For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോകുൽ ഫാൻ ബോയ് മകനാണ്, ബാക്കി മൂന്ന് മക്കളും തലയിൽ കേറി നിരങ്ങും; മക്കളെക്കുറിച്ച് സുരേഷ് ഗോപി

  |

  മലയാളത്തിന്റെ മിന്നും താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു കാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് ആയാണ് അദ്ദേഹത്തെ സുരേഷ് ഗോപിയെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. നാളിതുവരെയും പോലീസ് വേഷങ്ങളിലും ആക്ഷന്‍ വേഷങ്ങളിലും സുരേഷ് ഗോപിക്കൊരു പകരക്കാരനെ കണ്ടെത്താന്‍ മലയാള സിനിമയ്ക്ക് സാധിച്ചിട്ടില്ല.

  ഇടയ്‌ക്കൊരു ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവായി മാറിയ സുരേഷ് ഗോപി ഇപ്പോഴിതാ അഭിനയത്തില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ അവസാനമിറങ്ങിയ പാപ്പൻ വമ്പൻ വിജയമായി മാറിയിരുന്നു. അഭിനയത്തിന് പുറമെ അവതാരകനായെല്ലാം സുരേഷ് ഗോപി തിളങ്ങി നിൽക്കുകയാണ്.

  Also Read: ദിലീപിന് മുകളിലായിരുന്നു അന്ന് അബി; നടന്റെ കരിയറിൽ സംഭവിച്ചത്: മിമിക്രി താരം പറയുന്നു

  എന്നാൽ എല്ലാ തിരക്കുകൾക്കിടയിലും തന്റെ കുടുംബത്തെയും നന്നായി നോക്കുന്ന ഗൃഹനാഥൻ കൂടിയാണ് അദ്ദേഹം. ഭാര്യ രാധികയും മൂന്ന് മക്കളും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ താരം ചില അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകനും നടനുമായ ഗോകുൽ സുരേഷിനെയും മറ്റു മൂന്ന് മക്കളെയും കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

  ബിഹൈൻഡ് വുഡ്‌സിന്റെ സുരേഷ് ഗോപി ഫാൻസ്‌ മീറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് താരം തന്റെ മക്കളെ കുറിച്ച് സംസാരിച്ചത്. പാപ്പൻ സിനിമയിൽ സുരേഷ് ഗോപിക്ക് ഒപ്പം ഗോകുലും അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയും ഗോകുലും തമ്മിലുള്ള ഓൺ സ്ക്രീൻ കെമിസ്ട്രിക്ക് ഒപ്പം വീട്ടിലെ കെമിസ്ട്രി എങ്ങനെയാണെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.

  Also Read: മൂക്കില്ലാരാജ്യത്തെ തിലകനെ ഓർമ്മിപ്പിച്ച് പാൽത്തു ജാൻവറിലെ ഷമ്മി തിലകൻ; പലരും പറഞ്ഞെന്ന് താരം

  'ഞാൻ വീട്ടിൽ ഇങ്ങനെ ഒക്കെ തന്നെയാണ്' എന്ന് പറഞ്ഞാണ് സുരേഷ് ഗോപി തുടങ്ങിയത്. 'ഗോകുൽ ആദ്യം മുതലേ ഒരു ഫാൻ ബോയ് സൺ ആണ്. ബാക്കി മൂന്ന് മക്കളും എന്റെ തലയിൽ കേറി നിരങ്ങും. ഞാൻ വന്നെന്ന് ഒക്കെ കേട്ടാൽ ഭയങ്കര ബഹുമാനം ഒക്കെ കാണിക്കുന്ന ഇരുന്ന സ്ഥലത്തെന്ന് എഴുന്നേറ്റ് മാറുന്ന തരത്തിലുള്ള ആളായിരുന്നു. ഞാൻ സംസാരിക്കുമ്പോൾ ഒക്കെ അൽപം ദൂരേയ്ക്ക് മാറി നിന്ന് സംസാരിക്കുന്ന ആളായിരുന്നു.'

  'എങ്കിൽ ബാക്കി മൂന്ന് പേരും തലയിൽ കേറി നിരങ്ങും. അത് കണ്ടിട്ട് എങ്കിലും എങ്കിൽ ഞാൻ അവരെ ഓവർടേക്ക് ചെയ്യും എന്ന് എങ്കിലും കരുതി വരണ്ടേ. അതൊന്നുമില്ല. ഗോകുൽ വളരെയധികം വ്യത്യസ്തനായ മകനായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്,' സുരേഷ് ഗോപി പറഞ്ഞു.

  Also Read: 'എനിക്ക് പ്രായം കൂടി വരുന്നു, നീ അന്നും ഇന്നും ഒരുപോലെ'; പ്രിയപത്നി അമാലിന് പ്രണയം നിറച്ച കുറിപ്പുമായി ദുൽഖർ!

  അതേസമയം, ഗോകുലിന്റെ സിനിമാ സംബന്ധിയായ കാര്യങ്ങളിൽ അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ പറയാറുണ്ടായില്ല, പക്ഷേ ഇനി മുതൽ എല്ലാ കാര്യങ്ങളും തന്നോട് പറയണമെന്ന് മകനോട് പറഞ്ഞിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

  ഏതൊക്കെ പ്രൊജക്ട് ആണ് ചെയ്യുന്നത്, ആരൊക്കെ ആയിട്ടാണ് അസോസിയേറ്റ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ തനിക്ക് അറിഞ്ഞേ മതിയാകൂവെന്നും തന്റെ സമ്മതം വാങ്ങിയേ ചെയ്യാവൂ എന്നും പറഞ്ഞതായി താരം പറഞ്ഞു. ഇത് പറഞ്ഞപ്പോൾ ഗോകുലിന് സന്തോഷമായെന്നും താൻ അവനെ ശ്രദ്ധിക്കുന്നില്ലെന്ന പരാതി മാറിയെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

  Also Read: എന്നെ ഫോൺ വിളിച്ച് ബില്ല് കൂടിയപ്പോൾ അത് പത്രത്തിൽ പോലും വന്നു, പ്രണയത്തെക്കുറിച്ച് പറഞ്ഞ് ഷീലു ഏബ്രഹാം

  അതേസമയം, പാപ്പൻ വമ്പൻ വിജയമായതിന് പിന്നാലെ, ഒറ്റക്കൊമ്പൻ, മേ ഹൂ മൂസ തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഇത് കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

  Read more about: suresh gopi
  English summary
  Suresh Gopi opens about his children says Gokul Suresh is fan boy video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X