പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളില്‍ നിന്നുമാണ് സുരാജ് സിനിമയിലേക്ക് എത്തുന്നത്. അഭിനയത്തിലെ തുടക്കം ടെലിവിഷന്‍ പരമ്പരകളിലും പരിപാടികളിലുമായിരുന്നു. പിന്നീട് സിനിമയിലെത്തി. കോമഡിയിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് സിനിമാ കരിയറിന് അടിത്തറയിടുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടനായി മാറുന്നത്.
കോമഡിയില്‍ നിന്നും സുരാജ് നായകനിലേക്കും സ്വഭാവ നടനിലേക്കും ഗിയര്‍ മാറ്റിയതോടെ പ്രേക്ഷകരും സിനിമാ ലോകവും അമ്പരക്കുകയായിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവുമടക്കം നേടിയിട്ടുള്ള സുരാജ് ഇന്ന് മലയാളത്തിലെ മുന്‍നിര താരമാണ്. നടനായും അവതാരകനായുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നില്‍ക്കുകയാണ് സുരാജ്.

ഇപ്പോഴിതാ ഒരിക്കല്‍ കാവ്യ മാധവനെ പറ്റിച്ച കഥ പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സൂരാജ് ആ കഥ പങ്കുവച്ചത്. കാവ്യയ്‌ക്കൊപ്പം ബനാറസ് എന്ന ചിത്രത്തില്‍ സുരാജ് അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം നടന്നത് വാരണസിയിലായിരുന്നു. താന്‍ ആദ്യമായി വാരണസിയില്‍ പോകുന്നത് ഈ സിനിമയുടെ ചിത്രീകരണത്തിനാണെന്നാണ് സുരാജ് പറയുന്നത്. പിന്നാലെയാണ് താരം രസകരമായ അനുഭവം പറയുന്നത്.

അന്ന് കാവ്യ മാധവന്റെ ബര്‍ത്ത് ഡേ ആയിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചാണ് ആഘോഷം നടക്കുന്നത്. ഞാന്‍ ചെന്ന ദിവസമാണ് ബര്‍ത്ത് ഡേ. എല്ലാവരേയും പരിചയപ്പെടുന്നതിന് ഇടയില്‍ എന്നെ കണ്ടപ്പോള്‍ ഹായ് സുരാജേട്ടാ എപ്പോള്‍ വന്നുവെന്ന് ചോദിച്ചു. എടോ ഞാനിപ്പോള്‍ വന്നതേയുള്ളൂ, ബര്‍ത്ത് ഡേയാണെന്ന് അറഞ്ഞിരുന്നില്ല ഞാന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ഇറങ്ങി.

എന്ത് ചെയ്യണമെന്ന് അറിയില്ല. എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണ്ടേ, അങ്ങനെ സുരേഷ് കൃഷ്ണയുടെ മുറിയില്‍ ചെന്നപ്പോള്‍ അവിടെ ഡമ്പല്‍ ഇരിക്കുന്നു. ഞാന്‍ ഡമ്പല്‍ എടുത്തു. താഴെ പോയോ പേപ്പറൊക്കെ വാങ്ങി നന്നായി പൊതിഞ്ഞ് കെട്ടി വല്ലവിധേനയും താഴെ കൊണ്ടു വന്നു. കാവ്യ അത് വാങ്ങുന്നത് കണ്ടപ്പോള്‍ ചിരി വന്നു പോയി. വേറെ ആരും അത്ര വലിയ സമ്മാനം കൊടുത്തിരുന്നില്ല. ചേട്ടാ എന്തിനായിരുന്നുവെന്ന് ചോദിച്ച് ചിരിച്ചാണ് വാങ്ങിയത്.

നാലാമത്തെ നിലയിലാണ് അവരുടെ മുറി. ബര്‍ത്ത് ഡേ ഫങ്ഷന്‍ കഴിഞ്ഞ് കാവ്യയും മാധവന്‍ ചേട്ടനുമൊക്കെ എല്ലാം കൂടെ ഇതും ചുവന്ന് മുകളില്‍ കൊണ്ടു പോയി. സുരേഷ് കൃഷ്ണ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോല്‍ ഡമ്പലിലില്ല. സുരാജേ ഡംബല്‍ കാണുന്നില്ലല്ലോ നീയ്യത് എടുത്ത് എവിടെ കൊണ്ടു പോയെന്ന് ചോദിച്ചു. റൂമില്‍ കൊണ്ടു പോയി രണ്ട് അടിയടിച്ചിട്ട് കൊണ്ട് തരാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. കാവ്യ എടുത്തോണ്ട് പോകുന്നത് കണ്ടുവെന്ന് പറഞ്ഞു.
സുരേഷ് കൃഷ്ണ കാവ്യയോട് എനിക്ക് ഡമ്പല്‍ ഇല്ലാതെ രാവിലെ ശരിയാകില്ലെന്ന് പറഞ്ഞ് തിരിച്ചു വാങ്ങി. സുരാജേട്ടാ വല്ലാത്ത ചെയ്ത്തായി പോയെന്നാണ് കാവ്യ പറഞ്ഞത്. എനിക്ക് വിഷമം എന്താണെന്ന് വച്ചാല്‍ കാവ്യ ചുമന്നാല്‍ കുഴപ്പമില്ലായിരുന്നു, മാധവേട്ടന്‍ തോളില്‍ വച്ചോണ്ടാണ് പോയതെന്നാണ് സുരാജ് പറയുന്നത്.

എങ്കിലും ചന്ദ്രികേ ആണ് സുരാജിന്റെ പുതിയ സിനിമ. ബേസില്‍ ജോസഫ്, സൈജു ഗോവിന്ദ കുറുപ്പ്, തന്‍വി റാം, നിരഞ്ജന അനൂപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ ആണ്. കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യന്‍. നടന്‍ എന്ന നിലയിലും കയ്യടി നേടിയിട്ടുണ്ട് ആദിത്യന്‍.


Click it and Unblock the Notifications