രാധികയെ കണ്ടെത്തിയതോടെ എന്റെ ഒരിഷ്ടം ഇല്ലായ്മ ചെയ്തു; കല്യാണം കുത്തികലക്കാന്‍ നോക്കി

തന്റെ വിവാഹത്തിന് പിന്നിലെ കഥ പങ്കുവച്ച് സുരേഷ് ഗോപി. ശ്രീകുമാരന്‍ തമ്പിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കവെയാണ് സുരേഷ് ഗോപി തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നത്. ഒരു പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. തന്റെ വിവാഹത്തിന് പിന്നില്‍ ശ്രീകുമാരന്‍ തമ്പിയുടെ ഇടപെടലുണ്ടായിരുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.

തന്റെ ഒരു ആഗ്രഹം വേണ്ടെന്ന് വേക്കേണ്ടി വന്നുവെന്നാണ് വിവാഹത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നത്. സിനിമാ നടന്‍ ആയതിനാല്‍ രാധികയുമായുള്ള വിവാഹത്തിന് ബന്ധുക്കള്‍ തടസം നിന്നിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. നടന്മാരെ സംബന്ധിച്ച് അന്നത്തെ കാലത്ത് വിവാഹ ജീവിതം എന്നത് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.

Suresh Gopi

''ഒരു സിനിമാനടന് വൈവാഹിക ജീവിതം എന്നത് എന്റെ കാലത്തൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന്, അവള്‍ പെണ്‍കുട്ടിയായി തന്നെ 80, 90 വയസ്സ് വരെ ദമ്പതികളായി തുടര്‍ന്ന്, പെണ്‍കുട്ടിയായും ചെക്കനായും തന്നെ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാന്‍ കഴിയുക എന്നതൊക്കെ ഒരു ഈശ്വരാനുഗ്രഹം ആണെന്നാണ് ഞാന്‍ കരുതുന്നത്.'' എന്നാണ് സുരേഷ് ഗോപി വിവാഹത്തെക്കുറിച്ച് പറയുന്നത്. പിന്നാലെ തന്റെ വിവാഹത്തിന്റെ കഥയിലേക്ക് അദ്ദേഹം കടന്നു.

തന്റെ വിവാഹം അച്ഛനും അമ്മയും ആഗ്രഹിച്ചതുപോലെ നടത്തിയെടുക്കുന്നതിന്റെ ഭാഗമായി വലിയൊരു ആഗ്രഹം ത്യാഗം ചെയ്യേണ്ടി വന്നുവെന്നാണ് അദ്ദഹം പയുന്നത്. ആഗ്രഹിച്ചിരുന്നു, അത് നടക്കേണ്ട എന്ന് ആള്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. രാധികയെ കണ്ടെത്തിയതിനു ശേഷമാണ് എന്റെ ഒരിഷ്ടം ഒഴിവാക്കിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ഒഴിവാക്കിപ്പിച്ചതല്ല, ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ താന്‍ ആരേയും കുറ്റം പറയില്ലെന്നും കാരണം അതുവഴിയാണ് തനിക്ക് രാധികയെ ലഭിച്ചതെന്നും താരം പറയുന്നു. എന്നാല്‍ ചിലര്‍ തന്റെ കല്യാണം കുത്തിക്കലക്കാന്‍ ശ്രമിച്ചുവെന്നും ഈ സമയത്ത് രാധികയുടെ മുത്തശ്ശിയായ ആറന്മുള്ള പൊന്നമ്മയെ പോയി കണ്ട് സംസാരിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നുവെന്നും സുരേഷ് ഗോപി ഓര്‍ക്കുന്നുണ്ട്.

രാധിക അച്ഛനില്ലാത്ത കുട്ടിയാണ്. അതുകൊണ്ടുതന്നെ രാധികയോട് 'നമുക്ക് ഈ കല്യാണം വേണ്ട, സിനിമാ നടന്മാര്‍ വേണ്ട' എന്നായിരുന്നു അമ്മാവന്മാര്‍ പറഞ്ഞത്. എന്നാല്‍ തങ്ങളെ അന്ന് ശ്രീകുമാരന്‍ തമ്പി ഒരുമിപ്പിച്ചുവെന്നും സുരേഷ് ഗോപി പറയുന്നു. അദ്ദേഹം രാധികയുടെ മുത്തശ്ശിയെ കണ്ട് സംസാരിക്കുകയായിരുന്നു.

Suresh Gopi

''അമ്മയ്ക്ക് അമ്മയുടെ ജീവിതം എന്നു പറയുന്നത് സിനിമയാണ്. സിനിമയിലൂടെയാണ് അമ്മയുടെ ജീവിതം വളര്‍ന്നത്. അമ്മയുടെ ഭര്‍ത്താവ് പോലും ജീവിച്ചത് സിനിമയിലെ പണം കൊണ്ടാണ്. അമ്മയുടെ മകന്‍ ഡോക്ടര്‍ ആയതും സിനിമാ പണം കൊണ്ടാണ്. അങ്ങനെ നാട്ടുകാര്‍ പലതും പറഞ്ഞു എന്ന് കരുതി നമ്മള്‍ക്ക് സിനിമയോട് ഒരു ദൂരം പാടില്ല. സിനിമയില്‍നിന്ന് നിങ്ങള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ഉത്തമനായ ഒരു സിനിമാ നടന്‍ തന്നെയാണ് സുരേഷ് ഗോപി'' എന്നാണ് ശ്രീകുമാരന്‍ തമ്പി ആറന്മുള്ള പൊന്നമ്മയോട് പറഞ്ഞത്.

അതിന് ശേഷം എല്ലാ അമ്മാവന്മാരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് അമ്മൂമ്മ തങ്ങളുടെ വിവാഹം ഉറപ്പിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X