ഞാൻ ഒരു പിണക്കക്കാരനാണ്; സെറ്റിൽ വെച്ച് പഴം കിട്ടാത്തതിൽ പിണങ്ങി പോയിട്ടുണ്ട്: സുരേഷ് ​ഗോപി

മലയാളികളുടെ ആക്ഷൻ സൂപ്പർസ്റ്റാറാണ് സുരേഷ് ​ഗോപി. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം സുപ്പർ‌സ്റ്റാർ തന്നെ. സുരേഷ് ​ഗോപി രാഷ്ട്രീയ പ്രവേശം നടത്തിയതിനു ശേഷം നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പലതും മാധ്യമങ്ങളിലൂടെ ചർച്ചാ വിഷയമായിട്ടുള്ളതാണ്. എന്നിട്ടും സുരേഷ് ​ഗോപി എന്ന മനുഷ്യനോടും നടനോടുമുള്ള സ്നേഹം ഇന്നും ജനങ്ങൾക്കുണ്ട്. അതിന്റെ പ്രതിഫലനമാണ് ഈ വർഷം നടന്ന തിരഞ്ഞെടുപ്പ് വിജയം.

രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾക്ക് പ്രിയപ്പെട്ട താരജാഡകളില്ലാത്ത അഭിനേതാവ് കൂടിയാണ് സുരേഷ് ​ഗോപി. നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ച ആ സുരേഷ് ​ഗോപിയെ വളരെ വിരളമായിട്ടാണ് ഇപ്പോൾ സ്ക്രീനിൽ കാണുന്നത്. ഒരു പ്രസ് മീറ്റിനിടെ പൈതൃകം സിനിമയിലെ ചില കാര്യങ്ങൾ സുരേഷ് ​ഗോപി സംസാരിക്കുന്നു.

Suresh Gopi

"ഞാൻ പേരുകേട്ട, വെറുക്കപ്പേടേണ്ട ഒരു പിണക്കക്കാരനാണ്. ഒരു ന്യായവും ഇല്ലാതെ പിണങ്ങും. ഉണ്ണാതെ എത്രയോ വട്ടം സെറ്റിൽ ഇരുന്നിട്ടുണ്ട്. ജയരാജിന്റെ സിനിമ ചെയ്യുന്ന സമയത്ത് രാവിലെ ഹോട്ടലിൽ നിന്ന് എന്റെ കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച് ഉച്ചക്ക് ആ സെറ്റിൽ നിന്നും ഭക്ഷണം കഴിക്കാതെ രാത്രി 11 മണി വരെ ഇരുന്നിട്ടുണ്ട്. കാരണം ഊണിന്റെ കൂടെ എനിക്ക് പഴം തന്നില്ല.

അങ്ങനെ പ്രൊഡക്ഷനിലെ പയ്യനോട് പഴം ചോദിച്ചപ്പോൾ അവൻ പറഞ്ഞു വീട്ടിൽ നിന്ന് കൊണ്ടു വരാൻ വേണ്ടി. അത് കേട്ടയുടൻ എനിക്ക് ദേഷ്യം വന്ന്. അപ്പോൾ തന്നെ കഴിക്കാൻ എടുത്ത ചോറിൽ നിന്നും കൈ എടുത്ത് ഞാൻ എണീറ്റു. എങ്കിൽ എനിക്ക് ഇനി പഴം വന്നിട്ട് മതി ഊണ് എന്നും പറഞ്ഞു. ഞാൻ മാത്രമല്ല, എല്ലാവരും എന്റെ ഒപ്പം ഇറങ്ങി. അന്ന് സമരം പ്രഖ്യാപിച്ചു. വൈകുന്നേരം വരെ എനിക്ക് പഴം വന്നില്ല.

അതിനാൽ ഇനി ഈ സെറ്റിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു. കാരണം നിർമ്മാതാവിന്റെ നിഷേധവും അതിൽ പ്രകടമായി കാണാമായിരുന്നു." സുരേഷ് ​ഗോപി പറയുന്നു. പൈതൃകം സിനിമയിലെ അനുഭവകഥകൾ പറഞ്ഞ് വേദിയെ കുടുകുടാ ചിരിപ്പിച്ച് സുരേഷ് ഗോപി. രസകരമായ മറുപടികളും സുരേഷ് ​ഗോപി വേദിയിൽ പറയുന്നുണ്ട്. താൻ ഒരു കൊല്ലംകാരനാണെന്ന് പറയുന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും അമ്മ വഴി താൻ ഒരു കുട്ടനാട്ടുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

Suresh Gopi

"രണ്ട് വയസ്സു വരെ കുട്ടനാട്ടിൽ തന്നെയാണ് ജീവിച്ചത്. അവിടുന്നാണ് കൊല്ലത്തേക്ക് പോവുന്നത്. ആളുകൾക്ക് ഇന്നും എന്നോട് ഇഷ്ടക്കൂടുതൽ ഉണ്ടെങ്കിൽ അതിനു പ്രധാന കാരണം കൊല്ലത്തെ ജീവിതവും പിന്നെ നല്ല സുഹൃത്തുക്കളും തന്നെയാണ്. അതുപോലെ മികച്ച അധ്യാപകരുടെ ശിക്ഷണവും ലഭിച്ചു. എന്റെ അധ്യാപകരെല്ലാം തനി തങ്കമാണ്. തങ്കമെന്ന് പറയാൻ എനിക്കിപ്പോൾ പേടിയാണ്, അത് ചെമ്പിലാണോ പൊതിഞ്ഞത് എന്ന് ചോദിച്ചു വരുന്നവർ ഉണ്ടാവാം." പഴയ വിവാദങ്ങൾക്ക് പോലും തക്ക മറുപടി പോലെയാണ് സുരേഷ് ​ഗോപി പറഞ്ഞത്.

1993ൽ ജയരാജ് സംവിധാനം ചെയ്ത് ബി ശ്രീകണ്ഠൻ വർക്കല നിർമ്മിച്ച ചിത്രമാണ് പൈതൃകം. സുരേഷ്​ഗോപി, ജയറാം, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട വീഡിയോ

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X