സുരേഷ് ഗോപി ഉണ്ടാക്കുന്നത് എല്ലാം മറ്റുള്ളവർക്ക്, രാധികയുടെ കഷ്ടപ്പാട് എനിക്കറിയാം: ജയറാം പറഞ്ഞത്
മലയാള സിനിമയിൽ സഹനടനായി തുടങ്ങി, പിന്നീട് ആക്ഷൻ സൂപ്പർ സ്റ്റാർ ആയി വളർന്ന താരമാണ് സുരേഷ് ഗോപി. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായ താരം മെമ്പർ ഓഫ് പാർലമെന്റ് ആയും, ഇപ്പോൾ കേന്ദ്ര സഹമന്ത്രിയായും വളർന്നു കഴിഞ്ഞു. എന്നാൽ, മലയാളി പ്രേക്ഷകർക്കും, സിനിമയിൽ സഹപ്രവർത്തകർക്കും ഇന്നും അദ്ദേഹം തങ്ങളുടെ പ്രിയപ്പെട്ട നടൻ മാത്രമാണ്. കുറച്ചു കാലം മുൻപ് ഒരു അഭിമുഖത്തിൽ, പ്രശസ്ത നടൻ ജയറാം എത്ര വലിയ നിലയിൽ എത്തിയിട്ടും മാറാത്ത പ്രിയപ്പെട്ട സുരേഷ് ഗോപിയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചവർ എന്നതിൽ ഉപരി, ഒരു സഹോദരന്റെ സ്ഥാനത്തുള്ള ആളാണ് തനിക്ക് സുരേഷേട്ടൻ എന്നാണ് സീനിയർ നടൻ വെളിപ്പെടുത്തിയത്. ഒരുപാട് നന്മയുള്ള, ആരെയും സഹായിക്കാൻ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് ജയറാം പറഞ്ഞു. എന്നാൽ അതിന് മറ്റൊരു വശം കൂടിയുണ്ട്. ആരെങ്കിലും വന്ന് സങ്കടം പറഞ്ഞാൽ, സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾ പോലും പരിഗണിക്കാതെ കൈയിലുള്ള പൈസയൊക്കെ എടുത്ത് കൊടുക്കാറുണ്ട് കളിയാട്ടം നടൻ.

"ആ പാവം (സുരേഷ് ഗോപി) പൈസ ഉണ്ടാക്കുന്നത് മുഴുവൻ ആളുകൾക്ക് സഹായം ചെയ്യാനാണ്. ഇപ്പോൾ, മകളുടെ (ഭാഗ്യ സുരേഷ്) കല്യാണമാണ്. പതിനേഴാം തിയതി ഗുരുവായൂർ അമ്പലത്തിൽ വച്ച് കല്യാണമാണ്. എനിക്കറിയാം, രാധിക (സുരേഷ് ഗോപിയുടെ ഭാര്യ) കഷ്ടപ്പെടുന്നത് ഓരോ കാര്യത്തിന് വേണ്ടിയിട്ടും. അതിനായി വച്ചിരിക്കുന്ന പൈസ മുഴുവൻ ചാരിറ്റിയ്ക്ക് വേണ്ടി എടുത്തു കൊണ്ട് പോയി കൊടുക്കും," കുറച്ചു വർഷങ്ങൾക്ക് മുൻപ് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയറാം വിശദീകരിച്ചു.
"സ്വന്തം മോൾക്ക് കല്യാണത്തിന് സ്വർണ്ണമെടുക്കാൻ പൈസയുണ്ടോ എന്ന് നോക്കില്ല, ഓഡിറ്റോറിയത്തിന് പൈസ കൊടുക്കാൻ തികയുമോയെന്ന് നോക്കില്ല. അതിന് എടുത്തു വച്ചിരിക്കുന്ന പൈസ ആണെങ്കിലും, വേറെ ആരെങ്കിലും വന്ന് കഷ്ടപ്പാട് പറഞ്ഞാൽ അവർക്ക് എടുത്തു കൊണ്ട് പോയി കൊടുക്കും," സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ജയറാം വെളിപ്പെടുത്തി.

ദൃശ്യം 2ൽ മേക്കപ്പിന്റെ പേരിൽ ട്രോൾ ചെയ്യപ്പെട്ടു; മൂന്നാം ഭാഗത്തിലെ മീനയുടെ ലുക്ക് മാറുമോ?
സുരേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ച ജയറാം, "അദ്ദേഹം എനിക്ക് സ്വന്തം ചേട്ടനെ പോലെയാണ്. മോളുടെ കല്യാണമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത് "കല്യാണത്തിന് എപ്പോൾ വരണം?" എന്നല്ല. "ഞാൻ വന്നിട്ട് അവിടെ എന്തൊക്കെയാണ് ചെയ്യേണ്ടത്?" എന്നാണ്. അതായത്, "അരി വയ്ക്കുന്ന സ്ഥലത്ത് നിൽക്കണോ, ചായ കൊടുക്കുന്ന ഇടാത്ത നിൽക്കണോ, ആൾക്കാരെ സ്വീകരിക്കാൻ നിൽക്കണോ? എന്താ ചെയ്യണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി," എന്നാണ്. ഞാൻ അവിടുത്തെ ഒരാളാണ്. അത്രയും ക്ലോസാണ്," ജയറാം പറഞ്ഞു നിർത്തി.
സുരേഷ് ഗോപിയ്ക്ക് പ്രശസ്ത നടിയും, ജയറാമിന്റെ ഭാര്യയുമായ പാർവ്വതിയുമായി വളരെ കാലത്തെ സൗഹൃദമാണുള്ളത്. ബന്ധുക്കൾ കൂടിയായ ഇരുവരും, കൂടെപ്പിറപ്പുകളെ പോലെയാണ് പരസ്പരം കരുതുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രശസ്ത നടന് വിവാഹം ആലോചിക്കുന്ന സമയത്ത്, ഭാര്യ രാധികയെ ആദ്യം പോയി കണ്ടത് പാർവ്വതിയായിരുന്നു. സുരേഷേട്ടന് നന്നായി ചേരുന്ന കുട്ടിയാണെന്ന് അന്നത്തെ ഏറ്റവും തിരക്കുള്ള താരമായ ജയറാമിന്റെ ഭാര്യ ഉറപ്പു കൊടുത്തതിന് ശേഷമാണ് സുരേഷ് ഗോപി രാധികയെ പെണ്ണ് കാണാൻ പോയത്.


Click it and Unblock the Notifications