വീണ്ടും ത്രില്ലടിപ്പിക്കാന്‍ സുരാജ്; 'ഹെവന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി
ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവന്‍ ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ദീപക് പറമ്പോള്‍, സുദേവ് നായര്‍,സുധീഷ്,അലന്‍സിയാര്‍,പത്മരാജ് രതീഷ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍,ശ്രുതി ജയന്‍,വിനയ പ്രസാദ്,
ആശാ അരവിന്ദ്,രശ്മി ബോബന്‍,അഭിജ ശിവകല,ശ്രീജ,മീര നായര്‍,മഞ്ജു പത്രോസ്,ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍,രമ ശ്രീകുമാര്‍,കെ കൃഷ്ണന്‍,ടി ആര്‍ രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വ്വഹിക്കുന്നു.പി എസ് സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതുന്നു.
സംഗീതം-ഗോപി സുന്ദര്‍, എഡിറ്റര്‍-ടോബി ജോണ്‍,
കല-അപ്പുണ്ണി സാജന്‍, മേക്കപ്പ്-ജിത്തു, വസ്ത്രാലങ്കാരം-സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ്-സേതു,പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍-ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, ആക്ഷന്‍-മാഫിയ ശശി, ഓഡിയോഗ്രഫി-എം ആര്‍ രാജാകൃഷ്ണന്‍,സൗണ്ട് ഡിസൈന്‍-വിക്കി,കിഷന്‍,
പി ആര്‍ ഒ- ശബരി.
Recommended Video
ജന ഗണ മന ആണ് സുരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ വരുന്ന ഹെവനിലും സുരാജ് എത്തുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണെന്നത് ശ്രദ്ധേയമാണ്. അതേസമയം നിരവധി സിനിമകളാണ് സുരാജിന്റേതായി പുറത്തിറങ്ങാനുള്ളത്. റോയ്, ഹിഗ്വിറ്റ, അച്ചാറ് വരുത്തിയ വിന തുടങ്ങിയ സിനിമകളാണ് സുരാജിന്റേതായി റിലീസ് കാത്തു നില്‍ക്കുന്നത്. ജന ഗണ മന വന്‍ വിജയമായി മാറിയിരുന്നു.


Click it and Unblock the Notifications