സിനിമയില്‍ ചിലരോട് പ്രണയം തോന്നിയിട്ടുണ്ട്; മറുപടി ഇതായിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട്‌

മലയാള സിനിമയിലെ മിന്നും താരമാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ താരമായി ആരംഭിച്ച് നായകനും വില്ലനുമൊക്കെയായി മാറി ഇന്ന് മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ടിക്കറ്റെടുക്കുന്ന പേരുകളിലൊന്നായി മാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. തന്റെ അഭിനയ മികവു കൊണ്ട് ഓരോ സിനിമ കഴിയുന്തോറും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍.

ഓരോ സിനിമയിലും വ്യത്യസ്ത പുലര്‍ത്താനും സുരാജിന് സാധിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജന ഗണ മന തന്നെ ഒടുവിലത്തെ ഉദാഹരണം. ഇന്നിതാ സുരാജിന്റെ പുതിയൊരു സിനിമ കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തിനൊപ്പം അഭിനയിക്കുന്ന പത്താം വളവാണ് സുരാജിന്റെ പുതിയ സിനിമ. അതിഥി രവി നായികയായി എത്തുന്ന സിനിമയില്‍ സോളമന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.

പ്രണയത്തെക്കുറിച്ച് സുരാജ്

ഇപ്പോഴിതാ തനിക്ക് സിനിമയില്‍ തോന്നി പ്രണയത്തെക്കുറിച്ച് സുരാജ് മനസ് തുറക്കുകയാണ്. പത്താം വളവിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു സുരാജ് മനസ് തുറന്നത്. സിനിമാ രംഗത്തിലെ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം മനസ് തുറന്നത്. തോന്നിയിട്ടുണ്ടെന്നും അത് തുറന്നു പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു സുരാജിന്റെ മറുപടി. എന്തായിരുന്നു കിട്ടിയ മറുപടി എന്ന് ചോദിക്കുമ്പോള്‍ കള്ള നായിന്റെ മോനെ നിന്റെ സേവനത്തിന് പെരുത്തു നന്ദി എന്നായിരുന്നു തന്റേതായ ശൈലിയില്‍ സുരാജ് ചിരിച്ചു കൊണ്ട് മറുപടി നല്‍കുന്നത്.

ഭാര്യ

ഇത് കേട്ടാല്‍ ആരുടെ അടുത്താണ് പറഞ്ഞതെന്ന് ഭാര്യ ചോദിക്കുമെന്നും അപ്പോള്‍ താന്‍ രക്ഷപ്പെടാനായി അതിഥി എന്ന് പറയുമെന്നും സുരാജ് പറയുന്നു. സുരാജും അതിഥിയും ഒരുമിച്ചായിരുന്നു അഭിമുഖത്തില്‍ പങ്കെടുത്തത്. അതേസമയം സിനിമയില്‍ നിന്നും തന്നെക്കുറിച്ച് അത്ര വലിയ ഗോസിപ്പുകളൊന്നും കേട്ടിട്ടില്ലെന്നും അങ്ങനെ എന്തെങ്കിലും കേട്ടാലും വലിയ പ്രശ്‌നമൊന്നുമില്ലെന്നും സുരാജ് പറയുന്നു. ഗോസിപ്പ് നല്ലതാണെന്നും സുരാജ് പറയുന്നുണ്ട്. ഗോസിപ്പ് വന്നു കഴിഞ്ഞാല്‍ അതിനര്‍ത്ഥം നമ്മള്‍ ശരിയായ ട്രാക്കില്‍ ആണെന്നാണും സുരാജ് അഭിപ്രായപ്പെടുന്നു.

ഗോസിപ്പുകള്‍

സിനിമയില്‍ നില്‍ക്കുമ്പോള്‍ ഗോസിപ്പുകള്‍ വരണമെന്നും അതൊക്കെ ഇതിന്റെ ഭാഗമാണെന്നും സുരാജ് പറയുന്നു. പിന്നാലെ എന്നെ ത്രസിപ്പിക്കുന്ന ഗോസിപ്പുകളൊന്നും എന്നെ കുറിച്ച് കേട്ടിട്ടില്ലെന്നും നമ്മള്‍ റൈറ്റ് ട്രാക്ക് ആയിട്ടുണ്ടാകില്ലെന്നും ചിരിച്ചു കൊണ്ട് സുരാജ് പറയുന്നു. അതേസമയം ഈ അഭിമുഖം പുറത്ത് വരുന്നതോടെ തന്നെക്കുറിച്ച് ചില ഗോസിപ്പൊക്കെ വരുമെന്നും സുരാജ് പറയുന്നുണ്ട്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരാജ് മനസ് തുറന്നത്.'

അതേസമയം നേരത്തെ ഫില്‍മീബിറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പത്താം വളവിലേക്ക് ഇന്ദ്രജിത്ത് എത്തിയ കഥയും സുരാജ് പങ്കുവെക്കുന്നുണ്ട്. നേരത്തെ ജന ഗണ മനയിലേക്ക് പൃഥ്വിരാജ് എത്തിയതും സുരാജ് വഴിയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ സുരാജ് കേട്ട ശേഷം പൃഥ്വിരാജിനെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിക്കുന്നത് സുരാജായിരുന്നു. സമാനമായ രീതിയില്‍ പത്താം വളവിന്റെ കഥ കേട്ടപ്പോള്‍ ഇന്ദ്രജിത്തിനോട് കഥ പറയാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് ഫില്‍മീബിറ്റ് മലയാളത്തോട് പറഞ്ഞത്.

Recommended Video

Suraj Venjaramoodu Exclusive Interview | പൃഥ്വിയെ എന്തിന് പേടിക്കണം | FilmiBeat Malayalam
കോമഡി കഥാപാത്രങ്ങള്‍

അതേസമയം തനിക്ക് കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നും എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം തന്നെ തേടി വന്നതൊക്കെയും സീരിയസ് കഥാപാത്രങ്ങളായിരുന്നുവെന്നുമാണ് സുരാജ് പറയുന്നത്. പ്രേക്ഷകര്‍ തന്നെ കോമഡി വേഷങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി കൊണ്ട് താന്‍ ഇനി വരാനിരിക്കുന്ന സിനിമകളില്‍ കോമഡി ചെയ്യുന്നുണ്ടെന്നും സുരാജ് അറിയിച്ചു. വിനീത് ശ്രീനിവാസനുമൊത്ത് ഒരു ഗംഭീര കോമഡി ചിത്രം ഒരുക്കുന്നുണ്ടെന്നും ദശമൂലം ദാമുവിന്റെ വരവും അടുത്ത വര്‍ഷമുണ്ടാകുമെന്നാണ് സുരാജ് പറയുന്നത്.

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പത്താം വളവ്. അഭിലാഷ് പിള്ളയാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ത്രില്ലര്‍ സിനിമയായ പത്താം വളവില്‍ സുരാജിനൊപ്പം ഇന്ദ്രജിത്ത് സുകുമാരനും അതിഥി രവിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഇന്നാണ് തീയേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.

Read more about: suraj venjaramoodu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X