twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എനിക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സിനിമയിൽ അവസരം കിട്ടിയില്ല'; മനസ് തുറന്ന് സ്വാസിക

    |

    മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാസിക. നടി എന്നതിനുപരി അവതാരക കൂടിയാണ് താരം. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയാണ് സ്വാസിക ഇപ്പോൾ. സിനിമയിലേക്ക് വന്നിട്ട് പത്ത് വർഷത്തിലേറെയായെങ്കിലും ഇപ്പോഴാണ് നല്ല അവസരങ്ങൾ നടിയെ തേടി എത്തുന്നത്. സ്വാസിക അഭിനയിച്ച മൂന്നോളം ചിത്രങ്ങളാണ് അടുത്തിടെ റിലീസ് ചെയ്തത്.

    അതിൽ സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ അൽപം ഗ്ലാമറസായാണ് സ്വാസിക എത്തിയത്. മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം ഇറങ്ങിയ ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമാണ് ചതുരം. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇറങ്ങിയതോടെ സ്വാസിക ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു.

    Also Read: കിളി പോവാത്തവൻ എങ്ങനെ പറക്കും?; വലിക്കുന്നതും കുടിക്കുന്നതും അനുഭവിക്കാതെ എങ്ങനെ അഭിനയിക്കുമെന്ന് ഷെെൻAlso Read: കിളി പോവാത്തവൻ എങ്ങനെ പറക്കും?; വലിക്കുന്നതും കുടിക്കുന്നതും അനുഭവിക്കാതെ എങ്ങനെ അഭിനയിക്കുമെന്ന് ഷെെൻ

    സന്തോഷം ലഭിക്കുന്ന കാര്യങ്ങൽ ചെയ്യാൻ സിനിമയിൽ അവസരം ലഭിച്ചിരുന്നില്ല

    എന്നാൽ അതിനെല്ലാം വ്യക്തമായ മറുപടി സ്വാസിക നൽകിയിരുന്നു. ഇപ്പോഴിതാ, തനിക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൽ ചെയ്യാൻ സിനിമയിൽ അവസരം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് സ്വാസിക. സ്വാസിക അവതാരകയായ റെഡ് കാർപെറ്റ് ഷോയിലാണ് നടി മനസ് തുറന്നത്. സമൂഹത്തിലുള്ള എല്ലാവരെയും പ്രീതിപ്പെടുത്തി നല്ല സർട്ടിഫിക്കറ്റ് വാങ്ങി ജീവിക്കാൻ കഴിയില്ലെന്നും സ്വാസിക പറയുന്നു. വാക്കുകൾ ഇങ്ങനെ.

    എല്ലാ സിനിമയിലും ഉണ്ട് ഞാൻ. പക്ഷെ

    'ഇത്രയും നാളായിട്ടും ഞാൻ എവിടെയെങ്കിലും ഒക്കെ എത്തുന്നുണ്ടെന്ന് എന്ന തോന്നൽ ഉണ്ടെങ്കിലും. എനിക്ക് എന്റേതായ കാര്യങ്ങൾ അവതരിപ്പിക്കാനോ അല്ലെങ്കിൽ എനിക്ക് സന്തോഷം കിട്ടുന്ന ഒരു കാര്യം ചെയ്യാനോ ഒന്നും സിനിമയിൽ ഒരു അവസരം കിട്ടിയില്ല. എല്ലാ സിനിമയിലും ഉണ്ട് ഞാൻ. പക്ഷെ ഒരു പതിനഞ്ച് മിനിറ്റൊക്കെയാണ്. വരുന്നു, ചായ കൊടുക്കുന്നു, കരയുന്നു, പോകുന്നു. എന്നല്ലാതെ ആ സിനിമ തിയേറ്ററിൽ കാണുമ്പോൾ നമുക്ക് സന്തോഷം നൽകുന്ന ഒരു കഥാപാത്രം ചെയ്യാൻ എനിക്ക് പറ്റിയില്ല,'

    ഓഹ്.. ദൈവമേ.. എന്റെ പ്രാർത്ഥന കേട്ടു

    'അപ്പോൾ അങ്ങനെ ഇരിക്കുന്ന സമയത്ത് എന്നെ മൊത്തമായിട്ട് ഒരു സിനിമയ്‌ക്ക് ആവശ്യമാണ്. ഞാൻ അത് ചെയ്താൽ നന്നായിരിക്കും എന്നൊക്കെ പറഞ്ഞ് ഒരാൾ വന്ന് പറഞ്ഞ്, എന്നെ വിശ്വസിച്ച് ഒരു കഥാപാത്രം ഏൽപ്പിക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത്. ഓഹ്.. ദൈവമേ.. എന്റെ പ്രാർത്ഥന കേട്ടു ഒരാൾ വന്നല്ലോ എന്നായിരിക്കും ആദ്യം ചിന്തിക്കുക,'

    'അതിന് ശേഷമായിരിക്കും ആളുകൾ എന്താണ് ചിന്തിക്കുക, എന്ത് പറയും എന്നൊക്കെ കരുതുക. അതൊക്കെ രണ്ടാമത് ചിന്തിക്കുന്ന കാര്യങ്ങളാണ്. നമ്മൾ ആർട്ടിസ്റ്റുകൾ എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മുടെ മനസ് പറയുന്നത് ചെയ്യുക എന്നാണ്. മൊത്തം സമൂഹത്തെ പ്രീതിപ്പെടുത്തി അവരുടെ നല്ല സർട്ടിഫിക്കറ്റ് കൊണ്ട് നമ്മുക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല.,'

    എന്റെ മനസ്സിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു

    'എന്തൊക്കെ ചെയ്താൽ ആളുകൾ കൊള്ളില്ല എന്നേ പറയു. ഞാൻ എന്റെ സീത സീരിയൽ ചെയ്യുമ്പോൾ ഇഷ്ടപ്പെടുന്നവരെ പോലെ ഇഷ്ടപ്പെടാത്ത ഒരുപാട് പേർ ഉണ്ടായിരുന്നു. എന്നുവെച്ച് എനിക്ക് അത് ചെയ്യാതെ ഇരിക്കാൻ കഴിയില്ലല്ലോ. അങ്ങനെ എന്റെ മനസ്സിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. നെഗറ്റീവ് പറഞ്ഞാലും എവിടെയെങ്കിലും പോസിറ്റീവ് ഉണ്ടാകുമെന്ന്,'

    Also Read: 'നിവിന്റെ സ്ഥാനത്ത് ഞാനാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, എത്തും ഞാൻ! അന്ന് പൊട്ടന് ലോട്ടറി അടിച്ചോയെന്ന് തോന്നി'Also Read: 'നിവിന്റെ സ്ഥാനത്ത് ഞാനാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, എത്തും ഞാൻ! അന്ന് പൊട്ടന് ലോട്ടറി അടിച്ചോയെന്ന് തോന്നി'

    ഇതൊക്കെ ഞാൻ ഒരുപാട് നാളായി സ്വപ്നം കണ്ട കാര്യങ്ങളാണ്

    'ഞാൻ ഹാപ്പി ആയിരിക്കുമെന്ന് അറിയാമായിരുന്നു. ഇന്ന് എന്റെ സിനിമയെ കുറിച്ച് ആളുകൾ സംസാരിക്കുന്നു. ഹോർഡിങ്‌സ് വരുന്നു. ബുക്ക് മൈ ഷോയിൽ എന്റെ ഫോട്ടോയും പേരൊക്കെ വരുന്നു. എന്റെ ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞാൻ ദുബായിയിൽ പോകുന്നു. ഇതൊക്കെ ഞാൻ ഒരുപാട് നാളായി സ്വപ്നം കണ്ട കാര്യങ്ങളാണ്. ആളുകൾക്ക് ഇതൊന്നും അറിയില്ല. അവർ എന്തിനു ഇത് ചെയ്തു എന്നൊക്കെയാണ് ചോദിക്കുന്നത്,'

    'എന്റെ ഉള്ളിൽ അങ്ങനെയൊരു ദാരിദ്ര്യം അനുഭവിക്കുന്നത് കൊണ്ടാണ് അങ്ങനെയൊരു കഥാപാത്രം വന്നപ്പോൾ ഞാൻ ചൂസ് ചെയ്തത്. ഇതിന്റെ പേര് ബോൾഡ്നസ് ഒന്നുമല്ല. ആഗ്രഹിച്ച് ആഗ്രഹിച്ച് കിട്ടുന്ന ഒരു സാധനം നമ്മുടെ കയ്യിൽ പ്രതീക്ഷിക്കാതെ വരുമ്പോൾ അത് വിട്ടു കളയാതെ ചേർത്ത് പിടിക്കാനുള്ള ഒരു ശ്രമം മാത്രമാണ്. അത് വിജയിക്കുമ്പോൾ ഉള്ള സന്തോഷത്തിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്. അത് ഇനി സംഭവിക്കുമോ എന്നും എനിക്ക് അറിയില്ല,' സ്വാസിക പറഞ്ഞു.

    Read more about: swasika
    English summary
    Swasika Opens Up She Didn't Get Chance To Do Things That Make Her Happy In Movies Before Chathuram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X