വിവാഹത്തിന് എതിര് നിന്ന് സൂര്യയുടെ അച്ഛന്‍; ജ്യോതിക കാത്തിരുന്നത് നാല് കൊല്ലം; അച്ഛന്‍ പറഞ്ഞത്
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ജോഡിയാണ് സൂര്യയും ജ്യോതികയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയതാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന ജ്യോതിക ശക്തമായി തിരികെ വന്ന് സജീവമായി മാറിയിരിക്കുകയാണ്. മലയാളത്തിലും ഈയ്യടുത്ത് ജ്യോതിക മടങ്ങിയെത്തി. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ജ്യോതിക. തെന്നിന്ത്യന്‍ സിനിമയുടെ ജോയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
ആരാധകരുടെ പ്രിയ താരങ്ങളാണ് ജ്യോതികയും സൂര്യയും. ഓണ്‍ സ്‌ക്രീനിലെ പ്രണയം അവരെ ജീവിതത്തിലും അടുപ്പിക്കുകയായിരുന്നു. ഇന്ന് പലര്‍ക്കും പ്രചോദനമാണ് ജ്യോതികയും സൂര്യയും. ഇരുവര്‍ക്കുമിടയിലെ പരസ്പര ബഹുമാനവും പ്രണയവുമൊക്കെ മനോഹരമായ കാഴ്ചയാണ്. സൂര്യ തന്നോട് കാണിക്കുന്ന സ്‌നേഹത്തേയും കരുതലിനേയും കുറിച്ചുമൊക്കെ പലപ്പോഴായി ജ്യോതിക മനസ് തുറന്നിട്ടുണ്ട്. തിരിച്ച് സൂര്യയോടുള്ള ജ്യോതികയുടെ പ്രണയവും ആരാധകര്‍ എപ്പോഴും സംസാരിക്കുന്ന വിഷയമാണ്.

പതിനെട്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ് സൂര്യയുടേയും ജ്യോതികയുടേയും ദാമ്പത്യ ജീവിതത്തിന്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ജ്യോതികയും സൂര്യയും വീണ്ടും ഓണ്‍ സ്‌ക്രീനില്‍ ഒരുമിക്കുന്നത് കാണുന്നതിനും കാത്തിരിക്കുകയാണ് ആരാധകര്‍.
ഒരിക്കല്‍ ജ്യോതികയുടേയും സൂര്യയുടേയും വിവാഹത്തെക്കുറിച്ച് സൂര്യയുടെ അച്ഛന്‍ നടന്‍ ശിവകുമാര്‍ സംസാരിച്ചിരുന്നു. സൂര്യയുടേയും ജ്യോതികയുടേയും വിവാഹം എളുപ്പമായിരുന്നില്ലെന്നാണ് ശിവകുമാര്‍ പറയു്‌നനത്. നാല് വര്‍ഷമാണ് വിവാഹത്തിനായി സൂര്യയും ജ്യോതികയും കാത്തിരുന്നതെന്നാണ് ശിവകുമാര്‍ പറഞ്ഞത്. ജ്യോതിയകയെക്കുറിച്ച് അറിഞ്ഞുവെങ്കലും തങ്ങള്‍ മൗനം പാലിക്കുകയായിരുന്നുവെന്നാണ് ശിവകുമാര്‍ പറഞ്ഞത്. അതേസമയം സൂര്യയ്ക്ക് തന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശം തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ശിവകുമാര്‍ പറയുന്നുണ്ട്.
2006 സെപ്തംബര്‍ 11 നായിരുന്നു സൂരയുടേയും ജ്യോതികയുടേയും വിവാഹം. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. കാക്ക കാക്കയുടെ ചിത്രീകരണത്തിനിടെയാണ് സൂര്യയും ജ്യോതികയും പ്രണയത്തിലാകുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ ഇരുവരും എന്‍ഗേജ്ഡ് ആയി. വളരെ സ്വകാര്യമായൊരു ചടങ്ങായിരുന്നു വിവാഹ നിശ്ചയം. പിന്നീട് നാല് വര്‍ഷക്കാലം സൂര്യയും ജ്യോതികയും കാത്തിരുന്നു. സൂര്യയുടെ അച്ഛനേയും അമ്മയേയും സമ്മതിപ്പിക്കാനായിരുന്നു ഈ കാത്തിരിപ്പ്. കാലങ്ങള്‍ക്കിപ്പുറം രണ്ട് മക്കളുടെ മാതാപിതാക്കളാണ് സൂര്യയും ജ്യോതികയും.

ബോളിവുഡിലൂടെയാണ് ജ്യോതികയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജാ കെ രഘ്‌ന ആയിരുന്നു ആദ്യ സിനിമ. പിന്നാലെ വാലിയിലൂടെ അജിത്തിന്റെ നായികയായി തമിഴിലെത്തുകയായിരുന്നു. പിന്നാലെ അഭിനയിച്ച പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രത്തിലാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്നത്. തുടര്‍ന്ന് വിജയ്‌ക്കൊപ്പം അഭിനയിച്ച ഖുഷിയും പുറത്തിറങ്ങി. അധികം വൈകാതെ തമിഴിലെ തിരക്കുള്ള നായികയായി മാറുകയായിരുന്നു ജ്യോതിക.
ഇപ്പോള്‍ ഹിന്ദിയിലും സജീവമായി മാറുകയാണ് ജ്യോതിക. ഈ വര്‍ഷം ഷെയ്ത്താന്‍, ശ്രീകാന്ത് എന്നീ ഹിന്ദി ചിത്രങ്ങളാണ് ജ്യോതികയുടേതായി റിലീസ് ചെയ്തത്. കാതല്‍ ദ കോറിലൂടെയാണ് ജ്യോതിക മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഡബ്ബ കാര്‍ട്ടല്‍ ആണ് പുറത്തിറങ്ങാനുള്ള സിനിമ.


Click it and Unblock the Notifications