twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടേയോ ലാലിന്റേയോ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നത്ര അപകടമില്ല എന്റെ മകന്‍ അഭിനയിക്കുമ്പോള്‍!

    |

    മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷം പോലീസ് വേഷത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും നീത പിള്ളയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് പാപ്പന്‍.

    Also Read: പ്രസവത്തിന് ഓരാഴ്ച മുമ്പാണ് അറിയുന്നത്, വീൽ ചെയറിൽ നിന്ന് അമ്മേ എന്ന് വിളിച്ചു മകൾ ഓടിവരുന്നത് കാണണം: സിന്ധുAlso Read: പ്രസവത്തിന് ഓരാഴ്ച മുമ്പാണ് അറിയുന്നത്, വീൽ ചെയറിൽ നിന്ന് അമ്മേ എന്ന് വിളിച്ചു മകൾ ഓടിവരുന്നത് കാണണം: സിന്ധു

    സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് പാപ്പന്‍. ഇപ്പോഴിതാ തന്റെ മകനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് സുരേഷ് ഗോപി മനസ് തുറന്നിരിക്കുകയാണ്. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന അപകടത്തിന്റെ ഭാരം തന്റെ മകന്‍ അഭിനയിക്കുമ്പോള്‍ ഇല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    സുരേഷ് ഗോപിയുടെ മകന്‍ അഭിനയിക്കുമ്പോള്‍

    'യേശുദാസിന്റെ മകന്‍ പാടുമ്പോള്‍ അല്ലെങ്കില്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ചിരഞ്ജീവിയുടെയോ രജനികാന്തിന്റെയോ അമിതാഭ്ബച്ചന്റെയോ ഒക്കെ മക്കള്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നതിന്റെ അത്രയും വലിയ അപകടം സുരേഷ് ഗോപിയുടെ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്ന കല്ല് ഞാന്‍ അവന്റെ തലയില്‍ എടുത്ത് വെച്ചിട്ടില്ല'' എന്നാണ് താരം പറഞ്ഞത്.

    അതേസമയം ഗോകുലിന്റെ സിനിമകള്‍ താന്‍ കാണാറില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗോകുലിന്റെ സിനിമയായ ഇര കാണാന്‍ ഭാര്യ രാധിക തന്നെ നിര്‍ബന്ധിച്ചതിനെക്കുറിച്ചും തുറന്നുണ്ടായ അനുഭവവുമൊക്കെ സുരേഷ് ഗോപി പങ്കുവെക്കുന്നുണ്ട്.

    ഇര

    ''ഇര വന്നപ്പോള്‍ രാധിക എന്നോട് പറഞ്ഞു, ഏട്ടന്‍ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദന്‍ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛന്‍ വെല്ലോം പറഞ്ഞോന്ന്. അച്ഛന്‍ അങ്ങനെ അവന്റെ സിനിമ കാണാറില്ലെന്ന് രാധിക ഉണ്ണി മുകുന്ദനോട് പറഞ്ഞിരുന്നു.ഏട്ടന്‍ അവന്റെ പടങ്ങള്‍ പോലും കാണുന്നില്ലെന്ന് അവന് പരാതിയുണ്ടെന്ന് രാധിക പറഞ്ഞു. അങ്ങനെ ഞാന്‍ ഏരിസ് ഫ്ളെക്സില്‍ പോയിരുന്ന് ഇര കണ്ടു'' എന്നാണ് സുരേഷ് ഗോപി ഇര കാണാന്‍ തീരുമാനിച്ചതിനെക്കുറിച്ച് പറഞ്ഞത്.

    കുറ്റബോധം തോന്നി

    എന്നാല്‍ സിനിമ കണ്ടപ്പോള്‍ തനിക്ക് കുറ്റബോധം തോന്നിയെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. അവന്‍ ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കില്‍ ചില ഏരിയകള്‍ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടന്‍ഷ്യല്‍ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണമെന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്. ഗോകുല്‍ അങ്ങനെയൊരു ഫേസില്‍ നില്‍ക്കുകയാണ്. അവന് ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവന്‍ തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

    പാപ്പന്

    മികച്ച പ്രതികരണങ്ങളാണ് സുരേഷ് ഗോപിയുടെ പാപ്പന് ലഭിക്കുന്നത്. കുറ്റാന്വേഷണ കഥയായ പാപ്പന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ആര്‍ജെ ഷാന്‍ ആണ്. ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം ഗോകുല്‍ സുരേഷ്, നിത പിള്ള, ആശ ശരത്ത്, ടിനി ടോം, കനിഹ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് പാപ്പന്‍. നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും കൈകോര്‍ക്കുന്ന സിനിമ എന്നതും പാപ്പനെ ശ്രദ്ധേയമാക്കുന്നതാണ്. തീയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് പാപ്പന് ലഭിക്കുന്നത്.

    Read more about: suresh gopi
    English summary
    Suresh Gopi About Son Gokul Suresh And Compares Mammootty And Mohanlals Sons Acting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X