For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛൻ ഇത്രയും കാലം എന്നെ ശ്രദ്ധിച്ചിരുന്നില്ല, നീ ചെയ്യുന്ന സിനിമകൾക്ക് ഇനി എൻ്റെ സമ്മതം വേണമെന്ന് സുരേഷ് ഗോപി

  |

  മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. 1965 ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ എത്തിയത്. പിന്നീട് 1986 ൽ ഇറങ്ങിയ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ വിശ്വസ്ത കൂട്ടാളിയായ 'കുമാർ' എന്ന കഥാപാത്രമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. കമ്മീഷ്ണർ എന്ന ചിത്രത്തിലെ അഭിനയത്തോടെ സൂപ്പർ താരനിരകളുടെ ലിസ്റ്റിലേക്ക് എത്തിയ നടനാണ്.

  സിനിമയിൽ സജീവമായിരുന്ന അദ്ദേഹം ഇടയ്ക്ക് വെച്ച് ഒരു ഇടവേളയെടുത്ത ശേഷം വീണ്ടും പാപ്പൻ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. നടനെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലുമെല്ലാം വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്നേഹവും പലകുറി ജനങ്ങൾ നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്.

  സലാം കാശ്‍മീരിന് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാപ്പൻ എന്ന ചിത്രം മലയാള സിനിമയ്ക്ക് തന്നെ വലിയൊരു മുതൽക്കൂട്ടാണ്. എബ്രഹാം മാത്യു മാത്തൻ എന്ന പൊലീസ് വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തിയത്.. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയുടെ സംവിധാനത്തിൽ എത്തിയ ചിത്രവുമാണ് പാപ്പൻ. ഗോകുൽ സുരേഷും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ച് സ്ക്രീനിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

  Also Read: 'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..

  സമൂഹ മാധ്യമങ്ങളിൽ മകനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സുരേഷ് ഗോപി ഫാൻസ്‌ മീറ്റ് എന്ന ബിഹൈൻഡ് വുഡ്സിന്റെ പരിപാടിയിലാണ് അദ്ദേഹം മക്കളെക്കുറിച്ച് പറഞ്ഞത്. ഗോകുലിനെ വെച്ച് നോക്കുമ്പോൾ മറ്റ് മൂന്ന് മക്കളും എന്റെ തലിയിൽ കേറി ഇരിക്കുന്നവരാ.. അത്രക്ക് ഫ്രീ ആയിട്ടാണ് അവർ ഇടപഴകുന്നത്.

  പക്ഷെ ഗോകുൽ എപ്പോഴും ഒരു ഫാൻ ബോയി സൺ ആയിട്ടാണ് എനിക്ക് തോന്നാറുള്ളത്. മറ്റ് മൂന്ന് പേര് എന്നോട് ഇങ്ങനെ അടുത്ത് ഇടപഴകുന്നത് കണ്ട് അസൂയപ്പെട്ട് വരാറുമില്ല. ഞാൻ വരുന്നു എന്ന് പറഞ്ഞാൽ ആദ്യമേ എഴുന്നേറ്റ് നിൽക്കും. അങ്ങനെ ഒരു പ്രകൃതമാണ് ഗോകുലിന്റേത്.

  Also Read: ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ!

  ഇതുവരെ ഗോകുലിന്റെ സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇപ്രകാരമാണ്. 'ഇതുവരെ അങ്ങനെയൊന്നും ഇടപെട്ടിട്ടില്ല. പക്ഷെ ഇപ്പോൾ ഞാൻ ഗോകുലിനോട് പറഞ്ഞിട്ടുണ്ട് ഇനി നീ ഏതൊക്കെ പ്രൊജക്ട് ആണ് ചെയ്യുന്നതെന്നും ആരൊക്കെ ആയിട്ടാണ് അസോസിയേറ്റ് ചെയ്യുന്നതെന്നും എനിക്ക് അറിയണം. അറിഞ്ഞേ മതിയാകൂ.. എൻ്റെ സമ്മതം കൂടി അതിലേക്ക് നീ വാങ്ങണം,' സുരേഷ് ഗോപി പറഞ്ഞു.

  'നിനക്ക് പാരയൊന്നും വെക്കില്ല. നിൻ്റെ കഥയും ഞാൻ അടിച്ചുമാറ്റില്ല നീ അതിൽ പേടിക്കണ്ട എന്നും പറഞ്ഞിട്ടുണ്ട്. എന്നോട് നിനക്ക് പറയണ്ട എന്ന് തോന്നുകയാണെങ്കിൽ അത് അങ്ങനെ തന്നെ എന്നോട് പറയുകയും വേണം. അത് കേട്ട് ഗോകുൽ മറുപടി പറഞ്ഞത് ഇങ്ങനെയാണ് എനിക്ക് ഇപ്പോഴാണ് അച്ഛാ സന്തോഷമായത്. അച്ഛൻ ഇത്രയും കാലം എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്ന വേദന പറഞ്ഞു. അത് അവന്റെ അമ്മയും പറഞ്ഞിട്ടുള്ള കാര്യമാണ്'.

  Also Read: 'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

  പാപ്പനാണ് സുരേഷ് ഗോപിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഒറ്റക്കൊമ്പൻ, മേ ഹൂ മൂസ തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഇത് കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  Read more about: suresh gopi
  English summary
  Suresh Gopi says to gokul Suresh he need my consent for the new films for doing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X