'എനിക്ക് ബ്രേക്ക്ഫാസ്റ്റ് വാരിത്തരുന്നത് രാധികയാണ്, അതൊരു കൊഞ്ചിക്കലാണ്; പക്ഷെ...'; സുരേഷ് ഗോപി പറയുന്നു

പുതിയ സിനിമയായ ഗരുഡന്റെ വിജയ തിളക്കത്തിലാണ് നടൻ സുരേഷ് ഗോപി. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ മറ്റൊരു ഗംഭീര പോലീസ് വേഷമായി മാറുകയാണ് ഗരുഡൻ. മാസ് ഡയലോഗുകളും മറ്റുമായി സ്‌ക്രീനിൽ നിറയുന്ന നടന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അതിനിടെ പ്രൊമോഷനുകളും ഫാൻസ്‌ മീറ്റുമൊക്കെയായി തിരക്കിലാണ് സുരേഷ് ഗോപി.

ഗരുഡൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് വേണ്ടി ഫാൻസ്‌ മീറ്റ് സംഘടിപ്പിച്ചത്. നിരവധി ആരാധകരും നടന്റെ സുഹൃത്തുക്കളും സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെകുറിച്ചുമൊക്കെ സുരേഷ് ഗോപി മനസുതുറന്നിരുന്നു. അതിൽ ഭാര്യ രാധികയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

Suresh Gopi

സുരേഷ് ഗോപിയെ പോലെ തന്നെ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ് അദ്ദേഹത്തിന്റെ ഭാര്യ രാധികയും. സ്റ്റേജ് ഷോകളിലും മറ്റു പരിപാടികളിലുമെല്ലാം സുരേഷ് ഗോപിക്ക് ഒപ്പം ഇടയ്ക്കെല്ലാം രാധികയെ കാണാറുണ്ട്. മാതൃകാദമ്പതികളായാണ് ചിലർ ഇവരെ വിശേഷിപ്പിക്കാറുള്ളത്. അഭിമുഖങ്ങളിലൊക്കെ സുരേഷ് ഗോപി രാധികയെ കുറിച്ച് വാചാലനാകാറുണ്ട്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അപ്പോഴും രാധിക തന്നെയാകണം തന്റെ ഭാര്യ എന്നാണ് സുരേഷ് ഗോപി പറഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ ഭാര്യയുടെ സ്നേഹത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് സുരേഷ് ഗോപി. ലേലം ഉൾപ്പെ‌ടെയുള്ള സിനിമകളിൽ സുരേഷ് ​ഗോപിക്കൊപ്പം അഭിനയിച്ച നന്ദിനി നടന് സർപ്രെെസായെത്തി അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു. വേദിയിലെത്തിയ നടി 'പാമ്പെറിങ്‌ലി സ്വീറ്റ്' എന്നാണ് സുരേഷ് ഗോപിയെ വിശേഷിപ്പിച്ചത്. താൻ പാമ്പർ ചെയ്യപ്പെടാൻ ഒരുപാട് ഇഷ്ട്മുള്ള ആളാണ് സുരേഷ് ഗോപിയും പറഞ്ഞു. ഉടനെ അവതാരകയുടെ ചോദ്യവുമെത്തി. ഭാര്യ ഇങ്ങനെ കൊഞ്ചിച്ചു വച്ചേക്കുവാണോ എന്നായിരുന്നു ചോദ്യം.

തുടർന്നാണ് സുരേഷ് ഗോപി രാധികയെ കുറിച്ച് പറഞ്ഞത്. തനിക്ക് ബ്രേക്ക്ഫാസ്റ്റ്‌ വാരി തരുന്നത് രാധികയാണെന്ന് നടൻ പറഞ്ഞു. "കൊഞ്ചിച്ചു വച്ചേക്കുന്നു എന്നല്ല, പക്ഷെ എല്ലാ ദിവസവും കാലത്ത് ബ്രേക്ക്ഫാസ്റ്റ് വാരിത്തരുന്നത് രാധിക ആണ്. അത് എനിക്ക് കൊഞ്ചൽ പോലെയാണ് തോന്നുന്നത്. രാവിലെ ആറുമണി മുതൽ ഞാൻ ബിസി ആയിരിക്കും. ഫോണിൽ വന്നുകിടക്കുന മെസേജുകൾ കോളുകൾ എല്ലാം പരിശോധിക്കും വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും. ഇതിന്റെ ഇടയിലാകും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്,"

Suresh Gopi

"അപ്പോൾ ആ കൊഞ്ചൽ വർക്ക് സ്ട്രെസ്സിന്റെ ഇടയിൽ മുങ്ങി പോകും. എന്നാൽ രണ്ട് ഇഡലി എന്നത് മൂന്നാമത്തെ ആയാൽ ഞാൻ മതി എന്ന് പറയും. രണ്ട് ഇഡലിയാണ് രാവിലത്തെ കണക്ക്. ഇനിയിപ്പോൾ ചമ്മന്തിക്ക് രുചി കൂടുതലാണെങ്കിൽ ഒരു ഇഡലി കൂടുതൽ കഴിക്കും", സുരേഷ് ഗോപി പറഞ്ഞു. യോഗയും വർക്ക്ഔട്ടുമൊക്കെ ചെയ്യാനുള്ള തന്റെ മടിയെ കുറിച്ചും സുരേഷ് ഗോപി തുറന്നുപറഞ്ഞു.

നന്ദിനി യോഗ പഠിപ്പിച്ചാൽ ചെയ്യുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ഒരിക്കലും ഇല്ല, അതിനുള്ള സമയമൊന്നും തനിക്ക് ഇല്ലെന്ന് പറഞ്ഞ നടൻ, ആ സമയം ഉണ്ടെങ്കിൽ താൻ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് സോൾവ് ചെയ്യുമെന്നും പറഞ്ഞു. അതേസമയം ഒരാഴ്ച പിന്നിടുമ്പോൾ മികച്ച കളക്ഷനാണ് ഗരുഡന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. സുരേഷ് ഗോപിക്കൊപ്പം തന്നെ ബിജു മേനോന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. സിദ്ദിഖ്, ജഗദീഷ്, അഭിരാമി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചരിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X