ലാലേട്ടന്റെ ആ കഴിവ് എങ്ങനെയാണ് ഉണ്ടാക്കിയെടുത്തത് എന്നറിയണം; പൃഥിരാജിനോട് ചോദിക്കാൻ പേടിയാണ്: സ്വാസിക

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സ്വാസിക. നടി എന്നതിനുപരി അവതാരക കൂടിയാണ് താരം. സിനിമയിലും സീരിയലിലുമൊക്കെ ഒരുപോലെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയാണ് നടി ഇപ്പോൾ. സിനിമയിലേക്ക് വന്നിട്ട് പത്ത് വർഷത്തിലേറെയായെങ്കിലും ഇപ്പോഴാണ് നല്ല അവസരങ്ങൾ സ്വാസികയെ തേടി എത്തുന്നത്.

അടുത്തിടെ സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ അൽപം ഗ്ലാമറസായാ വേഷത്തിലാണ് സ്വാസിക എത്തിയത്. ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമായിരുന്നു ചതുരം. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇറങ്ങിയതോടെ സ്വാസിക ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. എന്നാൽ അതിനെല്ലാം വ്യക്തമായ മറുപടി സ്വാസിക നൽകിയിരുന്നു.

swasika

വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇതിനകം തന്നെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പമെല്ലാം സ്ക്രീൻ പങ്കിടാൻ സ്വാസികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവർക്കൊപ്പമെല്ലാം സ്റ്റേജ് പരിപാടികളിലും സ്വാസിക പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇവരോടൊക്കെ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യത്തെ കുറിച്ച് സ്വാസിക പറയുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

ആദ്യം മോഹൻലാലിനോട് ചോദിക്കാനള്ള ചോദ്യത്തെ കുറിച്ചാണ് സ്വാസിക പറഞ്ഞത്. ലാലേട്ടന് ചില സ്പിരിച്വൽ ക്വാളിറ്റികൾ ഉണ്ട്. എത്ര വലിയ ക്രൗഡിന്റെ ഇടയിൽ ആണെങ്കിലും അദ്ദേഹത്തിന് മെഡിറ്റേഷൻ ചെയ്യാൻ സാധിക്കും. അങ്ങനെയൊരു കഴിവ് എങ്ങനെയാണ് ഉണ്ടാക്കിയെടുത്തത് എന്നാവും ഞാൻ ആദ്യം ചോദിക്കുക. മമ്മൂട്ടിയോടുള്ള ചോദ്യത്തെ കുറിച്ചാണ് താരം പിന്നീട് പറഞ്ഞത്.

ക്യാമറ ഭയങ്കര ഇഷ്ടമുള്ള ആളാണ് മമ്മൂക്ക. മമ്മൂക്ക എപ്പോഴെങ്കിലും ക്യാമറയിൽ പകർത്തിയ ഒരു വ്യക്തി, സ്ഥലം, അല്ലെങ്കിൽ മനോഹരമായ വ്യത്യസ്‍തമായ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഏതാണെന്ന്. അത് ഏതെങ്കിലും വ്യക്തികളോ സ്ഥലങ്ങളോ ആണെങ്കിൽ അദ്ദേഹത്തിന് എന്തെങ്കിലും പറയാൻ കാണും. അത് ക്ലിക്ക് ചെയ്യാൻ ഉണ്ടായ ഒരു കാരണം ഉണ്ടാവുമല്ലോ. അത് ചോദിക്കും. പറയുകയാണെങ്കിൽ.

മമ്മൂക്ക എപ്പോഴും ക്യാമറയും കൊണ്ട് നടക്കുന്ന ആളല്ലല്ലോ. അദ്ദേഹം എന്തെങ്കിലും കാണുമ്പോൾ ആവും വേഗം പോയി ക്ലിക്ക് ചെയ്യുക. അതിന് ഒരു കാരണം ഉണ്ടാവും എന്നാണ് സ്വാസിക പറഞ്ഞത്. അടുത്തത് പൃഥിരാജിനോട് ഉള്ള ചോദ്യമാണ്. എന്നാൽ പൃഥിരാജിനോട് ചോദിക്കാൻ ഒരു പേടിയുണ്ട്. പെട്ടെന്ന് സ്പോട്ടിൽ ആവും കൗണ്ടർ എന്ന് സ്വാസിക പറഞ്ഞു. ഒന്നും ചോദിക്കണമെന്ന് ഞാൻ പ്ലാൻ ചെയ്തിട്ടില്ല.

പിന്നെ ഒരു ചോദ്യമുണ്ട്. അത് ആരും ചോദിക്കാതെ ചോദ്യമല്ല. എല്ലാവരും ചോദിക്കുന്നതാവും. പിന്നെ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്കും ചോദിക്കാനുണ്ട്. എങ്ങനെയാണ് ഇത്രയും ചങ്കൂറ്റത്തോട് കൂടി ആളുകളുടെ മുന്നിൽ സംസാരിക്കാൻ കഴിയുന്നത് എന്നതാണ്. പലപ്പോഴും ആൾക്ക് ഭയങ്കരമായ ചങ്കൂറ്റം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഒന്നിനെയും പേടിക്കാതെ ഒരു പ്രകൃതമാണ് എന്നാണ് സ്വാസിക പറഞ്ഞത്. കുഞ്ചാക്കോ ബോബനോട് ഉള്ള ചോദ്യമായിരുന്നു അവസാനത്തേത്.

swasika mohanlal prithviraj

ചാക്കോച്ചന്റെ ഉള്ളിൽ നല്ലൊരു ഡാൻസർ ഉറങ്ങി കിടക്കുന്നുണ്ട്. അദ്ദേഹത്തോട് എനിക്ക് ചോദിക്കാനുള്ളത്, ഒരു വലിയ ഡയറക്ടർ മണിരത്നം സാറായിക്കോട്ടെ അഭിനയിക്കാൻ അല്ലാതെ സിനിമയിൽ കൊറിയോഗ്രാഫി ഒരുക്കാൻ വിളിച്ചാൽ പോകുമോ എന്നും. ഡാൻസ് അറിയാം ചെയ്യാം എന്നല്ലാതെ അതിനപ്പുറം ഒന്നും അറിയില്ല അങ്ങനെയാണോ എന്നും ചോദിക്കുമെന്നാണ് സ്വാസിക പറഞ്ഞത്.

അതേസമയം, ഓടിടി റിലീസായതിൽ പിന്നാലെ ചതുരത്തിലെ സ്വാസികയുടെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പറയുന്നത്. സ്വാസികയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് ചതുരത്തിലേത്. ചതുരത്തിന് ശേഷം ഉടയോൾ, പ്രൈസ് ഓഫ് പോലീസ്, ജെന്നിഫർ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് സ്വാസികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X