വണ്ണമുള്ളവരെ മാറ്റി നിര്‍ത്തിയ കാലം, കളിയാക്കാന്‍ ധാരാളം പേര്‍; കുറിപ്പുമായി സൂര്യ
ട്രാന്‍സ്‌ജെന്റര്‍ ദമ്പതിമാരായ സൂര്യയും ഇഷാനും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്റര്‍ ദമ്പതിമാരാണ് ഇഷാനും സൂര്യയും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകളും മറ്റും വൈറലായി മാറാറുണ്ട്. മോഡലിംഗില്‍ വലിയ താല്‍പര്യമുള്ളയാളാണ് സൂര്യ. അതിനാല്‍ സൂര്യ തന്റെ ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പ്ലസ് സൈസ് മോഡലിംഗിനെക്കുറിച്ചും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുമെല്ലാം സൂര്യ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ സൂര്യ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ആളുകളെ വണ്ണത്തിന്റെ പേരില്‍ മാറ്റി നിർത്തുന്നത് സമൂഹത്തിന്റെ പതിവ് രീതിയാണ്. മോഡലിംഗ് രംഗത്ത് വണ്ണമുള്ളവർക്ക് സ്ഥാനമില്ല. എന്നാല്‍ ഇന്ന് പ്ലസ് സെെസ് മോഡലിംഗ് കൂടുതല്‍ സ്വീകാര്യത നേടിയിട്ടുണ്ട്. കാലം മാറിയതോടെ ചിന്തകളും മാറിയിട്ടുണ്ടെന്നാണ് സൂര്യ പറയുന്നത്. എങ്കിലും സങ്കല്‍പ്പങ്ങളില്‍ മാറ്റമൊന്നുമില്ല. എന്താണ് സൗന്ദര്യം എന്ന് സ്വയം ചോദിക്കണമെന്നും സൂര്യ പറയുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
പ്ലസ് സൈസ് മോഡല്‍. പലപ്പോഴും വണ്ണം ഉള്ളവര്‍ മോഡല്‍ രംഗത്തുനിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു
പക്ഷേ കാലം മാറി ചിന്തിക്കുവാനും മാറി പ്രവര്‍ത്തിക്കുവാനും തുടങ്ങി . പക്ഷേ കളിയാക്കുന്നവര്‍ ധാരാളം ഉണ്ടായി , വണ്ണമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പലയിടങ്ങളിലും അവസരങ്ങള്‍ ഇല്ലാതായി. ഇന്നും സൗന്ദര്യ സങ്കല്പത്തിന് മാനദണ്ഡങ്ങള്‍ ഉണ്ട് ഒന്ന് ചിന്തിച്ചു നോക്കൂ.
സൗന്ദര്യം മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ആണോ വ്യക്തിയില്‍ ആണോ ? വ്യക്തിത്വത്തിലാണോ ? അതോ അവയവത്തിലോ , ശരീരഘടനയിലോ, എന്തിനാണെന്നുള്ളത് ഒന്ന് മനസ്സിരുത്തി ആലോചിക്കു . സ്വന്തമായി ആത്മവിശ്വാസവും ആത്മാഭിമാനവും ഉണ്ടെങ്കില്‍മറ്റൊരാളുടെ കാഴ്ചപ്പാടിലെ സൗന്ദര്യത്തെനമുക്ക് മാറ്റാം .ചൂഴ്ന്ന് നോക്കുന്ന കണ്ണുകളെക്കാളും പരിഹാസം പുരണ്ട വാക്കുകളെക്കാളും അവര്‍ണീനീയമാണ് സൗന്ദര്യം.
''അത് ഓരോരുത്തരുടെ വ്യക്തിത്വത്തിലും ഉണ്ട് തിരിച്ചറിയൂ നിങ്ങളുടെ സൗന്ദര്യത്തെ നിങ്ങള്‍ അംഗീകരിക്കു ആദ്യംഅതിനെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യൂ മറ്റൊരാളുടെ കൈകളിലും നോട്ടത്തിനും വാക്കുക്കള്‍ക്കും കൊടുക്കാതിരിക്കുക ഇതെല്ലാം കണ്ട് പറയുന്നവര്‍ പറയട്ടെ നമുക്ക് ഒരുപാട് ചെയ്യാനുണ്ട് ജീവിക്കണം സൗന്ദര്യമുള്ള മനുഷ്യരായി'' എന്നു പറഞ്ഞാണ് സൂര്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന്‍ കെ.ഷാനും. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദമ്പതിമാര്‍. ഇരുവരുടേയും പോസ്റ്റുകളും വൈറലായി മാറാറുണ്ട്. തിരുവനന്തപുരം കമലേശ്വരം സ്വദേശിനിയായിട്ടാണ് സൂര്യ ജനിക്കുന്നത്. വിജയകുമാരന്‍ നായരും ഉഷയുമാണ് സൂര്യയുടെ മാതാപിതാക്കള്‍.


Click it and Unblock the Notifications