ഇതെന്താ ഫോട്ടോ കോപ്പിയോ!! സുരേഷ് ഗോപിയുടേയും ഗോകുലിന്റേയും ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ ഞെട്ടി,കാണൂ
വിപിൻ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ വെളളിത്തിരയിൽ എത്തുന്നത്.
അച്ഛന്റെ തനി പകർപ്പെന്നാണ് ഗോകുൽ സുരേഷിനെ കുറിച്ച പ്രേക്ഷകർ പറയുന്നത്. സുരേഷ് ഗോപി അവതരിപ്പിച്ച് ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയ ഒരു കഥാപാത്രമായിരുന്നു ലേലത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി. ഇപ്പോൾ ഗോകുലിനെ ജൂനിയർ ചാക്കോച്ചിയെന്നാണ് പ്രേക്ഷകർ ഓമനപ്പേരിട്ട് വിളിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് സിനിമയിൽ സുരേഷ് ഗോപി എങ്ങനെയായിരുന്നോ അതേ മാനറിസങ്ങൾ അതുപോലെ ഗേകുലിനും കിട്ടിയിട്ടുണ്ടെന്ന് പ്രേക്ഷകർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുരേഷ് ഗോപി പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. തന്റെ പഴയ ഫോട്ടോയ്ക്കൊപ്പം മകന്റെ ചിത്രവും ചേർത്തുവെച്ചാണ് ഫേട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഫോട്ടോ കോപ്പിയെന്നാണ് ഗോകുലിന്റെ ചിത്രത്തെ കുറിച്ചുളള പ്രേക്ഷകരുടെ അഭിപ്രായം. എന്തായാലും ഈ അച്ഛന്റേയും മകന്റേയും ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.
വിപിൻ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ വെളളിത്തിരയിൽ എത്തുന്നത്. പിന്നീട് മമ്മൂട്ടി ചിത്രമായ മാസ്റ്റർപ്പീസ്, ഇര, പ്രണവ് മോഹൻലാൽ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലും ഗോകുൽ തിളങ്ങിയിരുന്നു. ഗോകുലിന്റെ പുതിയ ചിത്രമായ സൂത്രക്കാരൻ അണിയറയിൽ ഒരുങ്ങികയാണ്. മാസ് ഗെറ്റപ്പിലാണ് താരം എത്തുന്നത്. അതുപോലെ തന്നെ നാലു വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ക്യാമറയ്ക്ക് മുന്നിൽ തിരികെ എത്തുകയാണ്.


Click it and Unblock the Notifications