അന്നെനിക്ക് 16 വയസ്, നിരാശയോടെ പെട്ടിയും കിടക്കയുമെടുത്ത് മടങ്ങി; അതേ ഇടത്ത് ഇന്ന് തലയുയര്‍ത്തി..!

ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്കുള്ള തിരിച്ചുവരവില്‍ കയ്യടി നേടി സ്വാസിക. ഈയ്യടുത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ പ്രകടനം കയ്യടി നേടുകയാണ്. ആട്ടക്കത്തി ദിനേശ് നായകനായ ചിത്രത്തില്‍ നായിക വേഷത്തിലാണ് സ്വാസിക എത്തുന്നത്. മുമ്പും തമിഴില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്വീകാര്യത നേടാന്‍ സാധിക്കുന്നത് ആദ്യമായാണ്.

തമിഴില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മുമ്പ് നിരാശയോടെ മടങ്ങേണ്ടി വന്നതിനെക്കുറിച്ചും ഇപ്പോള്‍ നേരടുന്ന പ്രശംസയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സ്വാസിക. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നത്. വികാരഭരിതയായാണ് സ്വാസിക സംസാരിക്കുന്നത്.

Swasika

''ഈ വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് അമ്മയാണ്. ഏറ്റവും ആദ്യം തമിഴില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ കൂടെ ഉണ്ടായിരുന്നത് അമ്മയാണ്. അന്നെനിക്ക് 16 വയസ്സാണ്. കുറെ സ്വപ്നങ്ങളുമായാണ് അന്ന് ചെന്നൈയിലേക്ക് വണ്ടി കയറിയത്. പക്ഷേ, ഒന്നും നടന്നില്ല. ഒരു വര്‍ഷം അവിടെ നിന്നിട്ടും കാര്യമായി ഒന്നും സംഭവിക്കാതെ വന്നപ്പോള്‍ വലിയ നിരാശയോടെയാണ് പെട്ടിയും കിടക്കയും എടുത്ത് അവിടെ നിന്ന് മടങ്ങിയത്.'' എന്നാണ് സ്വാസിക ഓര്‍ക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ലബ്ബര്‍ പന്തില്‍ അഭിനയിക്കാനും ഞാനും അമ്മയും കൂടിയാണ് പോയതെന്നാണ് സ്വാസിക പറയുന്നത്. അതേസമയം തന്റെ അമ്മയ്ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. രണ്ടാമതു പോകുമ്പോഴും ആദ്യത്തെ പോലെ ആകുമോ എന്നായിരുന്നു അമ്മയ്ക്ക് ചിന്തയെന്നും താരം പറയുന്നു. ഷൂട്ട് കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞാണ് സിനിമ ഇറങ്ങിയത്. റിലീസ് വൈകിയപ്പോഴും അമ്മ ടെന്‍ഷനടിച്ചു. ഇപ്പോള്‍ ആ സിനിമയിലൂടെ വലിയ സ്വീകാര്യത കിട്ടുമ്പോള്‍ അമ്മ ഹാപ്പിയാണെന്ന് സ്വാസിക പറയുന്നു. ഒപ്പം താനും.

തമിഴിലൂടെയാണ് സ്വാസിക കരിയര്‍ ആരംഭിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വൈഗ ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഗോരിപാലയം, മൈതാനം സാട്ടൈ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധ നേടാനായില്ല. തുടര്‍ന്നാണ് സ്വാസിക മലയാളത്തിലേക്ക് വരുന്നത്. മലയാളത്തില്‍ സിനിമകള്‍ ചെയ്തുവെങ്കിലും സ്വാസികയെ താരമാക്കുന്നത് സീരിയലുകളായിരുന്നു. പിന്നീട് സിനിമയിലേക്ക് തിരികെ വന്ന് കൂടുതല്‍ വിജയം നേടാനും മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാനും സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

Swasika

വാസന്തി എന്ന ചിത്രത്തിലൂടെയാണ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സ്വാസികയെ തേടിയെത്തുന്നത്. അതിന് ശേഷം നിരവധി സിനിമകളില്‍ അഭിനയിച്ചു. ചതുരത്തിലെ സ്വാസികയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. നുണക്കുഴിയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. തമിഴിലേക്കുള്ള തിരിച്ചുവരവ് ചിത്രമായ ലബ്ബര്‍ പന്ത് മികച്ച വിജയമായി മാറിയിരിക്കുകയാണ്. തമിഴരസന്‍ പച്ചമുത്തു ആണ് സിനിമയുടെ സംവിധാനം.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X