പ്രണയത്തെപ്പറ്റി ആദ്യം പറഞ്ഞത് പ്രേമിന്റെ ചേട്ടനോട്; സീരിയല്‍ പ്രൊമോഷന്‍ ആണോന്ന് ചിലര്‍ ചോദിച്ചു!
കഴിഞ്ഞ ദിവസമായിരുന്നു നടി സ്വാസികയുടെ വിവാഹം. നടന്‍ പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം കഴിച്ചത്. ഇരുവരും നേരത്തെ മനംപോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സ്വാസികയും പ്രേമും.
ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രേമും സ്വാസികയും മനസ് തുറന്നത്. രണ്ട് വീട്ടിലും വിവാഹക്കാര്യം പറയുന്നത് താനാണെന്നാണ് സ്വാസിക പറയുന്നത്. അതേസമയം തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ലെന്നും സ്വാസികയും പ്രേമും പറയുന്നുണ്ട്.

എന്റെ വീട്ടില്‍ ഞാന്‍ തന്നെയാണ് അവതരിപ്പിച്ചത്. സീരിയല്‍ ലൊക്കേഷനുകളില്‍ സ്ഥിരമായി വരുന്ന അമ്മയ്ക്ക് പ്രേമിനെ പരിചയമുണ്ടായിരുന്നു. പ്രേം ഒരിഷ്ടം പറഞ്ഞെന്നും അമ്മയ്‌ക്കെന്താണ് അഭിപ്രായമെന്നുമാണ് ഞാന്‍ ചോദിച്ചത്. പരിചയപ്പെടുന്ന ആളുകളെക്കുറിച്ച് അമ്മയ്ക്ക് അഭിപ്രായങ്ങളും ധാരണകളും ഉണ്ടാകാറുണ്ട്. ചിലര്‍ക്കൊപ്പം സംസാരിക്കുമ്പോഴും യാത്രയ്‌ക്കൊരുങ്ങുമ്പോഴും അത് ശരിയാകില്ല എന്ന സൂചന നല്‍കാറുണ്ട്. എന്നാല്‍ പ്രേമിന്റെ കാര്യത്തില്‍ അമ്മയ്ക്ക് എതിരഭിപ്രായമില്ലായിരുന്നുവെന്നാണ് സ്വാസിക പറയുന്നത്.
വീട്ടിലെനിക്ക് കല്യാണാലോചനകള്‍ വന്നു കൊണ്ടിരുന്ന സമയമായിരുന്നു. ബഹ്‌റൈനിലുള്ള അച്ഛനെ വിളിച്ച് പ്രേമിന്റെ കാര്യം പറയുന്നത് അമ്മയാണ്. ഇന്റര്‍കാസ്റ്റ് മാര്യേജ് എന്റെ വീട്ടില്‍ പ്രശ്‌നമായിരുന്നില്ല. വിവാഹക്കാര്യം വീട്ടില്‍ പറയാന്‍ പ്രേമിന് മടിയായിരുന്നു. അവിടെയും ഞാന്‍ തന്നെയാണ് കാര്യം അവതരിപ്പിച്ചത്. പ്രേമിന്റെ ചേട്ടനെ വിളിച്ച് നേരെ വിഷയം പറയുകയായിരുന്നു. അവനൊരു സൂചന പോലും നല്‍കിയില്ലല്ലോ എന്നായിരുന്നു ചേട്ടന്റെ പ്രതികരണം. ഞാന്‍ ചേട്ടനോട് കാര്യം സൂചിപ്പിച്ച വിവരം പ്രേം അറിഞ്ഞിരുന്നില്ല. ഞാനും ചേട്ടനും ചേര്‍ന്ന് പിന്നീട് പ്രേമിനെ കുറേ കളിപ്പിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു.
ഇന്റര്‍കാസ്റ്റ് മാര്യേജായതിനാല്‍ എന്റെ വീട്ടില്‍ അമ്മയ്ക്ക് ചെറിയൊരു പ്രയാസമുണ്ടായിരുന്നു. ചേട്ടന്‍ പിന്തുണച്ചു. വിഷയം വീട്ടിലവതരിപ്പിച്ചതും അമ്മയെക്കൊണ്ട് സമ്മതിപ്പിച്ചതും ചേട്ടന്‍ തന്നെയാണെന്നാണ് പ്രേം പറയുന്നത്. രണ്ട് കുടുംബവും ചേര്‍ന്നൊരു ഡിന്നര്‍ പ്ലാന്‍ ചെയ്തു. അവിടെ വച്ച് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തി. വിവാഹത്തിന് ഗ്രീന്‍ സിഗ്നലായി. എന്‍ഗേജ്‌മെന്റ് ചടങ്ങ് വേണ്ടെന്ന് ഇരു കുടുംബവും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നുവെന്നും താരങ്ങള്‍ പറയുന്നു.

ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ആദ്യമാരും വിശ്വസിച്ചില്ല. കല്യാണക്കത്ത് പുറത്തെടുത്തപ്പോള്‍ പലരും സംശയിച്ച് നെറ്റിചുളിച്ചുവെന്നാണ് സ്വാസിക പറയുന്നു. അതേസമയം, പുതിയ സീരിയലിന്റെ പ്രൊമോഷനാണോ എന്നുവരെ ചോദിച്ചവരുണ്ടെന്ന് പ്രേം പറയുന്നു. ആദ്യം ഇഷ്ടം തുറന്നു പറയുന്നത് ഞാനാണ്. സൗഹൃദത്തിനും അപ്പുറത്തൊരടുപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മടികൂടാതെ അവതരിപ്പിക്കുകയായിരുന്നു. ഒപ്പം ജീവിക്കാന്‍ പറ്റിയ നല്ലൊരു കൂട്ടാണെന്ന ബോധ്യം മനസില്‍ ശക്തമായെന്നാണ് സ്വാസിക പറയുന്നത്.
ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ പ്രേമില്‍ നിന്ന് പ്രത്യേകിച്ച് പ്രതികരണമുണ്ടായിട്ടില്ല. എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കി. പിന്നെ ചിരിച്ചുവെന്നും സ്വാസിക പറയുന്നു. സ്വാസിക അവതരിപ്പിക്കുമ്പോഴും എന്റെ മനസും അത്തരത്തില്‍ മാറിക്കഴിഞഅഞഇരുന്നു. എന്തും പറയാവുന്ന ഒരിഷ്ടം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നു. സ്‌നേഹിക്കുകയും മനസിലാക്കുകയും വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസാരമാണ് പരസ്പരം അടുപ്പിച്ചതെന്നും പ്രേം പറയുന്നു.


Click it and Unblock the Notifications