twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുമായുള്ള സൗഹൃദത്തില്‍ ഉലച്ചിലുണ്ടായിട്ടുണ്ട്, കാരണക്കാരന്‍ ഞാനല്ല; വികാരഭരിതനായി സുരേഷ് ഗോപി

    |

    മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ സാന്നിധ്യമായി മാറാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. താരത്തിന്റെ പുതിയ സിനിമയായ പാപ്പന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ സിനിമ ലോകത്തെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് സുരേഷ് ഗോപി മനസ് തുറക്കുകയാണ്.

    Also Read: 'പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈക്കലാക്കും, പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്'; നിർമാതാവ്Also Read: 'പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈക്കലാക്കും, പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്'; നിർമാതാവ്

    കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മമ്മൂട്ടിയുമായും വിജയ രാഘവനുമായുള്ള സൗഹൃദത്തെക്കുറിച്ച് താരം മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    Suresh Gopi

    സൗഹൃദങ്ങള്‍ ഉള്ളതൊക്കെ ആഴത്തിലുള്ളതാണ്. ചിലതൊക്കെ ഉലയും. വളരെ ആഴത്തില്‍ പതിഞ്ഞതുണ്ട്. ഇപ്പോള്‍ മമ്മൂക്കയുടെ ഒരു കോള്‍ വരികയാണെങ്കില്‍, മമ്മൂക്കയാണെന്ന് പറഞ്ഞ് ആരെങ്കിലും ഫോണ്‍ തന്നാല്‍ ഞാന്‍ എഴുന്നേറ്റ് നിന്നേ സംസാരിക്കൂ. ആ ആഴമുണ്ട്. പക്ഷെ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് ഞാന്‍ പറയില്ല. അതിന് ഞാന്‍ കാരണക്കാരനായിട്ടില്ല. കാരണക്കാരന്‍ ആവുകയുമില്ലെന്നും താരം പറയുന്നു.

    കുട്ടന്‍, വിജയരാഘവന്‍, ഒരമ്മ പെറ്റമക്കളെ പോലെയാണ്. എന്റെ വല്യേട്ടനാണ്. പക്ഷെ ഞാന്‍ കുട്ടാ എന്നേ വിളിക്കൂ. അങ്ങനെയുള്ള ഒരുപാട് ബന്ധങ്ങളുണ്ട്. ഓരോരുത്തരുടേയും പേരുകള്‍ എടുത്ത് പറയാനാകില്ല. പിന്നെ പലരുടേയും പേര് വിട്ടു പോയെന്നാകും. ഇന്നലെ തന്നെ വളരെ വിചിത്രമായി തോന്നിയതൊന്നുണ്ടായി. വെറുപ്പ് പ്രകടിപ്പിക്കാന്‍ ആളുകള്‍ എന്ത് സെലക്ടീവാണെന്ന് സുരേഷ് ഗോപി പറയുന്നു.

    പിന്നാലെ സുരേഷ് ഗോപി വികാരഭരിതനാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

    സുരേഷ് നായര്‍ എന്നൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു, എനിക്ക് ഇതാണ് നിങ്ങളോട് ബഹുമാനമില്ലാത്തത്. നിങ്ങള്‍ തമ്പി കണ്ണന്താനത്തെ മറന്നു. ജോഷിയെ ഹൈലൈറ്റ് ചെയ്തിരിക്കുന്നുവെന്ന്. എടോ ഞാന്‍ എന്റെ ഹൃദയം ഒന്ന് തുറന്നോട്ടെ. കൂടുതല്‍ നെകളിച്ചാല്‍ ഞാന്‍ പറയും. തമ്പി കണ്ണന്താനം മരിച്ച് അവസാനത്തെ ആദരവിനായി കാത്ത് കിടക്കുമ്പോള്‍ ആര് പോയി? അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ആരൊക്കെ പോയി? ഞാനും എന്റെ ഭാര്യയും അവിടെയുണ്ടായിരുന്നു. നിങ്ങളെ ആരേയും കാണിക്കാനല്ല. എന്റെ ഉത്തരവാദിത്തങ്ങള്‍ ആദരവോടെ തന്നെ ഞാന്‍ ചെയ്യാറുണ്ട്. വെരി സോറി.

    അതൊരു ഫേക്ക് നെയിം ആണെന്ന് എനിക്കറിയാം. ഇത് ദേഷ്യമല്ല. എനിക്കിതൊന്നും അടിച്ചമര്‍ത്തി വെക്കാനാകില്ല. എന്റെ മകനോടും ഞാന്‍ അങ്ങനെ തന്നെയാകും പറയുകയെന്നും സുരേഷ് ഗോപി പറയുന്നു. അവതാരകനും സഹതാരമായ നൈല ഉഷയും ചേര്‍ന്നാണ് താരത്തെ ശാന്തനാക്കുന്നത്.

    Read more about: suresh gopi
    English summary
    Suresh Gopi Gets Emotional While Talking About His Friendship With Mammootty And Social Media Reactions
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X