For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എ പടം ആണെന്ന് അറിഞ്ഞാണ് അഭിനയിച്ചത്, പോണ്‍ ഒന്നുമല്ലല്ലോ? വിമര്‍ശിക്കുന്നവരോട് സ്വാസിക

  |

  മലയാൡകള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. സിനിമയിലൂടെയായിരുന്നു അഭിനയ ജീവിതം തുടങ്ങിയതെങ്കിലും ടെലിവിഷന്‍ പരമ്പരയാണ് സ്വാസികയെ മലയാളികളുടെ പ്രിയപ്പെട്ടവളാക്കി മാറ്റുന്നത്. ഇന്ന് സിനിമയിലും ടെലിവിഷനിലുമെല്ലാം ഒരുപോലെ സജീവമാണ് സ്വാസിക. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നടിയാണ് സ്വാസിക.

  Also Read: ചേട്ടനോടാണ് എനിക്ക് ഏറ്റവും കടപ്പാട്, കിട്ടുന്ന സാലറിയുടെ പകുതിയും തന്ന് കൂടെ നിർത്തി; വികാരഭരിതനായി ടൊവിനോ

  ചതുരം ആണ് സ്വാസികയുടെ ഏറ്റവും പുതിയ സിനിമ. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. എ സര്‍ട്ടിഫിക്കറ്റോടൂ കൂടി വരുന്ന സിനിമയിലെന്ന നിലയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ട് സിനിമയില്‍. ഇത് ട്രെയിലറില്‍ നിന്നു തന്നെ വ്യക്തമായിരുന്നു.

  Swasika

  ഇപ്പോഴിതാ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സ്വാസിക. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ചതുരം ഒരു എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നുവെന്നാണ് സ്വാസിക പറയുന്നത്. ചിത്രത്തില്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ എല്ലം ഉണ്ടാവും എന്നും വേഷവിധാനം ഇങ്ങനെയൊക്കെ ആയിരിയ്ക്കുമെന്നും പറഞ്ഞിട്ടുണ്ട്. കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യുന്നത് തെറ്റില്ല തോന്നുകയായിരുന്നുവെന്നാണ് സ്വാസിക പറയുന്നത്. സിനിമയുടെ കഥ മികച്ചതാണെന്നും തന്റേത് നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെന്നും സ്വാസിക പറയുന്നു.

  എന്നാല്‍ ഈ വേഷം താന്‍ ചെയ്തില്ല എങ്കില്‍ മറ്റാരെങ്കിലും ചെയ്യും. അപ്പോള്‍ നഷ്ടം തനിക്ക് മാത്രമായിരിക്കുമെന്നും സ്വാസിക ചൂണ്ടിക്കാണിക്കുന്നുണ്ട്. എ സര്‍ട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാന്‍ അഭിനയിച്ചത് പോണ്‍ സിനിമയില്‍ ഒന്നും അല്ലല്ലോ എന്നും സ്വാസിക ചോദിക്കുന്നുണ്ട്.

  നേരത്തെ സിനിമയിലേക്ക് വരുന്ന സമയത്ത് ഒരിക്കലും കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കില്ല, ലിപ് ലോക്ക് ചെയ്യില്ല, ഷോട്സ് ഇടില്ല എന്നൊക്കെ താനും പറഞ്ഞിരുന്നുവെന്നാണ് സ്വാസിക പറയുന്നത്. പക്ഷെ പിന്നീട് ആണ് സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതെന്നും തന്റെ കാഴ്ചപ്പാടുകള്‍ മാറുന്നതെന്നും സ്വാസിക പറയുന്നു. തന്റെ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും അമ്മയോട് പറയുന്നതിനെക്കുറിച്ചും സ്വാസിക മനസ് തുറക്കുന്നുണ്ട്.

  ഏത് സിനിമ വരുമ്പോഴും അമ്മയോട് എല്ലാം വിശദമായി പറയാറുണ്ട്. ചതുരം വന്നപ്പോള്‍ തന്നെ കഥാപാത്രം എങ്ങിനെയുള്ളതാണ് എന്നും, ഏതൊക്കെ രംഗങ്ങള്‍ ഉണ്ടാവും എന്നും, ഡ്രസ്സിങ് സ്റ്റൈല്‍ എങ്ങിനെയായിരിയ്ക്കും എന്നും എല്ലാം പറഞ്ഞിരുന്നു. പക്ഷെ ലൊക്കേഷനിലെത്തി ഓരോ വേഷം മാറുമ്പോഴും അമ്മയ്ക്ക് ടെന്‍ഷനായെന്ന് സ്വാസിക ഓര്‍ക്കുന്നു. കാരണം ഷോട്സ് ഒന്നും നിത്യജീവിതത്തില്‍ അധികം ഉപയോഗിക്കാത്ത ആളാണ് താന്‍. അതിനാല്‍ ആ വേഷത്തില്‍ ഞാന്‍ കംഫര്‍ട്ട് ആയിരിക്കുമോ എന്നായിരുന്നു അമ്മയുടെ ടെന്‍ഷന്‍ എന്നാണ് സ്വാസിക പറയുന്നത്.

  ഇത്തരം ഒരു സിനിമ കുട്ടികള്‍ക്കൊപ്പം ഇരുന്ന് കണ്ടാല്‍ അവര്‍ക്ക് സെക്സ് എജുക്കേഷനെ കുറിച്ച് ഒക്കെ പറഞ്ഞ് കൊടുക്കാം എന്നാണ് സ്വാസിക അഭിപ്രായപ്പെടുന്നത്. അവര്‍ക്ക് തുറന്ന് സംസാരിക്കാനും ചോദിക്കാനും അവസരം ലഭിയ്ക്കുമെന്നും താരം പറയുന്നു. സെക്സ് ഒരു തെറ്റ് അല്ല, ജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ മലയാളികള്‍ക്ക് ഇപ്പോഴും അത് അംഗീകരിക്കാന്‍ ആയിട്ടില്ല എന്നതാണ് സത്യമെന്നും സ്വാസിക അഭിപ്രായപ്പെടുന്നു.

  Recommended Video

  THALLUMAALA MOVIE REVIEW | ഇത് ടോവിനോയുടെ മാസ്സ് തിരിച്ചു വരവോ? | TOVINO THOMAS | *Review

  ചിത്രത്തിലെ നായകനായ റോഷന്റെ ശബ്ദത്തോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നിയിട്ടുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെങ്കിലും ഇടയ്ക്ക് പോയിരുന്ന് സംസാരിക്കുമെന്ന് സ്വാസിക പറയുന്നു. ക്രഷ് തോന്നിയോ എന്ന് ചോദിച്ചാല്‍, പൃഥ്വിരാജിനോട് തോന്നുന്നത് പോലെ ഒരു ക്രഷ് തോന്നിയിട്ടില്ലെന്നും താരം പറയുന്നുണ്ട്.

  Read more about: swasika
  English summary
  Swasika About Intimate Scene In Chathuram And How Social Media Reacts To It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X