twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് മുന്നില്‍ നാണംകെട്ട് നിന്നു, ലാലിന്റെ ഒരു നോട്ടമുണ്ട്! വിഷമിപ്പിച്ച ഓര്‍മ്മയുമായി സുരേഷ് ഗോപി

    |

    മലയാള സിനിമയിലെ സൂപ്പര്‍താരമാണ് സുരേഷ് ഗോപി. നീണ്ടൊരു ഇടവേളയ്ക്ക് സുരേഷ് ഗോപി അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പുതിയ സിനിമയായ മേം ഹൂം മൂസ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് സുരേഷ് ഗോപി ഇപ്പോള്‍.

    Also Read: മമ്മൂക്കയുടെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി; അദ്ദേഹത്തെ പോലെ തന്നെയാണ് നിവിൻ പോളിയും; ഗ്രേസ് ആന്റണി പറയുന്നുAlso Read: മമ്മൂക്കയുടെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി; അദ്ദേഹത്തെ പോലെ തന്നെയാണ് നിവിൻ പോളിയും; ഗ്രേസ് ആന്റണി പറയുന്നു

    സുരേഷ് ഗോപിയുടെ ഓര്‍മ്മ ശക്തിയെക്കുറിച്ച് പലരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ജെനറ്റിക്‌സ്

    ജെനറ്റിക്‌സ് ആണെന്ന് തോന്നുന്നു. എന്റെ അച്ഛന്‍ നല്ല മെന്റല്‍ മാത്തമാറ്റിക്‌സിന്റെ ആളായിരുന്നു. ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്നു. ഭയങ്കരമായിട്ട് സിഗരറ്റ് വലിക്കുമായിരുന്നു. സിഗരറ്റ് കത്തിച്ചു വച്ചു കൊണ്ട് അച്ഛനിരിക്കും. അച്ഛന്റെ അസിസ്റ്റന്റ് ബാലചന്ദ്രന്‍ മാമന്‍ ഓരോ തീയേറ്ററിലേയും കണക്ക് പറയും. ഒരു കൈ കൊണ്ട് സിഗരറ്റ് വലിച്ചു കൊണ്ട്, മറ്റേ കൈ കൊണ്ട് കണക്കെഴുതും. എന്നിട്ട് ആ ആഴ്ചയിലെ മൊത്തം കളക്ഷന്‍ കൂട്ടാതെ തന്നെ എഴുതും. ഇതത്രയും പറയുമ്പോള്‍ തന്നെ അച്ഛന്‍ മനസില്‍ കൂട്ടിയിട്ടുണ്ടാകും.

    Also Read: ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അതര്‍ അല്ല; പക്ഷേ ഭ്രാന്തമായി സ്‌നേഹിക്കുണ്ട്; സ്നേഹത്തെ കുറിച്ച് വൈറൽ കപ്പിൾസ്Also Read: ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അതര്‍ അല്ല; പക്ഷേ ഭ്രാന്തമായി സ്‌നേഹിക്കുണ്ട്; സ്നേഹത്തെ കുറിച്ച് വൈറൽ കപ്പിൾസ്

    അതുപോലെ എന്റെ മകന്‍ മാധവും മെന്റല്‍ മാത്ത്‌സിന്റെ മന്നനാണ്. ഞാന്‍ അത്രയുമില്ല. അച്ഛന്റേയും മാധവിന്റെയും ഇടയിലാണ് ഞാന്‍. എനിക്കാ ഓര്‍മ്മ ശക്തി കിട്ടിയിരിക്കുന്നത് ഡയലോഗിന്റെ കാര്യത്തിലാണ്. ഞാന്‍ ഒരു ഇമോഷണല്‍ ബീസ്റ്റ് ആയതിനാല്‍ സ്മരണയാണ് ഇമോഷന്റെ അടിസ്ഥാനമെന്നും സുരേഷ് ഗോപി പറയുന്നു.

    വികാരങ്ങളെ കൊണ്ടു നടക്കുന്നത്

    വികാരങ്ങളെ കൊണ്ടു നടക്കുന്നത് ഒരു ബാധ്യതയാണോ? എന്ന ചോദ്യത്തിനും സുരേഷ് ഗോപി മനസ് തുറക്കുന്നുണ്ട്. എന്റെ കൂടെ തന്നെ ഞാന്‍ കൊണ്ടു നടക്കും. എന്റെ വേദനകളാണെങ്കിലും അതിനൊരു തലോടലായി വന്ന സന്തോഷങ്ങളായാലും ഞാന്‍ കൊണ്ടു നടക്കും. ആ സമയത്തുണ്ടായിരുന്ന സൂര്യന്റെ വെളിച്ചവും ചൂടും വരെ ഓര്‍മ്മയിലുണ്ടാകും. എന്നെ ടികെ രാമകൃഷ്ണന്‍ സാര്‍ ഫയര്‍ ചെയ്തു. ടിപി ബാലഗോപാലന്റെ സെറ്റില്‍ ചാന്‍സ് ചോദിച്ച് ചെന്നപ്പോഴായിരുന്നു.

    Also Read: 'നിന്റെ പാട്ടുകൾ‌ ഞങ്ങൾ മിസ് ചെയ്യും, നീ ഉയരങ്ങളിലേക്ക് പറക്കൂ'; മകളെ കുറിച്ച് ഇന്ദ്രജിത്ത്!Also Read: 'നിന്റെ പാട്ടുകൾ‌ ഞങ്ങൾ മിസ് ചെയ്യും, നീ ഉയരങ്ങളിലേക്ക് പറക്കൂ'; മകളെ കുറിച്ച് ഇന്ദ്രജിത്ത്!

    സമയം ഏതാണ്ട് രാവിലെ പത്ത് പതിനൊന്ന് മണിയായിട്ടുണ്ടാകും. രാവിലത്തെ ഷോട്ട് എടുത്ത ശേഷം വിയര്‍ത്തു നനഞ്ഞ ഷര്‍ട്ട് ഊരിക്കൊടുത്ത ശേഷം മോഹന്‍ലാല്‍ ഒരു ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ അതിന്റെ പിന്നിലാണ് നില്‍ക്കുന്നത്. ഫയറിംഗ് മൂത്ത് വന്നപ്പോഴേക്കും എനിക്ക് നാണക്കേടായി. ഇവരൊക്കെ കേള്‍ക്കുന്നുണ്ടല്ലോ. ഞാന്‍ എല്ലാത്തിനും വിശദീകരണമൊക്കെ കൊടുക്കുന്നുണ്ട്. ഇതിനിടെ മോഹന്‍ലാല്‍ ഒന്ന് തിരിഞ്ഞു നോക്കി.

    മോഹന്‍ലാല്‍


    ഞാന്‍ കരുതിയത് അദ്ദേഹം പറയുന്നത് കേട്ട് മോഹന്‍ലാല്‍ ഒക്കെ എന്നെ കൊച്ചായി കണ്ടുവെന്നാണ്. പക്ഷെ പിന്നീടാണ് സത്യം അറിയുന്നത്. സത്യന്‍ അന്തിക്കാടാണ് പറയുന്നത്. മോഹന്‍ലാലിന് പോലും മോശമായി തോന്നി, ഇങ്ങേരെന്താണ് ഇങ്ങനെ പറയുന്നത് അയാളോട് ഒന്ന് നിര്‍ത്താന്‍ പോയി പറഞ്ഞുവെന്ന് സത്യേട്ടനോട് പറഞ്ഞു പിന്നീട്. 1985 ഡിസംബര്‍ അഞ്ചിനും ജനുവരി പത്തിനും ഇടയ്ക്കാണ് നടക്കുന്നത്. അന്ന് മഞ്ഞുകാലമാണ്. രാവിലത്തെ ആ സമയത്ത് നല്ല വെയിലായിരിക്കും. എനിക്ക് അതെല്ലാം നല്ല ഓര്‍മ്മയുണ്ടെന്നാണ് താരം പറയുന്നത്.

    മേം ഹൂം മൂസ

    സുരേഷ് നായകനായി എത്തുന്ന സിനിമയാണ് മേം ഹൂം മൂസ. ജിബു ജേക്കബാണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പ്, പൂനം ബജ്വ, ശ്രിന്ദ, ഹരീഷ് കണാരന്‍, സലീം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

    Read more about: suresh gopi
    English summary
    Suresh Gopi Recalls How He Was Scolded Infront Of Mohanlal And Sathyan Anthikad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X