരോപദേശമായിരുന്നു അത്. സത്യമായിരുന്നു അത്. അങ്ങനെയൊന്നും സംഭവിച്ചില്ല', സുരഭി പറഞ്ഞു.

  കഴിഞ്ഞ ദിവസം ഷോയിൽ ദേശീയ പുരസ്‌കാരം വാങ്ങാൻ പോയ അനുഭവങ്ങൾ താരം പങ്കുവച്ചിരുന്നു. ദേശീയ പുരസ്‌കാരത്തിന് തലേ ദിവസം റിഹേഴ്സലും മറ്റും ഉണ്ടായിരുന്നെന്നും താരങ്ങളെ കണ്ടതും പരിചയപ്പെട്ടതും നടി പറഞ്ഞു. തിരിച്ചു വന്നപ്പോൾ എയർപോർട്ടിൽ വെച്ചുണ്ടായ അനുഭവവും നടി പങ്കുവച്ചിരുന്നു. മെറ്റൽ ഡിറ്റക്ടറിൽ മെറ്റൽ കണ്ട് ബാഗ് ചെക്ക് ചെയ്തപ്പോൾ അവാർഡ് കണ്ട് മഞ്ജു വാര്യർ ആണോയെന്ന് അവിടത്തെ ഉദ്യോഗസ്ഥർ ചോദിച്ചെന്നാണ് സുരഭി പറഞ്ഞത്.

  നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ, നടൻ ശ്രീകുമാർ, നടിമാരായ പ്രിയാമണി, ഷീല എന്നിവരുമായുള്ള അടുപ്പത്തെ കുറിച്ചും സുരഭി സംസാരിക്കുന്നുണ്ട്. കെ ആർ പ്രവീൺ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുറി എന്ന സിനിമയാണ്‌ സുരഭി ലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയത്. തല, പൊരിവെയിൽ, അവൾ, ജ്വാല മുഖി തുടങ്ങി ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  Read more about: surabhi lakshmi
  English summary
  Surabhi Lakshmi Opens Up Even After Winning National Award There Have Been No Major Changes In Career - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X